Sunday, October 20, 2019

[21/10, 05:51] Reghu SANATHANA: *കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു.*
*എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു?*

ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിന് ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.
ശിവ-പാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമായി സങ്കല്പിക്കപ്പെടുന്നു.
കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. ഓരോ ഭാഗത്തിനും ഓരോ ഗുണമാണ്.ഇത്തരത്തിലുള്ള മൂന്നു ഭാഗങ്ങളേയും സാക്ഷാൽ ശ്രീപരമേശ്വന്റെ തൃക്കണ്ണുകളായിട്ടാണ് ഭക്തർ വിശ്വസിച്ചു പോരുന്നത്.
ജന്മപാപങ്ങളെ ഇല്ലാതാക്കുന ദിവ്യസസ്യമായിട്ടാണ് കൂവളത്തെ കാണാൻ എല്ലാ ഭക്തരും താല്പര്യപ്പെടുന്നത്. അദൃശ്യമായ ദൈവിക സാന്നിദ്ധ്യം എപ്പോഴും കൂവളത്തിൽ ഉണ്ടെന്ന് അവർ കരുതുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.
സമൂലം ഔഷധ ഗുണമുള്ള കൂവളത്തെ വിദേശ കാർഷിക സർവ്വകലാശാലകൾ പോലും പ്രത്യേകം പരിപോഷിപ്പിച്ചു വരുന്നു.
വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം എന്നിവയ്ക്ക് പുറമേ പ്രമേഹത്തിനും കൂവളം ഔഷധമാണ്. കൂവളം ഉപയോഗിച്ച് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറുമെന്ന് ആയുർവേദം പറയുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റം ഈ ഔഷധസസ്യത്തേയും സ്വാധീനിക്കും എന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായിപ്പോലും ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.
മാത്രമല്ല, ഇത്രയേറെ ഔഷധഗുണം കൂവളത്തിനുള്ളതിനാലാണ് ഈ സസ്യം ജന്മപാപങ്ങളെ നശിപ്പിക്കും എന്ന ചൊല്ലിന് അടിസ്ഥാനമായി ഭവിച്ചത്.
സമ്പത്തും പദവിയും ഉണ്ടാകുമ്പോൾ നമ്മൾ അഹങ്കാരികളാവുകയും വന്നവഴി മറക്കുകയും ചെയ്യുന്നു. നമുക്ക് എല്ലാം നൽകുന്നതും നമ്മളെ നിയന്ത്രിക്കുന്നതും ഭഗവാനാണ്. ജോലി, സമ്പത്ത്, ഉയര്‍ന്ന പദവി, മക്കൾ ബന്ധുക്കൾ അങ്ങനെ എല്ലാം നമുക്ക് ഉണ്ടാകുന്നത് ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. നമ്മൾ‍ എത്ര വലിയ ധനികനും പ്രശസ്തി ഉള്ളവരാണെങ്കിലു നമ്മുടെ ആത്മാവു നഷ്ട്ടപെട്ടാല്‍ എന്തു പ്രയോജനം? നല്ല വരുമാനം കാര്‍, വലിയ വീട്, ഇങ്ങിനെ ഓരോന്നു നേടുമ്പോൾ മനുഷ്യൻ വന്ന വഴി മറക്കുന്നു. മക്കളാണ് ദൈവം തരുന്ന ഏറ്റവും വലിയ ദാനമെങ്കിലും അവർ നമ്മുടേതന്ന് ഒരിക്കലും ചിന്തിക്കരുത്. "മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌"

എന്നാണല്ലോ. ഒരു മഴക്കാറു വന്നാൽ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കളേപ്പോലെത്തന്നെ നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ അവർക്ക് അനിഷ്ടമായാൽ മക്കളും നമ്മളെ വിട്ടുപോകുന്നു. ഇക്കാലത്ത് നമുക്ക് ജന്മം തന്ന പെറ്റമ്മയെപ്പോലും സ്വന്തം ആഗ്രഹത്തിന് വിലങ്ങുതടിയാകുമ്പോൾ നിർദ്ദയം ഉപേക്ഷിയ്ക്കുന്നു.

വിശ്വജേതാവായ ജഗദ്ഗുരു ആദിശങ്കരന്റെ കൃതികളിൽ പറയുന്നത് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നാണ്. ''പ്രസവവേളയിൽ ഒരു അമ്മ അനുഭവിയ്ക്കുന്ന വേദന ആർക്ക് വിവരിക്കാനാവും? ഗർഭിണിയായിരിക്കെ ആ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കുന്ന ദിവസങ്ങൾ, ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോടുള്ള കടപ്പാട് ഒരു മക്കൾക്കും തീർക്കുവാൻ കഴിയുകയില്ല. അതിനാൽ അവിടുത്തെ പാദങ്ങളിൽ ഞാൻ നമിക്കുന്നു. "എന്ന് പറഞ്ഞ് ശ്രീശങ്കരൻ അമ്മയുടെ പാദങ്ങളെ കണ്ണുനീരാൽ കഴുകി. എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുകയാണിവിടെ. അമ്മ എന്ന രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്. അങ്ങിനെ ഇരിക്കേ നമ്മൾ ചെയ്ത തുച്ഛമായ ത്യാഗത്തിന്റെ കണക്കുകൾ നിരത്തി നമ്മൾ മാതൃ സ്നേഹത്തിന് വിലയിടുന്നു.

രാത്രി ഉണർന്നു കരയുന്ന തന്റെ കുഞ്ഞിന് എത്ര പ്രാവശ്യം മുലയൂട്ടി എന്ന് ഏത് അമ്മയാണ് കണക്ക് വയ്ക്കുന്നത്? അസുഖം ബാധിച്ച് കുഞ്ഞിനെ സംരക്ഷിക്കാൻ രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്ന അമ്മ അതിന് കണക്കു സൂക്ഷിക്കുന്നുണ്ടോ? മാതൃദിനവും പിതൃദിനവും ആഘോഷിക്കുമ്പോൾ നമ്മൾ അച്ഛനമ്മമാർക്ക് സമ്മാനങ്ങൾ നൽകുന്നു. എന്നാൽ നമ്മുടെ ഓരോ വാക്കുകളും പ്രവൃത്തികളും ആകണം അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്‌നേഹസമ്മാനം നല്ല വാക്കുകളല്ലാതെ മറ്റെന്താണ്?

