Friday, October 04, 2019

*ശ്രീമദ് ഭാഗവതം 294*
മുചുകുന്ദൻ പറഞ്ഞു
ഭഗവാനേ വരം വേണമോ എന്ന് ചോദിക്കരുതേ.

വിമോഹിതോഽയം ജന ഈശ മായയാ
ത്വദീയയാ ത്വാം ന ഭജത്യനർത്ഥദൃക്
സുഖായ ദു:ഖപ്രഭവേഷു സജ്ജതേ
ഗൃഹേഷു യോഷിത് പുരുഷശ്ച വഞ്ചിത:

സുഖായിട്ടിരിക്കണമെന്നാശിച്ച് ഒരു പുരുഷനും സ്ത്രീയും ഗൃഹസ്ഥാശ്രമത്തിൽ പതിപത്നി ആയിട്ടിരിക്കുന്നു. പക്ഷേ സുഖം എന്ന് കരുതി,

ദു:ഖപ്രഭവേഷു സജ്ജതേ
ദു:ഖത്തിന് കാരണമായ വസ്തുക്കളിൽ ഒട്ടിപ്പിടിച്ച് അത് വാരിക്കൂട്ടിക്കൊണ്ടിരിക്കണു!

വിമോഹിതോഽയം
ഭഗവാന്റെ മഹാമായ മോഹിപ്പിച്ചു വെച്ചിരിക്കണു.

ത്വദീയയാ
അവിടുത്തെ മായാവൈഭവത്തിന് ആദ്യനമസ്ക്കാരം🙏

ത്വാം ന ഭജതി അനർത്ഥദൃക്
ജീവിതത്തിന് പാരമാർത്ഥികമായ ഒരു ലക്ഷ്യം ണ്ട് എന്ന് കാണാത്തവൻ ഭഗവാനേ, അങ്ങയെ ഭജിക്കിണില്യ. അവന് അവസരം കിട്ടിയാലും അവൻ ഭക്തി ചെയ്യാൻ കൂട്ടാക്കണില്യ. എന്നാൽ ദേഹത്തിന്  നല്ല തടി കിട്ടിയിട്ടണ്ട്.

ലബ്ധ്വാ ജനോ ദുർല്ലഭമത്ര മാനുഷം
കഥഞ്ചിദ് അവ്യംഗം അയത്നതോഽനഘ
പാദാരവിന്ദം ന ഭജത്യസന്മതി:
ഗൃഹാന്ധകൂപേ പതിതോ യഥാ പശു:

നല്ല കൊഴുത്ത മനുഷ്യശരീരം!
അവ്യംഗം
അംഗങ്ങൾക്കൊന്നും ഒരു കുഴപ്പം ഇല്ലാതെ...

ചിലർക്ക് നടക്കാൻ വയ്യ, ചിലർക്ക് മിണ്ടാൻ വയ്യ ചിലർക്ക് അനേക വിധ വ്യാധികൾ അവയൊക്കെ കാണുമ്പോ ഭഗവാനോട് നന്ദി പറയണം.

ശരീരത്തിന്റെ അംഗങ്ങൾക്കൊന്നും യാതൊരു കുഴപ്പവും ഇല്ലാതെ എല്ലാം ഭഗവാൻ തന്നിട്ടും, അവിടുത്തെ

പാദാരവിന്ദം ന ഭജതി.
അപ്പഴും ഭക്തി ചെയ്യണന്ന് തോന്നുന്നില്ലല്ലോ. ഭജിക്കണന്ന് തോന്നണില്ലല്ലോ!

ഒട്ടകത്തിന് മുള്ള് തിന്നുന്തോറും നാവിൽ ചോര വരും. എന്നാലും ഒട്ടകം മുള്ളേ തിന്നൂ. ചൊറിയുമ്പോ നല്ല സുഖാണ്. ചൊറിഞ്ഞു ചൊറിഞ്ഞ് അവസാനം അത് വ്രണമാകും. അതുപോലെയാണീ  ലോകത്തിലെ സുഖങ്ങളൊക്കെ, സ്പർശകസുഖം. ലോകവസ്തുക്കളെ അനുഭവിക്കുമ്പോഴുള്ള സുഖം.

പുറമേനിന്നുള്ള ഈ സുഖങ്ങളൊക്കെ കിട്ടിയിട്ടും,
പാദാരവിന്ദം ന ഭജതി.

ഗൃഹ അന്ധകൂപേ പതിതു.
പൊട്ടക്കിണറ്റിൽ വീണപോലെ. എത്ര ചുമതലകൾ! അതൊക്കെ കണ്ടാൽ ഭയം തോന്നണു!!!😱
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment