Friday, October 04, 2019

*കൃഷ്ണനാമം ജപിയ്‌ക്കേണമെപ്പോഴും*
*കൃഷ്ണഗീതകള്‍ കേള്‍ക്കേണമെപ്പോഴും,*
*കൃഷ്ണവിഗ്രഹംകണ്ടുതൊഴുകണം,*
*കൃഷ്ണനെന്നുള്ളിലെന്നും വിളങ്ങണം.*
*കൃഷ്ണതീര്‍ത്ഥമെന്‍ ദാഹമകറ്റണം,*
*കൃഷ്ണതുളസിക്കതിരുകള്‍ചൂടണം,*
*കൃഷ്ണചന്ദനം നെറ്റിയില്‍ചാര്‍ത്തണം,*
*കൃഷ്ണനൈവേദ്യമല്പംനുകരണം.*
*കൃഷ്ണഗാഥകള്‍ പാടിത്തെളിയണം,*
*കൃഷ്ണ പൂജകള്‍ ചെയ്യാന്‍കഴിയണം,*
*കൃഷ്ണഭക്തരെന്‍ കൂട്ടുകാരാവണം*,
*കൃഷ്ണപക്ഷവുമുത്സവമാകണം.*
*കൃഷ്ണചക്രമെന്‍ പാത തെളിയ്ക്കണം,*
*കൃഷ്ണപത്മമായെന്‍ മനംവിടരണം,*
*കൃഷ്ണമന്ദിരമെന്‍ ഗൃഹമാകണം,*
*കൃഷ്ണാ നിന്നെപ്പിരിയാതിരിയ്ക്കണം*.
*കൃഷ്ണലീലകള്‍ ചുറ്റിലും കാണണം*,
*കൃഷ്ണാനീചാരെ പിച്ചവെച്ചീടണം,*
*കൃഷ്ണാ നേര്‍വഴി നീ തന്നെകാട്ടണം,*
*കൃഷ്ണപാദത്തിലഭയം ലഭിയ്ക്കണം.*
*കൃഷ്ണഗീതമെനിയ്‌ക്കൊന്നെഴുതണം*,
*കൃഷ്ണ കാകളിനടനമാടീടണം,*
*കൃഷ്ണനെ സ്വപ്നം കണ്ടൊന്നുറങ്ങണം,*
*കൃഷ്ണാ നീതന്നെയെന്നെയുണര്‍ത്തണം*.
*കൃഷ്ണഗീതയെന്‍ ശ്വാസമായ് തീരണം,*
*കൃഷ്ണാ നീയെന്നെ രാധയായ്‌ചേര്‍ക്കണം*,
*കൃഷ്ണനല്ലാത്തതെല്ലാം മറക്കിലും,*
*കൃഷ്ണരൂപം മറക്കാതിരിയ്ക്കണം.*
*കൃഷ്ണനല്ലാത്തതെല്ലാം മറക്കിലും*
*കൃഷ്ണരൂപംമറക്കാതിരിയ്ക്കണം!*
Kalidasan 

No comments:

Post a Comment