നാം ഈ പ്രപഞ്ചത്തിലേയ്ക്ക് എത്തുവാൻ കാരണഭൂതയായവളാണ് അമ്മ. അതുകൊണ്ട് തന്നെ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത് അമ്മയ്ക്കാണ്. ജനനത്തിന് കാരണഭൂതനായ പിതാവിനെ കാട്ടിത്തരുന്നത് അമ്മയാണ്. അമ്മിഞ്ഞപ്പാലിലൂടെ സ്നേഹം പകർന്നതും അമ്മയാണ്. അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില. അടുത്ത സ്ഥാനം പിതാവിനാണ്. തന്റെ നെഞ്ചിലെ സ്നേഹതാളം പകർന്ന് പിച്ച വച്ചു നടക്കാൻ പഠിപ്പിച്ച്, മക്കൾക്കായി ജീവിക്കുന്ന പിതാവ്. മാതാവും പിതാവും കൂടി അക്ഷരങ്ങൾ ഉരുവിടാൻ പഠിപ്പിച്ച് ക്രമേണ ഗുരുവിന്റെ അടുത്തേക്ക് അയക്കുന്നു അന്നുമുതൽ ജന്മത്തിന്റെ അടുത്ത ഘട്ടമായി. ഗുരുവിൽ നിന്ന് അക്ഷരങ്ങൾ കൂട്ടി വായിക്കാനും, അനുഭവങ്ങളിലൂടേയും പാഠങ്ങളിലൂടേയും നല്ലതും ചീത്തയും തിരിച്ചറിയാനും പഠിക്കുന്നു. അവയെല്ലാം ഉൾക്കൊണ്ട്, ശരിയായ പാതയിലൂടെ സഞ്ചരിച്ച് ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു. താത്ത്വികമായി പറഞ്ഞാൽ, മാതാവ് ബുദ്ധിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ബുദ്ധികൊണ്ട് അറിഞ്ഞതിനെ മനസ്സുകൊണ്ട് ചിന്തിച്ച് ബോധത്തിൽ ഉറപ്പിച്ച് ഈശ്വര സാക്ഷാത്കാരം നേടുന്നു. നമ്മുടെ ലക്ഷ്യം ഭഗവത് സാക്ഷാത്ക്കാരമണെങ്കിൽ നമ്മൾ ഒരിക്കലും വന്ന വഴി മറക്കുകയില്ല.

ചെറുപ്പത്തിൽ അച്ഛനമ്മമാർ പറഞ്ഞു തന്ന ഒരു പ്രാർത്ഥന ഈ അവസരത്തിൽ എനിക്ക് ഓർമവരുന്നു. അതിന്റെ ഏതാനും വരികൾ ഇവിടെ പകർത്തട്ടെ.

പുലരും മുമ്പുണരേണം
ഉണർന്നാൽ എഴുന്നേറ്റീടണം
ഇരുന്നാൽ കണ്ണടച്ചുള്ളിൽ
പരദൈവത്തെ ഓർക്കണം
അമ്മയെ കാണണം മുമ്പിൽ
അച്ഛനെ തൊഴുതീടണം
അച്ഛനമ്മമാർ കാണുന്ന
ദൈവമാണെന്നു ഓർക്കണം
വെളുക്കുമ്പോൾകുളിയ്ക്കേണം
വെളുത്തുള്ളതുടുക്കേണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ
എളുപ്പം തൊഴുതെത്തണം
കാര്യമായ് നിയമം വേണം
കാര്യം വിട്ട് കളിക്കൊലാ
ധൈര്യം വേണം പഠിക്കേണ്ടും
കാര്യത്തിൽ ശ്രദ്ധവയ്ക്കണം.
ഇങ്ങിനെ പോകുന്ന പ്രാർത്ഥന എത്ര മഹത്തരമാണ്.
നമ്മുടെ ലക്ഷ്യവും മൂലവും മറക്കാതിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ
[21/10, 05:51] Reghu SANATHANA: *🎼മുന്തിരിയും വീഞ്ഞും*

ശരീരം മുന്തിരിപോലെയാണ്. നാമത് വേണ്ടവിധത്തിൽ ഉപയോഗിക്കുകയാണെങ്കിൽ അതിൽനിന്നും വീഞ്ഞിനെ നിർമ്മിക്കാൻ കഴിയും. വീഞ്ഞ് ആത്മാവാണ്. ശരീരം നശിച്ചു പോകുന്നതാണ്. എന്നാൽ വീഞ്ഞ് നിലനിൽക്കും.

രണ്ട് തരത്തിലുള്ള ജന്മങ്ങളുണ്ട്. ഒരു ജന്മം മറ്റുള്ളവരിലൂടെ സംഭവിക്കുന്നതാണ്. അച്ഛനിൽനിന്നും അമ്മയിൽ നിന്നും. അത് ശാരീരികമായ ജനനമാണ്. രണ്ടാമത്തെ ജന്മം നാം തന്നെ നമുക്ക് നൽകുന്നതാണ്. നമുക്ക് നമ്മില്‍ നിന്നും ജനിക്കേണ്ടതുണ്ട്. അതിന് നമുക്ക് ഭൂതകാലം എന്ന നിലയ്ക്കുള്ള നമ്മുടെ അസ്തിയിൽ മരിക്കേണ്ടതുണ്ട്. അപ്പോൾ നാം സ്വയം ജനിക്കുന്നു.
ഇതിനെയാണ് ക്രൂശികരണം എന്നും ഉയിർത്തെഴുന്നേൽപ്പ് എന്നും പറയുന്നത്. ശരീരം ക്രൂശിക്കപ്പെടുന്നു. ആത്മാവിനെ ക്രൂശിക്കാൻ കഴിയുകയില്ല. ശരീരത്തെ നശിപ്പിക്കുവാൻ കഴിയും. ശരിരം സ്ഥൂലമാണ്. വാളുകൊണ്ടതിനെ മുറിക്കാം. വിഷംകൊണ്ടതിനെ കൊല്ലാം. ഇനി കൊല്ലാൻ ഒന്നും തന്നെ ഇല്ലെങ്കിൽപ്പോലും മരണം താനേ വന്നുകൊള്ളും. ശരീരം തൽക്കാലത്തേക്ക് ഉള്ളതാണ്. ആർക്ക് ഇതിനെക്കുറിച്ച് അവബോധമുേണ്ടോ അവർ അവരുടെ സമയത്തെ ആത്മാവിന്റെ സംരചനയ്ക്കായി ഉപയോഗപ്പെടുത്തുന്നു.

