Sunday, October 20, 2019

*ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ*👆👆👆


" *ദാമ്പത്യ വിജയത്തിനായി ചെയ്യേണ്ട കാര്യങ്ങൾ* " 

*ഐക്യമത്യ സൂക്തം*

*ദാമ്പത്യ ക്ലേശം വരുവാന്‍ കാരണം പലതുണ്ടാകാം. യോജ്യമായ മനസ്സുകള്‍ തമ്മിലേ യോജിക്കപ്പെടാവൂ. മനപ്പൊരുത്തം തന്നെ പ്രധാനം എന്ന് കരുതാനും ന്യായമുണ്ട്. പക്ഷെ പൊരുത്തമുള്ള ജാതകങ്ങള്‍ തമ്മില്‍ മാത്രമേ മനപ്പൊരുത്തം ഉണ്ടാകൂ. പൊരുത്ത പരിശോധന നോക്കിയും, അല്ലാതെയും, ആകസ്മികമായും, പരസ്പര ആകര്‍ഷണത്താലും, മറ്റുള്ളവരുടെ നിര്‍ബന്ധത്താലും, പാരമ്പര്യ നിഷ്കര്‍ഷയാകും അങ്ങനെ പലവിധമായ കാരണങ്ങളാല്‍ വിവാഹം സംഭവിക്കുന്നു. വ്യത്യസ്ത ലിംഗത്തില്‍പെട്ട; പലപ്പോഴും അപരിചതരായ  രണ്ടുപേര്‍ ചേരുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികമാണല്ലോ.  പ്രശ്നങ്ങള്‍ പലപ്പോഴും നാം ഉണ്ടാക്കുന്നതാകയാല്‍ ആയതിന്റെ  പരിഹാരങ്ങളും നമ്മില്‍ നിന്നു തന്നെ ഉണ്ടാകണം. തെറ്റിധാരണകള്‍ ഒഴിവാക്കുവാനും, പരസ്പരം മനസ്സിലാക്കുവാനും, പരസ്പരം യോജിച്ചത്  ഈശ്വര നിശ്ചയത്താല്‍ ആണെന്നും ഉള്ള ബോധം ഉണ്ടാക്കുവാനും കഴിഞ്ഞാല്‍ പകുതി പ്രശ്നങ്ങള്‍ക്കും പരിഹാരമായി.   കൌണ്‍സെലിംഗ് ഉള്‍പ്പടെയുള്ള  മനശാസ്ത്ര മാര്‍ഗങ്ങളും അവലംബിക്കുന്നതില്‍ തെറ്റില്ല*.


*എല്ലാറ്റിനും ഒപ്പം ദൈവാധീനവും കൂടി വേണം*. *ഐക്യമത്യ സൂക്തത്താല്‍ ഗണപതിഹവനം നടത്തുന്നത് പ്രശ്ന പരിഹാരത്തിന് വളരെ ഗുണം ചെയ്യും. ഉമാമഹേശ്വര പുഷ്പാഞ്ജലി പതിവായി ജന്മനക്ഷത്രം തോറും  നടത്തുന്നതും, തിങ്കളാഴ്ച വ്രതം അനുഷ്ടിക്കുന്നതും ഗുണകരമാണ്. ചെറിയ പ്രശ്നങ്ങള്‍ വലുതാകാതിരിക്കുവാനും വലിയ പ്രശ്നങ്ങള്‍ ചെറുതാക്കുവാനും ദൈവാധീനത്താല്‍ ചെറിയ (നാം ചെറുതെന്ന് കരുതുന്ന) ഇടപെടലുകള്‍ മതിയാകും*


*ദമ്പതികള്‍ തമ്മിലുള്ള ഐക്യമത്യത്തിനു മാത്രമല്ല, ഏതു വ്യക്തികള്‍ തമ്മിലുള്ള കലഹ ത്തിനും അഭിപ്രായ ഐക്യം ഇല്ലായ്മയ്ക്ക് പരിഹാരമായും ഗൃഹ മൈത്രിക്കും കുടുംബ സമാധാനത്തിനും ഈ ഹോമം പ്രയോജനകരമാണ്*.

