Wednesday, October 23, 2019

[23/10, 13:50] Kalidasan Pallari: നാഗവും സർപ്പവും രണ്ട് ആണ്
നാഗത്തിന് വിഷമില്ല
നേരെ ആണ് സഞ്ചാരം
സർപ്പത്തിന് വിഷം ഉണ്ട്
വളഞ്ഞ് പുളഞ്ഞ് സഞ്ചാരം
നാഗരാജാവ് - അനന്തൻ
സർപ്പ രാജാവ് - വാസുകി.
കേരളത്തിൽ വെട്ടിക്കോട്ട് മാത്രമാണ് നാഗരാജാവിനെ ആരാധിക്കണത്.
ബാക്കി മണ്ണാറശാല
പാമ്പും മേയ്ക്കാട്
ആ മേട
മറ്റ് സർപ്പക്കാവുകൾ
ഒക്കെ ശൈവ പ്രധാന രായ
സർപ്പ രാജാവ് സർപ്പ യക്ഷി
സർപ്പ ചാമുണ്ഡി
ഒക്കെ ആയിട്ടാണ്
കൂടുതലും
അനന്തന് 'നൂറുംപാലും കൂട്ടുമ്പോൾ ചിലർ മഞ്ഞൾ കലക്കാറില്ല
അനന്താ ദികളായ നാഗങ്ങൾക്ക് വൈഷ്ണവ സ ബ്രദായവും' സർപ്പങ്ങൾക്ക് ശൈവ രീതിയിലും ആണ് പൂജ.
എന്നാൽ നൂറുംപാലും
സർപ്പബലി ഇവക്ക് സർപ്പങ്ങളേയും നാഗങ്ങളേയും പൂജിച്ച് ബലിതർപ്പണങ്ങൾ ചെയ്യും
[23/10, 14:12] Kalidasan Pallari: ഒരു കാലത്ത് കേരളത്തിലെ എല്ലാ പുരയിടങ്ങളിലും കുറച്ച് ഭാഗം പാമ്പുകൾക്കായി ഒഴിച്ചിടും
ഇത് പാമ്പിൻ കാവ് എന്നറിയപ്പെട്ടിരുന്നു.
വർഷത്തിലൊരിക്കലുള്ള ആരാധനക്ക് പോലും കാവിൽ ഉള്ളിൽ പ്രവേശിക്കില്ല.പുറത്ത് നിന്ന് തളിച്ച് നേദിക്കും
നൂറുംപാലും ബിംബത്തിലേക്ക് തേച്ച് പിടിപ്പിക്കാറില്ല. ബിംബം തന്നെ തൊടാറില്ല സമീപത്ത് തർപ്പിക്കും. ബ്രാഹ്മണരായാലും അല്ലത്തവരായാലും
പിന്നെ ഇത് അന്ധവിശ്യാസമായി.
കാവുകളെ സർപ്പസാന്നിദ്ധ്യം ഒഴിപ്പിക്കാൻ ക്വട്ടേഷനെടുത്ത ചില മനക്കാർ പലയിടത്തുണ്ടായി.
ഇവർ ആവാഹിച്ച് കൊണ്ടു പോകൽ തുടങ്ങി
നല്ല തുകയും മേടിക്കും വർഷത്തിലൊരിക്കൽ വഴി പാടും
അങ്ങിനെ ഇവർ സമ്പന്നരായി
കാവുകളിലെ സർപ്പത്തിന് നേദിക്കേണ്ടവരായ ഇവർ കൊട്ടേഷനെടുത്ത് സർപ്പങ്ങളെ കൊണ്ടുപോയി
സർപ്പ ചൈതന്യം പോവില്ല ഉറപ്പ്
പലർക്കും ഇത് അനുഭവമുണ്ടാകും
കുലം മുടിഞ്ഞു.നാട് മുടിഞ്ഞു
സന്താനങ്ങൾ തലതിരിഞ്ഞു.
കൊടുത്തു വിട്ടവർക്കും കൊണ്ടു പോയവർക്കും ഈ അനുഭവം ഉറപ്പ്
രഹസ്യമായി സമ്മതിക്കും'
പരസ്യമില്ല എങ്കിലും
ഇന്ന് കാവുകൾ മാറ്റി സിമന്റ് തറയും ടൈൽ തറയും കോൺക്രീറ്റ് ചിത്രകൂടവും പണിത് ഇല്ലാത്തതും വേണ്ടാത്തതും ആയ പൂജകളും വഴിപാടുകളും കാണിച്ച് ക്ഷേത്രങ്ങൾ കാശുണ്ടാക്കുമ്പോൾ
ഹു താ ശനനായ സർപ്പത്തിന് ദിവസവും ഭക്ഷണം തന്നെ ആവശ്യമില്ല എന്നത് മറക്കുന്നു.
പ്രദോഷം'ഏകാദശീദിവസങ്ങൾ പോലും വർജിക്കാതെ ആയില്യപൂജ എന്ന് പേരിട്ട് മാസാമാസം ഓരോന്ന് കാണിക്കുന്നു
[23/10, 14:36] +91 6282 439 928: ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രം.........                    കേരളത്തിലെ ചിരപുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. നാടിന്റെ നാനാ ഭാഗത്തു നിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യ ദിവസം ഇവിടെ എത്തിച്ചേരുന്നത്. ഭാരതത്തില്‍ പണ്ടുമുതല്‍ക്കേ നിലവിലുള്ളതാണ് നാഗാരാധന. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭാരതീയര്‍ നാഗപൂജ നടത്തുന്നു. സന്താന യോഗമില്ലാത്തതിനും കുടുംബ ഛിദ്രത്തിനും ത്വക്ക് രോഗങ്ങള്‍ക്കും പരിഹാരമായും നാഗപൂജകളും വഴിപാടുകളും നടത്താറുണ്ട്.പരശുരാമനാണ് വെട്ടിക്കോട്ട് പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. പരശുരാമന്‍ മഴു ഉപയോഗിച്ച് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണ് നാഗരാജ പ്രതിഷ്ഠ നടത്തിയത്. അങ്ങനെ വെട്ടിക്കോട് എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം. വിഷ്ണുഭഗവാനൊപ്പമുള്ള സാക്ഷാല്‍ അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്ന് പുള്ളുവന്‍ പാട്ടില്‍ പറയുന്നു. വൈഷ്ണവര്‍ അനന്തനെയും ശൈവ ഭക്തര്‍ വാസുകിയെയുമാണ് നാഗരാജാവായി കരുതി ആരാധിക്കുന്നത്.