ശരീരം മുന്തിരികൾപോലെയാണ്. മുന്തിരികൾക്ക് നശിക്കേണ്ടതുണ്ട്. ഏറെനേരം മുന്തിരി നമുക്ക് സൂക്ഷിക്കാൻ കഴിയുകയില്ല. അവ ചീഞ്ഞുപോകും. എന്നാൽ മുന്തിരിയിൽനിന്നും നമുക്ക് വീഞ്ഞ് നിർമ്മിക്കാനാകും. അത് മുന്തിരിയുടെ സത്തയാണ്. നമുക്ക് നമ്മുടെ ഉള്ളിൽ ആ സത്തയെ സൃഷ്ടിക്കാനാകും. അത് നമ്മുടെ വീഞ്ഞാണ്. മുന്തിരി സംഭരിച്ചുവയ്ക്കാനാവുകയില്ല. അവ താൽക്കാലികങ്ങളാണ്. എന്നാൽ വീഞ്ഞിന് എന്നെന്നും ഇരിക്കാൻ കഴിയും. പഴകുന്തോറും വീഞ്ഞ് മൂല്യമുള്ളതായിത്തീരുന്നു.
[21/10, 05:51] Reghu SANATHANA: നരകചതുര്‍ദശി അഥവാ ദീപാവലി

തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി എന്ന് പ്രശസ്തിയാര്‍ജിച്ച ആഘോഷം. ഇന്നാണ് ഈ പുണ്യദിനം. കാര്‍ത്തിക മാസം കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് നരകചതുര്‍ദശിയായി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യം. ധിക്കാരിയും അഹങ്കാരിയും ക്രൂരനുമായ നരകാസുരന്‍ ഭൂമിദേവിയുടെ മകനായിരുന്നു. ദേവന്മാരുമായി കടുത്ത ശത്രുതയിലായിരുന്ന ഈ അസുരന്‍ അവരെ ദ്രോഹിക്കുന്നതില്‍ അതിയായ ആനന്ദം കണ്ടെത്തി. സഹികെട്ടവരും അവശരുമായ ദേവന്മാര്‍ ഓം ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ എന്ന് ഉരുവിട്ടുകൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ അഭയം പ്രാപിച്ചു. അവരുടെ സങ്കടവും പരവശതയും കണ്ട് നരകാസുരനെ വധിക്കാമെന്ന് ഭഗവാന്‍ വാക്ക് കൊടുത്തതനുസരിച്ച് കൃത്തിക മാസം ചതുര്‍ദശി ദിവസം ആ കൃത്യം നിര്‍വഹിക്കുകയും ചെയ്തു. മരണശയ്യയില്‍ നരകാസുരന്‍ പശ്ചാത്തപിച്ച് ഭഗവാനോട് എന്തെങ്കിലും തനിക്ക് ചെയ്തുതരണമെന്ന് പ്രാര്‍ത്ഥിച്ചു. ഭൂമിദേവിയും മകന്റെ ഓര്‍മയ്ക്ക് ഒരു ദിവസം ഭൂമിയില്‍ കൊണ്ടാടണമെന്ന് പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ അതിനനുവദിച്ച ദിവസമത്രെ ദീപാവലി. നരാകസുരനെ വധിച്ച ശ്രീകൃഷ്ണന്‍ പുലരും വരെ സ്‌നാനം ചെയ്തു എന്ന ഐതിഹ്യത്തെ അനുസ്മരിച്ചുകൊണ്ടാണ് ഭക്തജനങ്ങള്‍ ദീപാവലി ദിവസം രാവിലെ ഗംഗാസ്‌നാനം നടത്തുന്നത്. ഇതുവഴി നരകത്തില്‍നിന്നും മുക്തി നേടാം എന്നാണ് സങ്കല്‍പ്പം. ശരീരത്തില്‍ മുഴുവന്‍ തൈലം പുരട്ടി ചെമ്പ് പാത്രത്തില്‍ തയ്യാറാക്കിയ ചൂടുവെള്ളത്തില്‍ സ്‌നാനം ചെയ്താല്‍ ഗംഗാ സ്‌നാനം ചെയ്തഫലം ലഭ്യമാകും എന്നും ഭഗവദ് അനുഗ്രഹം കിട്ടും എന്നും ഭക്തര്‍ വിശ്വസിക്കുന്നു. പച്ചവെള്ളത്തില്‍, 'ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരീ ജലേസ്മിന്‍ സന്നിധിം കുരു' എന്ന് ജപിച്ച് കൊണ്ട് കുളിച്ചാലും, ചൂട് വെള്ളത്തില്‍ ഇതേ മന്ത്രം ജപിച്ചുകൊണ്ട് കുളിച്ചാലും ഗംഗാസ്‌നാനം തന്നെ അനുഭവം എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ചില ഭക്തര്‍. തമിഴ് ബ്രാഹ്മണര്‍ അന്നേ ദിവസം രാവിലെ തമ്മില്‍ കാണുമ്പോള്‍ ''എന്നാ ഗംഗാസ്‌നാനം ആച്ചാ'' എന്നാണ് അഭിസംബോധന ചെയ്യുക. എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുരപലഹാരങ്ങള്‍ ഭുജിക്കല്‍, വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍, മറ്റ് ആഘോഷങ്ങള്‍ നടത്തല്‍ എന്നിവ ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. വൈകുന്നേരം യമധര്‍മരാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും നിലവിലുണ്ട്. യമരാജാവിന്റെ 14 നാമങ്ങള്‍ ചൊല്ലി യമന് ജലത്താല്‍ അര്‍ഘ്യം സമര്‍പ്പിക്കുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്. യമായ, ധര്‍മരാജായ, മൃത്യുവേ ച, അന്തകായ ച, വൈവസ്വതായ-കാലായ സര്‍വഭൂത-ക്ഷയായ ച-ഔദുംബരായ-ദധ്‌നായ-നീലായ പരമോഷ്ഠിനെ-വൃകോദരായ-ചിത്രായ-ചിത്രഗുപ്തായ-തേ നമഃ എന്നതാണ് 14 മന്ത്രം. യമധര്‍മന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോള്‍ ഈ മന്ത്രമാണ് ചൊല്ലേണ്ടത്. യമഭയം ഇല്ലാതാക്കുവാന്‍ ദീപാവലി ദിവസം നിറച്ചും ദീപങ്ങള്‍ തെളിയിച്ച് മംഗളസ്‌നാനം ചെയ്ത് ഈ സുദിനം ധന്യധന്യമായി കൊണ്ടാടണം എന്ന് മഹാബലി നിര്‍ദ്ദേശിച്ചതായി കാണുന്നു. ഉത്തരേന്ത്യയില്‍ ദീപാവലിയുടെ ഐതിഹ്യം മറ്റൊന്നാണ്. രാവണ-കുംഭകര്‍ണ-ഹനനത്തിന് ശേഷം തിരിച്ചെത്തുന്ന ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേല്‍ക്കുന്ന ഒരു മഹത്തായ ഉത്സവമായി ദീപാവലി ആഘോഷിക്കപ്പെടുന്നു. ശ്രീരാമചന്ദ്ര ഭഗവാന്റെ രാജ്യാഭിഷേകത്തിന്റെ ഭാഗമായും ഈ ദീപോത്സവം ആഘോഷവും തിമിര്‍പ്പും ചേര്‍ന്ന് പവനമായ ഒരു അന്തരീക്ഷത്തില്‍ ഭംഗിയായി ആഘോഷിക്കുന്നു. രാവണ-കുംഭകര്‍ണാദികളുടെ വികൃതവും നല്ല ഉയരവുമുള്ളതും ആയ പ്രതിമകള്‍ പടക്കം നിറച്ച് വെച്ചത് സന്ധ്യാ സമയത്ത് തീ കൊടുത്ത് കത്തിക്കുന്നത് ഒട്ടേറെ സ്ഥലങ്ങളില്‍ കാണാം. അഹംഭാവം മാറും എന്നതാണ് ഇതിന്റെ പിന്നിലെ വിശ്വാസം. ഗുജറാത്തില്‍ ദീപാവലി പുതുവര്‍ഷ പിറവിയാണ്. മഹാരാഷ്ട്രയില്‍ നാല് ദിവസത്തെ ഉത്സവമാണ് ദീപാവലി. പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിക്കുന്നു. ജൈനമതക്കാര്‍ വര്‍ദ്ധമാനന്റെ നിര്‍വാണ ദിനമായി ആചരിക്കുന്നു.
[21/10, 05:52] Reghu SANATHANA: *പുരാണങ്ങൾ*

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ. വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ 'പഞ്ചമവേദമെന്നും' വിളിക്കാറുണ്ട്. ഹിന്ദുജനസാമാന്യത്തിന്റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്. പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്. വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്.

വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു.

 അഷ്ടാദശപുരാണങ്ങൾ

1 ബ്രഹ്മപുരാണം
2 വിഷ്ണുപുരാണം
3 ശിവപുരാണം
4 ഭാഗവതപുരാണം
5 പദ്മപുരാണം
6 നാരദപുരാണം
7 മാർക്കണ്ഡേയപുരാണം
8 ഭവിഷ്യപുരാണം
9 ലിംഗപുരാണം
10 വരാഹപുരാണം
11 ബ്രഹ്മവൈവർത്തപുരാണം
12 സ്കന്ദപുരാണം
13 വാമനപുരാണം
14 മത്സ്യപുരാണം
15 കൂർമ്മപുരാണം
16 ഗരുഡപുരാണം
17 ബ്രഹ്മാണ്ഡപുരാണം
18 അഗ്നിപുരാണം

അഷ്ടാദശപുരാണങ്ങൾ
പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ .

 ബ്രഹ്മപുരാണം

ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ.

 വിഷ്ണുപുരാണം

മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.

 ശിവപുരാണം

പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.

 ഭാഗവതപുരാണം

ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

 പദ്മപുരാണം

പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.

 നാരദപുരാണം

ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ, നരകയാതനകൾ എന്നിവ വിവരിക്കുന്നു.

 മാർക്കണ്ഡേയപുരാണം

ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയ പുരാണത്തിൾ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.

 ഭവിഷ്യപുരാണം

അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

 ലിംഗപുരാണം

അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.

 വരാഹപുരാണം

ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

 ബ്രഹ്മവൈവർത്തപുരാണം

കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.

 സ്കന്ദപുരാണം

സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.

 വാമനപുരാണം

വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.

 മത്സ്യപുരാണം

മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.

 കൂർമ്മപുരാണം

കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.

 ഗരുഡപുരാണം

പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

 ബ്രഹ്മാണ്ഡപുരാണം

അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.

 അഗ്നിപുരാണം

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.

മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും തിരിക്കപ്പെട്ടിരിക്കുന്ന പുരാണസമാഹാരം പ്രധാനമായും അഞ്ച്‌ വിഷയങ്ങളെയാണ് പ്രതിപാദിക്കുന്നത്‌. ഈ അഞ്ച്‌ വിഷയങ്ങൾ പഞ്ചലക്ഷണങ്ങൾ എന്നാണ്‌ അറിയപ്പെടുന്നത്‌. അവ ചുവടേ ചേർക്കുന്നു

1. സർഗ്ഗം-പ്രപഞ്ച സൃഷ്ടി

2. പ്രതിസർഗ്ഗം-ദ്വിതീയ സൃഷ്ടികൾ, പ്രധാനമായും, വിലയം പ്രാപിച്ചതിനു
ശേഷമുള്ള പുനഃസൃഷ്ടികൾ.

3. വംശം-ദേവന്മാരുടേയും ഋഷിമാരുടേയും വംശാവലി.

4. മന്വന്തരം-മാനവരാശിയുടേയും, ആദിമ മനുഷ്യരുടേയും സൃഷ്ടി.

5. വംശാനുചരിതം-രാജകുലങ്ങളുടെ ചരിത്രം.

മതം, ചരിത്രം എന്നിവയാണ്‌ മിക്ക പുരാണങ്ങളുടേയും പ്രധാന പ്രതിപാദ്യവിഷയമെങ്കിലും അവ ഈ അഞ്ചു വിഷയങ്ങളെയാണ്‌ കൈകാര്യം ചെയ്യുന്നത്‌..;

ഒരു പുരാണം പ്രധാനമായും ഒരു ദേവതക്ക്‌ കൂടുതൽ പ്രാധാന്യം കൊടുക്കുകയും മറ്റുള്ള ദേവതകളെ അത്ര പ്രാധാന്യമില്ലാതെയുമാണ്‌ ചിത്രീകരിക്കാറുള്ളത്‌. മിക്കവാറും എല്ലാ പുരാണങ്ങളിലും ഭക്തിമുതൽ സാംഖ്യം വരെയുള്ള മതപരവും തത്ത്വശാസ്ത്രപരവുമായ വളരെയധികം ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. അവയുടെ രചനാരീതിയിൽ നിന്നുതന്നെ ഇപ്പോഴും ഹൈന്ദവ സമൂഹത്തിൽ കാണപ്പെടുന്ന വൈഷ്ണവം, ശൈവം എന്നീ ശാഖകളുടെ ഉദയം ദർശിക്കാനാവും.
പല ദേശങ്ങളിലും മിക്കപുരാണങ്ങളുടേയും അവിടത്തേ മാതൃഭാഷാ വിവർത്തനം കണ്ടുവരാറുണ്ട്‌. ഇത്‌ സാധ്യമാവുന്നത്‌ പുരാണങ്ങൾ പഠിക്കുകയും അവയുടെ സംഗ്രഹം മറ്റുള്ളവർക്ക്‌ മനസ്സിലാവുന്ന രീതിയിൽ വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിത ബ്രാഹ്മണരിലൂടെയാണ്‌. ഹൈന്ദവ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന ഭാഗവത സപ്താഹയജ്ഞവും, ശ്രീമദ്ദേവീഭാഗവത നവാഹ യജ്ഞവും ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്‌).

 ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ

ബ്രഹ്മപുരാണം,
ബ്രഹ്മാണ്ഡപുരാണം
ബ്രഹ്മവൈവർത്തപുരാണം
മാർക്കണ്ഡേയപുരാണം ഭവിഷ്യപുരാണം
വാമനപുരാണം.

 വിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ

വിഷ്ണുപുരാണം
ഭാഗവതപുരാണം
ഗരുഡപുരാണം
പത്മപുരാണം
വരാഹപുരാണം
നാരദീയപുരാണം.

 ശിവനെ സംബന്ധിക്കുന്ന പുരാണങ്ങൾ

വായുപുരാണം
ലിംഗപുരാണം
സ്കന്ദപുരാണം
അഗ്നിപുരാണം
മത്സ്യപുരാണം
കൂർമ്മപുരാണം.

 ഉപപുരാണങ്ങൾ

സനൽക്കുമാരം
നാരസിംഹം
നാരദീയം
ശിവം
ദുർവ്വസസ്സ്
കാപിലം
മാനവം
ഉശനസ്സ്
വാരുണം
കാളികം
സാംബം
സൌരം
ആദിത്യം
മാഹേശ്വരം
ദേവിഭാഗവതം
വാസിഷ്ഠം
വിഷ്ണുധർമ്മോത്തരം
നീലമറപുരാണം.
[21/10, 05:52] Reghu SANATHANA: അപരോക്ഷാനുഭൂതി -119

    പന്ത്രണ്ടാമത്തെ യോഗാംഗമാണു പ്രത്യാഹാരം. പ്രത്യാഹാരമാണ് നൂറ്റി ഇരുപത്തൊന്നാം പദ്യത്തിൽ വിവരിക്കുന്നത്.

   വിഷയേഷ്വാത്മതാം ദൃഷ്ട്വാ
   മനസശ്ചിതിമജ്ജനം
   പ്രത്യാഹാരഃ സവിജ്ഞേയോ-
   ऽഭ്യസനീയോ മുമുക്ഷുഭിഃ  (121)

   ജഡവിഷയങ്ങളിൽ ആത്മഭാവം ദർശിച്ചുകൊണ്ട് മനസ്സിനെ ബോധത്തിൽ അലിയിച്ചു ചേർക്കുന്നതാണ് പ്രത്യാഹാരമെന്നറിയപ്പെടുന്നത്. മോക്ഷം കൊതിക്കുന്നവരാൽ ഇതു നിരന്തരം പരിശീലിക്കപ്പെടേണ്ടതാണ്.