*ഐകമത്യ സൂക്തം* 

*ഓം സം സമിദ്യുവസേ വിശ്വാന്നര്യ ആ*
*ഇളസ്പദേ സമിധ്യസേ സ നോ വസൂന്യാഭരാ*
*സംഗച്ഛ ധ്വം സംവദധ്വം സംവോ മനാംസി ജായതാം*
*ദേവാഭാഗം യഥാ പൂര്‍വേ സംജാനാനാം ഉപാസതേ*
*സമാനോ മന്ത്ര സ്സമിതി സ്സമാനീ*
*സമാനം മനസ്സഹ ചിത്തമേഷാം*
*സമാനം മന്ത്ര മഭിവന്ത്രയേ വാ*
*സമാനേന വോ ഹവിഷാ ജുഹോമി*
*സമാനീ വ ആകൂതിസ്സമാനാ ഹൃദയാനിവ:*
*സമാനമസ്തുവോ മനോ യഥാ വ: സുസഹാസതി*
*ഓം ശാന്തി: ശാന്തി: ശാന്തി:*

*സര്‍വൈശ്വര്യ വാഹകനും പ്രകാശ രൂപിയും ആയ അല്ലയോ സര്‍വേശ്വരാ അങ്ങയുടെ പ്രകാശം ദിനം തോറും  വര്‍ദ്ധമാനമാകുന്നു*.  *അപ്രകാരമായ*
*അങ്ങ് ഞങ്ങള്‍ക്ക് സര്‍വ വിധ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിച്ചാലും*.
*എല്ലാവരും ഒന്നിച്ചു ചേര്‍ന്നാലും. പരസ്പരം സംവദിക്കുകയും മനസ്സുകളെ അറിയുകയും ചെയ്യുവിന്‍. ദേവകള്‍ എപ്രകാരം ഐക്യത്തോടെ വര്‍ത്തിച്ചിരുന്നുവോ അപ്രകാരം നിങ്ങളും വര്‍ത്തിക്കുവിന്‍*.

*നിങ്ങളുടെ മന്ത്രം ഒന്നാകട്ടെ.. നിങ്ങളുടെ വികാര വിചാര ങ്ങളും വ്യവസ്ഥകളും ഒന്നാകട്ടെ.. നിങ്ങള്‍ക്ക്  ഒരേ മന്ത്രത്തെ ഉപദേശിക്കുന്നു. ഒരേ ഹവിസ്സിനെ ഹോമിക്കുന്നു. നിങ്ങളുടെ ചിന്തകളുംഹൃദയങ്ങളും  മനസ്സുകളും ഒന്നാകട്ടെ നിങ്ങളുടെ കൂടിച്ചേരലുകളും ശോഭനമാകട്ടെ*…   

*ദമ്പതിമാര്‍ തങ്ങളിലുള്ള അഭിപ്രായഭിന്നതകളുംകുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാന്‍ വേണ്ടി യാണ് ഈ മന്ത്ര ജപത്തോടെ  ഐക്യമത്യ ഹോമം നടത്തുന്നത്*. 

*ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ അല്ലെങ്കില്‍ ഐക്യമത്യം വേണ്ടതായ വ്യക്തികളില്‍ ആരുടെയെങ്കിലുമോ ജന്മനക്ഷത്ര ദിവസംമേല്‍ പറഞ്ഞതായ മന്ത്രജപത്തോടെ ഗണപതി  ഹോമം നടത്തണം.  16 കൊട്ടത്തേങ്ങ, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ ഐക്യമത്യ സൂക്തം ചൊല്ലി ഹോമിക്കണം. വിധിയാം വണ്ണം ചെയ്‌താല്‍ ഫലം നിശ്ചയമാണ്*.

*ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ*

*ഗണേശ  പ്രീതികരമായ നാമജപവും പൂജകളും നടത്തുക* .
.
 *ഉദിഷ്ഠകാര്യ സിദ്ധിക്കായി*

 " *ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത്* " ,

 *വിഘ്‌നനിവാരണത്തിനായി*   "

*ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത്* "

 *എന്നീ ഗണപതി ഗായത്രികൾ നൂറ്റെട്ട് തവണ  ചൊല്ലാവുന്നതാണ്. ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം*.

═══════════════
*സർവ്വ മംഗള മംഗല്യേ*
*ശിവേ സർവ്വാർത്ഥ സാധികേ*
*ശരണ്യേ ത്രയംബകേ ഗൗരി*
*കാരിക്കോട്ടമ്മേ നമോസ്തുതേ*
🎀❁════❁★☬ॐ☬★❁════❁🎀
       *ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*
         █║▌█║▌█║▌█|█ █║
       *കാരിക്കോട് ഭഗവതീക്ഷേത്രം*
         █║▌█║▌█║▌█|█ █║
        *ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*
🎀❁════❁★☬ॐ☬★❁════❁🎀



📖 *വിവരണം*  *astrologer :-- K.P. ശ്രീവാസ്തവ് . പാലക്കാട്‌*🌹

*കാരിക്കോട് ദേവി ക്ഷേത്രം.  20-10-2019*✍

*ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ*

No comments:

Post a Comment