                 വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തില്‍ അനന്തനും നാഗയക്ഷിയുമാണ് പ്രധാന ദേവതകള്‍. തുലാം, കന്നി മാസങ്ങളിലെ പൂയം ആയില്യം നക്ഷത്രങ്ങളില്‍ ഇവിടെ വിശേഷാല്‍ പൂജ നടക്കുന്നു. ഈ ദിവസങ്ങളിലെ ദീപാരാധനയും സര്‍പ്പബലിയും കാണാന്‍ ഭക്തജന സഞ്ചയം തന്നെ ഉണ്ടാവും. ആയില്യ ദിവസം ഉച്ചയോടെ സര്‍വാഭരണ വിഭൂഷിതനായ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഈ എഴുന്നള്ളത്ത് കാണുന്നവര്‍ക്ക് വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെയുള്ള ഞായറാഴ്ചകളില്‍ നൂറും പാലും പൂജ നടക്കാറുണ്ടിവിടെ. അനന്ത ഭഗവാന്റെ ദിനമാണ് ഞായറാഴ്ചയെന്നാണ് വിശ്വാസം.വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു മടങ്ങണമെന്നാണ് ആചാരം. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബലഭദ്രജയന്തി തുടങ്ങിയ ദിവസങ്ങളിലും വെട്ടിക്കോട് ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.
[23/10, 14:37] Kalidasan Pallari: രണ്ട് പ്രാവശ്യം നാഗത്തെ കണ്ടിട്ടുണ്ട്
ഒന്ന് ഒരു സർപ്പത്തിനെ കുടിയിരുത്താൻ ആവാഹിക്കുമ്പോൾ
രണ്ട്
ഞങ്ങളുടെ തന്നെ ഊരാഴ്മയുള്ള നരസിംഹസ്വാമി ക്ഷേത്രത്തിൽ ശാന്തി കഴിക്കണ കാലം
ഈ സ്വാമിയെ ഭജിച്ച യോഗീശ്വരൻ ഭഗവത് സേവക്കായി മുക്തി ഉപേക്ഷിച്ച് ദിവൃ സർപ്പ ശരീരം സ്വീകരിച്ച് ശ്രീലകത്ത് വസിക്കുന്നു എന്ന് പ്രശ്ന വിധി.
അതിന് മുമ്പാണ് ഈ സംഭവം
ഒരു ചാൺ നീളമുള്ള സ്വർണ്ണ നാഗം ഒരാഴ്ചയോളം ദീപാരാധന കഴിഞ്ഞ് പ്രസാദം കൊടുക്കണ സമയം എന്റെ കാൽപ്പാദത്തിന് സമീപം വന്ന് കിടക്കാറുണ്ട്.
ഒരാഴ്ചയോളം ക്ഷമിച്ച ഞാൻ പിന്നെ ആളുകളെ അറിയിച്ചു. തിക്കിതിരക്കി കാണാൻ വന്നവരെ നിരാശപ്പെടുത്തി അത് ഒരു പോടിലേക്ക് പോയി പിന്നെ കണ്ടില്ല.
കാലത്തിന് ശേഷം നടന്ന അഷ്ടമംഗല ചിന്തയിൽ ഇവർ എന്നോട് ഇതേപ്പറ്റി പറഞ്ഞു. അപ്പഴാണ് മുമ്പ് പറഞ്ഞ കഥ അറിവാ യ ത്

No comments:

Post a Comment