പ്രത്യാഹാരഃ സ വിജ്ഞേയഃ

    അതാണു പ്രത്യാഹാരം. ഏത്? മനസ്സിനെ ബോധാനുഭവത്തിൽ അലിയിച്ചു ചേർക്കുന്നത്. ഇതെങ്ങനെ സാധിക്കും? പുറമേ കാണുന്ന ജഡവിഷയങ്ങൾ പോലും ബോധ രൂപങ്ങളാണെന്നുറപ്പിച്ചാൽ സാധിക്കും. ജഡദൃശ്യങ്ങളെല്ലാം ബോധത്തിലെ വിവർത്തങ്ങളാണല്ലോ. കയറിലെ വിവർത്തമായ പാമ്പ് കയറു തന്നെയല്ലേ. ഈ വസ്തുതയറിയുന്നയാൾ മനസ്സുകൊണ്ടു ഭ്രമസർപ്പത്തെയും കയറായിത്തന്നെ കാണും. അവിടെ പാമ്പ് കാണപ്പെടുമ്പോഴും മനസ്സു കയറിൽ അലിഞ്ഞുചേരും. അതുപോലെ വിഷയങ്ങളെയെല്ലാം ബോധരൂപമായി കണ്ടാൽ മനസ്സു വിഷയങ്ങളെ കാണുമ്പോഴും ബോധത്തിൽ അലിഞ്ഞുചേരും. ഇതാണു പ്രത്യാഹാരം. ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്നും പിന്തിരിപ്പിച്ച് ചിത്തത്തിലെ ഈശ്വരബുദ്ധിയിൽ ഒതുക്കിനിറുത്തുന്നതാണ് യോഗശാസ്ത്രപ്രസിദ്ധമായ പ്രത്യാഹാരം. വിഷയങ്ങളിലും ബ്രഹ്മ ബുദ്ധി ഉറപ്പു വരാത്തിടത്തോളം ഇതത്ര എളുപ്പമല്ല. സർവ്വത്ര ബ്രഹ്മബുദ്ധി ഉറപ്പുവരുന്നവർക്ക് ഇന്ദ്രിയങ്ങൾ അനായാസമായി പ്രത്യാഹരിക്കപ്പെടുമെന്ന് താല്പര്യം.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[21/10, 05:52] Reghu SANATHANA: വിവേകചൂഡാമണി-59

    ജ്ഞാനമാർഗ്ഗത്തിൽ ചരിക്കുന്ന സാധകൻ ആദ്യഘട്ടങ്ങളിൽ ഒരു പ്രത്യേക തുറയിലൂടെ വ്യാപിക്കാനുള്ള പരിശീലനം തന്റെ മനസ്സിന് നല്കണം. സർവ്വവ്യാപകവും, ബോധസ്വരൂപവുമായ ബ്രഹ്മത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന മനസ്സിന്ന് മാത്രമേ വിഷയവസ്തുക്കളിൽ നിന്ന് വിജയകരമായും പൂർണ്ണമായും വിട്ടു മാറാൻ പറ്റൂ.

    ലക്ഷ്യമായ ബ്രഹ്മത്തിന്റെ വിഭൂതി മാഹാത്മ്യങ്ങളെ ധ്യാനിച്ചുകൊണ്ട് അതിൽതന്നെ ലീനമായിരിക്കാൻ മാത്രം മനസ്സിനെ പ്രോത്സാഹിപ്പിച്ചാൽ പോരാ; വിഷയങ്ങളുടെ ദോഷത്തേയും നിസ്സാരതയേയും കുറിച്ച് അതിനെ ബോദ്ധ്യപ്പെടുത്തി വിഷയവ്യാപാരതല്പരതയിൽ നിന്ന് പിന്തിരിപ്പിക്കുകയും വേണം. മനോവ്യാപാരത്തെ നിയന്ത്രിക്കാനുള്ള കഴിവ് കൂടുന്തോറും, തുച്ഛവിഷയങ്ങളിൽനിന്നു അതിനെ പിൻവലിക്കാൻ എളുപ്പം കഴിയും. വിഷയലാലസയിൽ നിന്ന് പിന്തിരിയുന്നതിന്നനുസരിച്ച് മനസ്സ് സാമ്യാവസ്ഥയെ പ്രാപിച്ചു കൂടുതൽ കൂടുതൽ പ്രശാന്തമായിത്തീരും. ബോധപൂർവ്വം അച്ചടക്കത്തിലധിഷ്ഠിതമായ, ക്രമീകൃതജീവിതം നയിക്കുന്നതിലൂടെ സാദ്ധ്യമായിത്തീരുന്ന മനസ്സിന്റെ ശാന്താവസ്ഥയെയാണ് 'ശമം' എന്നു പറയുന്നത്.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[21/10, 07:10] +91 97473 71994: *_______________________________________*

*_📜🍏Inspire - 18🍏📜_*

*________________________________________*

*_വിഷം വച്ച പാത്രവും വിഷമയമാണ്......!_*


_വീട്ടമ്മയ്ക്ക് അസുഖം തുടങ്ങിയിട്ട് ഒന്നുരണ്ടു മാസമായി....._

_വൈദ്യപരിശോധനയില്‍ കുഴപ്പമെന്നുമില്ല. പക്ഷേ ശരീരത്തിന് സുഖവുമില്ല....._

_ഒടുവില്‍ അവര്‍ വന്ദ്യനായ ഒരു പുരോഹിതനെ കണ്ടു. ഏറെ നേരം ആദ്ദേഹവുമായി സംസാരിച്ചു. അതിനിടയില്‍ അവര്‍ പഴയൊരു സംഭവം പറഞ്ഞു......_

_“എന്റെ അടുത്ത സുഹ്യത്തായിരുന്നു അവള്‍. ഒരിക്കല്‍ തീരെ പ്രതീക്ഷിക്കാത്ത വിധം അവള്‍ എന്നോടു മോശമായിപെരുമാറി. എനിക്കതോടെ കൂട്ടുകാരിയോടു വെറുപ്പായി. ഇനി ജീവിതത്തില്‍ ഞാനവരോട് മിണ്ടുകയില്ല എന്ന് ദൈവനാമത്തില്‍ ശപഥവും ചെയ്തു......._

