Friday, October 11, 2019

*ശ്രീമദ് ഭാഗവതം 301*
സുദാമാ, ആരാണദ്ദേഹം?
കൃഷ്ണസ്യാസീത് സഖാ കശ്ചിദ് ബ്രാഹ്മണോ ബ്രഹ്മവിത്തമ:

ബ്രാഹ്മണ: ബ്രഹ്മവിത്തമ:
ബ്രഹ്മജ്ഞാനികളിൽ ശ്രേഷ്ഠനായിട്ടുള്ള ഒരാള്.

വിരക്ത::ഇന്ദ്രിയാർത്ഥേഷു
ഇന്ദ്രിയവിഷയങ്ങളിൽ പരമവിരക്തൻ.

അദ്ദേഹത്തിന് വിഷമം വല്ലതും ണ്ടായിരുന്നോ എന്ന് ചോദിച്ചാൽ,
പ്രശാ...ന്താത്മാ
എപ്പോഴും ശാന്തമാണ്.

ഈ ശാന്തി എന്ന് വെച്ചാൽ ന്താ?
എല്ലാം ഏർപ്പാടാക്കി വെച്ചണ്ട്.
ബാങ്കില് ധാരാളം  ഡെപ്പോസിറ്റ് ണ്ട്. കുടുംബകാര്യങ്ങളൊക്കെ നോക്കാൻ ആളുകൾ ധാരാളണ്ട്.
എല്ലാ കാര്യങ്ങളും ഭംഗിയായിട്ട് നടക്കണു.
ഞാൻ ശാന്തിയോടെ  ഈസിചെയറിൽ ഇരിക്കണു.

അങ്ങനെ ആണോ എന്ന് ചോദിച്ചാൽ അങ്ങനെയല്ല.

അടുത്ത നേരത്തെ ആഹാരം എവിടെ എന്നറിയില്ല്യ.
യദൃച്ഛയോപപന്നേന

ഓ! അപ്പോ  സന്യാസിയാണോ ഇദ്ദേഹം?
വർത്തമാനോ ഗൃഹാശ്രമീ
ഗൃഹസ്ഥാശ്രമത്തിലാണ്.
പക്ഷേ ജീവിക്കണത് സന്യാസികളെ പോലെയും നാളെ എന്തു കിട്ടുംന്ന് അറിയില്യ.

തസ്യ ഭാര്യാ കുചൈലസ്യ
ഇദ്ദേഹത്തിന്റെ പത്നി എങ്ങനെയാ.
ക്ഷുത്ക്ഷാമാ
വിശപ്പ് കൊണ്ട്  ഒട്ടിയ വയറ്.
ശരീരത്തിന് വിശപ്പുണ്ടെങ്കിലും,
  *ചിത്തം സമൃദ്ധം!*
ശരീരം വിശന്നു കൊണ്ടിരിക്ക്യാണ് വിഷമിച്ച് കൊണ്ടിരിക്കാണെങ്കിലും,

ക്ഷുത്ക്ഷാമാ ച തഥാവിധാ
അതേപോലെ തന്നെ അവളും💕

എന്താ ഈ തഥാവിധാ?
കുചേലനെ പോലെതന്നെ അവളും.
എങ്ങനെ?
പ്രശാ....ന്താത്മാ
ഇന്ദ്രിയജയമുള്ളവൾ, വിരക്തി ഉള്ളവൾ, ഭക്തിയുള്ളവൾ !!!

അങ്ങനെ കുറേ:നാൾ കഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു.

മഥുരാപുരിയിൽ ഭഗവാനിരിക്കുന്നു.
ചെന്നു കാണാൻ വയ്യ.
ഇവര് എവിടെ ഇരിക്കണു.
ഗുജറാത്തിൽ ഇരിക്കണു.
മഥുരാപുരി ഉത്തർപ്രദേശ് ഉത്തരാഞ്ചലിൽ ഗുജറാത്തിൽ നിന്ന് അങ്ങട് പോകണ്ടേ.

അങ്ങനെ ഇരിക്കുമ്പോഴാണ്
ദാ, കൃഷ്ണൻ ദ്വാരകാപുരിയിലേയ്ക്ക് വന്നു എന്നുള്ള വാർത്ത കേട്ടത്😍.

ദ്വാരകയിലേയ്ക്ക് വരുമ്പോഴെങ്കിലും കൃഷ്ണനെ ഒന്നു ചെന്നു കണ്ടൂടെ.
ഇദ്ദേഹം കാണാനൊന്നും പോണില്യാ
പേരിന് കൃഷ്ണന്റെ കൂടെ പഠിച്ച ആളാണ് സുദാമാ.
പരമഭക്തനാണ്.
എങ്കിലൊന്ന് കൃഷ്ണനെ പോയി കണ്ടൂടെ എന്ന് ചോദിച്ചാലോ,
കാണണംന്ന് ഒന്നൂല്ല്യാത്രേ അദ്ദേഹത്തിന്.  അങ്ങനെ ഒരു ഭക്തി!

അതുകൊണ്ടാണ് 'ബ്രഹ്മവിത്തമ: എന്ന് പറഞ്ഞത് സുദാമാവിനെ.
ഭഗവാനെ ചെന്നുകാണണന്ന് തോന്നണില്യാത്രേ അദ്ദേഹത്തിന്!
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi prasad 

No comments:

Post a Comment