_ഈ കഥ കേട്ട് പുരോഹിതന്‍ പറഞ്ഞു....._

_“നിങ്ങളുടെ രോഗത്തിനു കാരണം ഇതുതന്നെ അശുഭചിന്ത പേറുന്ന ഈ മനസ്സ് ശരീരത്തെ പീഡിപ്പിക്കും. നിങ്ങള്‍ ഉടന്‍ സുഹൃത്തിനെ കാണാന്‍ പോകുക. അവരോടു സംസാരിക്കുക, വൈരം മറക്കുക.”_

_“പക്ഷേ ഞാന്‍ ദൈവനാമത്തില്‍ ശപഥം… ചെയ്തതല്ലേ” അവര്‍ മടിച്ചു നിന്നു......_

_“ഇത്തരം ശപഥം കൊണ്ടു നടക്കുന്നതിലും നല്ലത് ലംഘിക്കുകയാണ്. ദൈവത്തിനിഷ്ടവും അതുതന്നെ.”_

*_വിഷം വച്ച പാത്രവും വിഷമയമാണ്......_*

*_വെറുപ്പും പകയും നിറഞ്ഞ മനസും രോഗാതുരമായിരിക്കും...._*

*_ആ വികാരങ്ങള്‍ ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കും രക്തതത്തില്‍ വിഷം പരത്തും...._*

*_പരിചരിക്കുന്തോറും വഷളാകുന്ന ഒരേയൊരു രോഗം വെറുപ്പും പകയുമാണ്...._*

*_ഇന്നുതന്നെ അവയെ പുറത്താക്കുക. അതിനുള്ള ശക്തിയായി ദൈവത്തോട് പ്രാര്‍ത്ഥിക്കുക..._*
*_ദൈവനാമത്തില്‍ നാം ചെയ്യുന്ന അധമശപഥങ്ങള്‍ ദൈവം കേള്‍ക്കുന്നു പോലുമുണ്ടാകില്ല......_*

*_^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^_*
*_👳🏻Group@ ഇന്നത്തെ വാചകം_*
*_✍🏻tvsanilkollam@gmail.com_*

*_^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^_*
[21/10, 07:20] Reghu SANATHANA: ശ്രീ രുദ്രം
              -------------
(മന്ത്രം ,അന്വയം ,സാരം ,വിവരണം എന്നിവ വിശദമായി വിവരിച്ചിട്ടുണ്ട്.)

              പ്രഥമോ/നുവാക:

                    (തുടർച്ച)

സ്ഥൂലവും സൂക്ഷ്മവുമായ രോഗ
ങ്ങളെ നശിപ്പിക്കുവാൻ ഈശ്വര
നുമാത്രമേ സാധിക്കുകയുള്ളൂ .അതുകൊണ്ട് എല്ലാ രോഗനിവൃത്തിക്കും വേണ്ടി ഈശ്വരനെ സ്തുതിക്കുന്നു.

സ്ലോ കം - 6

അധ്യവോചദധിവക്താ  പ്രഥമോ ദൈവ്യോ ഭിഷക്
അഹീം ശ്ച സർവ്വാഞ്ജം ഭയൻ സർവ്വാശ്ച യാതുധാന്യ :

അന്വയം :-

അധിവക്താ  പ്രഥമ:  ദൈവ്യ:  ഭിഷക്  സർവ്വാൻ  അഹീൻ  ച  സർവ്വാ:  യാതുധാന്യ: ച ജംഭയൻ
അധ്യവോചത്.

സാരം :-

അനേക ശാഖകളോടുകൂടിയ വേദത്തെ പറഞ്ഞവനും എല്ലാറ്റിനും മുമ്പനും ദേവന്മാരിൽ വെച്ച് പൂജ്യനും സർവ്വ രോഗങ്ങളേ
യും നശിപ്പിക്കുന്നവനും ആയ രു
ദ്രനെ സർവ്വാധികനായി ഭാവന ചെയ്താൽ നിങ്ങൾ(ഭാവയിതാക്കൾ)
സർവ്വാധികന്മാരായി തീരുമെന്ന്
വേദം അനുശാസിക്കുന്നു അവൻ
പരദ്രോഹികളായ എല്ലാ സർപ്പ വ്യാഘ്രാദികളേയും അസുര പ്രകൃ
തികളേയും നശിപ്പിച്ചു കൊണ്ടിരി
ക്കുന്നു.

വിവരണം
-------------------
മന്ത്രത്തിൽ.  അധിവക്താ  എന്ന
വിശേഷണം കൊണ്ട് അധികം പ
റയുവാൻ യോഗ്യനെന്നും അധി
കംപറയുന്നവനെന്നും അർത്ഥം
ലഭിക്കുന്നു. നിലവിലുള്ള ഭാഷക
ളല്ലാം പരിമിതങ്ങളാണ് .കാരണം
അവ ഒന്നും ആദിഭാഷയല്ല. ആ
ദിഭാഷ ഈശ്വര പ്രോക്തമായ
വൈദിക ഭാഷ ഒന്ന്മാത്രമാണ്.
അതു തന്നെയാണ് എല്ലാ ഭാഷ
കളുടേയും മൂലഭാഷയായിരിക്കേ
ണ്ടത്.അതിനുള്ള യുക്തികൾ വൈദികന്മാർ വേണ്ടുവോളം പറ
ഞ്ഞറിയിച്ചിട്ടുമുണ്ട്. അതിന്റെ കർ
ത്താവ് ഈശ്വരനാവാനെ സാധ്യത
യുള്ളൂ .അതുകൊണ്ടാണ് ഈശ്വര
നെ   "അധിവക്താ" എന്ന് പറഞ്ഞി
ട്ടുള്ളത്.ഈശ്വരന്റെ വാക്ക് മാത്ര
മാണ് എല്ലാവർക്കും എന്നും ഗ്രാഹ്യമായിട്ടിരിക്കുന്നതും. അർഹത
യില്ലാത്തവൻ അധികംപറയുക
യാണങ്കിൽ ജനങ്ങൾക്കിടയിൽ പരിഹാസ്യനായി തീരും. അതു കൊണ്ട് പുരുഷാർത്ഥങ്ങൾക്ക്
വേണ്ടുന്ന സാധനങ്ങളെ വിസ്ത
രിച്ചു പറഞ്ഞിട്ടുള്ള വേദത്തെ പ്രമാണമായി സ്വീകരിക്കേണ്ടതാ
ണ്.
           " ദൈവ്യ "എന്ന പദം കൊണ്ടു്
ജ്ഞാനികളിൽ ഇരിക്കുന്നവൻ
എന്ന് അർത്ഥം സിദ്ധിക്കുന്നു. ഈ
ശ്വര തത്ത്വമറിയാൻ ജ്ഞാനിക
ളെ ആശ്രയിക്കണമെന്നർത്ഥം.
     
               "പ്രഥമ "എന്ന പദം കൊണ്ട്
ഹിരണ്യഗർഭന്നും മുമ്പുള്ളവൻ
എന്ന അർത്ഥം പറഞ്ഞിരിക്കുന്നു.
അതു കൊണ്ട് ദേവന്മാർ ,ഋഷിക
ൾ ,ഭൂതങ്ങൾ ,ആപ്തന്മാർ ,പിതൃ
ക്കൾ മുതലായവരുടെ കടപ്പാടും
കൈങ്കർര്യവും യഥാർത്ഥ ഈശ്വ
ര ഭക്തനില്ലന്നർത്ഥം.
 
           "ഭിഷക് " എന്ന് പറഞ്ഞിട്ടുള്ള
തു കൊണ്ടു് ആദ്ധ്യാത്മികം ,ആ
ധിഭൌതികം ,ആദി ദൈവികം
എന്ന സകല താപങ്ങളേയും ന
ശിപ്പിക്കുവാൻ ശക്തിയുള്ളവൻ
എന്ന അർത്ഥത്തെ ബോധിപ്പിച്ചി
രിക്കുന്നു. ഈശ്വരൻ ഭിഷക്കായ
തുകൊണ്ടാണ് ഹിംസാലുക്കളായ
പാമ്പ് മുതലായ പ്രാണികളിൽ നി
ന്നും ദുഷിച്ച മനോവൃത്തികളിൽ
നിന്നും അഥവാ രോഗബീജാണു
ക്കളിൽനിന്നുള്ള ഉപദ്രവങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള കഴിവുള്ളത്.

                  (തുടരും )

 (അടുത്ത ഭാഗം അടുത്ത തിങ്കളാഴ്ച)

            പി.എം.എൻ.നമ്പൂതിരി.
[21/10, 07:20] Reghu SANATHANA: മനസ്സാണ് പ്രപഞ്ചം

മനസ്സാണ് സംസാരം ; മനസ്സാണ് ബന്ധം ; മനസ്സാണ് അജ്ഞാനം ; മനസ്സാണ് പ്രപഞ്ചം ; മനസ്സാണ് മായ ; മനസ്സിന്റെ കല്പനകളാണ് സുഖദുഃഖങ്ങളും ജനനമരണങ്ങളും ബന്ധമോക്ഷങ്ങളുമെല്ലാം -- അതിനാൽ അജ്ഞാനജന്യമായ മനസ്സിനെ നിയന്ത്രിയ്ക്കുകയും, അടക്കുകയും, ലയിപ്പിക്കുകയും, നശിപ്പിക്കുകയും ചെയ്യലാണ് അദ്ധ്യാത്മസാധനകൊണ്ട് സാധിയ്ക്കാനുള്ളത്. മനസ്സ് തടിയ്ക്കും തോറും അജ്ഞാനവും ബന്ധവും ദുഖവും മറ്റും വളർന്നുകൊണ്ടിരിക്കും. മനസ്സ് ക്ഷയിക്കുംതോറും അവ ചുരുങ്ങുകയും ചെയ്യും.
ഭക്തിജ്ഞാന വൈരാഗ്യങ്ങളും, യോഗവും തപസ്സും എല്ലാം മനസ്സിനെ പാകപ്പെടുത്താനും അടക്കാനുമുള്ള പലവിധ ഉപായങ്ങൾ മാത്രമാണ്. അതിനാൽ മനസ്സിന്റെ അപ്പോഴപ്പോഴുള്ള ചിന്തകളേയും വൃത്തികളേയും വിശ്വസിക്കുകയോ ലാളിക്കുകയോ അല്ല ; നിരോധിയ്ക്കുകയാണ് മഹാത്മാക്കൾ ചെയ്തിരുന്നത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് സ്വാഭാവികമായ സമാധാനവും സംതൃപ്തിയും എപ്പോഴും നിലനിന്നുകൊണ്ടിരിയ്ക്കും. സാധകന്മാരെല്ലാവരും അങ്ങിനെ ചെയ്യാൻ ശ്രമിയ്ക്കുന്നത് അഭികാമ്യമായിരിക്കും.

സമ്പൂർണമായ ഈശ്വരഭക്തികൊണ്ടുള്ള ശരണാഗതി ഉദ്ധീപ്തമായ ഇഷ്ടദേവതാഭക്തി, സുദൃഢമായ തത്വബോധം എന്നിവ കൊണ്ടും മനസ്സിനെ നിയന്ത്രിയ്ക്കുകയും അടക്കുകയും ചെയ്യാം. പ്രപഞ്ചപദാർത്ഥങ്ങളും, ലോകവ്യവഹാരങ്ങളും ജനനമരണങ്ങളുമെല്ലാം മനസ്സിന്റെ വൃത്തികൾ മാത്രമാകയാൽ മനസ്സടങ്ങിയവർക്ക്‌ അവയൊന്നും ബാധകമാവുന്നില്ലെന്നു അനുഭവം കൊണ്ടു ബോധ്യമാവും. പരമമായശാന്തിയിൽ വിശ്രാന്തിയ്ക്കും.

ഭഗവാൻ അനുഗ്രഹിക്കട്ടെ.

ഓം. സ്വാമി ജ്ഞാനാനന്ദസരസ്വതി.

No comments:

Post a Comment