Friday, October 11, 2019

[11/10, 21:22] +91 99463 79161: *ശ്രീ ഹരി വിഷ്ണു ഭഗവാന്റെ ശ്രേഷ്ഠ ഭാവങ്ങളിൽ ഒന്നാണ് ശ്രീ  സന്താനഗോപാലമൂർത്തി ഭാവം*.

        ഒരിക്കൽ പാലാഴിവാസനായ ഭഗവാൻ ശ്രീ ഹരിക്കു നരനാരായണന്മാരെ ഒരുമിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായി. നരനാരായണന്മാർ കൃഷ്ണനും അർജ്ജുനനും ആയി ദ്വാപര യുഗത്തിൽ  അവതരിച്ച കാലത്താണിത് .

       ഈ സമയം പാണ്ഡവന്മാർ കുരുക്ഷേത്ര യുദ്ധാനന്തരം രാജ്യം ഭരിക്കുന്ന സമയം. അര്‍ജ്ജുനന് കുറച്ചു അഹങ്കാരം കൂടി നിൽക്കുകയാണ്.  തങ്ങൾ ഭരിക്കുന്ന ഈ കാലമാണ് ഏറ്റവും നല്ലതെന്നും, ആർക്കും ഒരു കുറവുമില്ല, ഇതെല്ലാം തന്റെ ശക്തി പ്രഭാവം കാരണമാണെന്നുമുള്ള അഹങ്കാരം. ശ്രീകൃഷ്ണന് അർജ്ജുനന്റെ  ഈ അഹങ്കാരം തീർത്തു കൊടുക്കുകയും വേണം.

      അര്‍ജ്ജുനന് ഇടയ്ക്കിടയ്ക്ക് തന്റെ ശക്തിയിൽ അഹങ്കാരം ഉണ്ടാകുകയും, അതാതു സമയത്തു ഭഗവാൻ അത് മാറ്റികൊടുക്കുകയും പതിവുണ്ട്. ഇതിനും ഭഗവാൻ  ഒരു വഴി കണ്ടു.

   ഹസ്തിനപുരത്തു ഒരു ബ്രാഹ്മണനും പത്നിക്കും ജനിക്കുന്ന എല്ലാ കുട്ടികളും മരിക്കുന്ന ഒരു സ്ഥിതിവിഷയമുണ്ടായി. എട്ടു പ്രാവശ്യം ബ്രാഹ്മണ പത്നി പ്രസവിക്കുകയും ആ കുട്ടികൾ എല്ലാം മരണപ്പെടുകയും ചെയ്തു. ഇതിൽ മനംനൊന്തു  ഇതിനൊരു പരിഹാരത്തിനായി ബ്രാഹ്മണന്‍ പാണ്ഡവ സന്നിധിയിൽ വന്നു സങ്കടമുണർത്തിച്ചു.
ഇത് കേട്ട് അർജ്ജുനൻ  ഇതിനു പരിഹാരം കാണാം എന്ന് ബ്രാഹ്മണന് വാക്ക് കൊടുത്തു.
ബ്രാഹ്‌മണ പത്നിയുടെ ഒമ്പതാമത്തെ പ്രസവ സമയം അർജ്ജുനൻ  അവരുടെ വീടിനു പുറത്തു കാവൽ നിന്നു.
സങ്കടമെന്നു പറയട്ടെ ആ കുട്ടിയും പ്രസവത്തോടെ മരിച്ചു. ഇതിൽ ദുഃഖിതനായ ബ്രാഹ്മണൻ പാണ്ഡു പുത്രനെ  പലവിധത്തിൽ ചീത്ത പറഞ്ഞു കൊണ്ടിരുന്നു.
ഇത് കേട്ട് ലജ്ജിതനായ അർജുനൻ ബ്രാഹ്മണനു ഒരു വാക്ക് കൊടുത്തു.
അടുത്ത പ്രസവ സമയത്തു കുട്ടിയെ രക്ഷിക്കാം എന്നും  അതിനു സാധിച്ചില്ലെങ്കിൽ ഞാൻ സ്വയം  ചിത ഒരുക്കി, അതിൽ  ചാടി ആത്മഹത്യ ചെയ്യുമെന്നും സത്യം ചെയ്തു.
അതിനു ശേഷം ബ്രാഹ്മണ പത്നി വീണ്ടും ഗർഭം ധരിക്കുകയും പ്രസവസമയം അർജ്ജുനൻ വന്നു അവരുടെ വീടിനു ചുറ്റും ദിവ്യാസ്ത്രങ്ങളാൽ ശക്തി സുരക്ഷാ കവചം സൃഷ്ടിക്കുകയും ചെയ്തു. ഒരു സൂക്ഷ്മാണുവിന്‌ പോലും കടക്കാൻ പറ്റാത്തവിധം ബന്ധനസ്ഥമായിരുന്നു അത്. കൂടാതെ അർജ്ജുനൻ  വീടിനു  കാവലിരിക്കുകയും ചെയ്തു.
             
അത്ഭുതമെന്നേ പറയേണ്ടു... ഈ പ്രസവാനന്തരം കുട്ടിയെ ഉടലോടെ തന്നെ കാണാതായി. ഇതു കണ്ടു സങ്കടവും ദേഷ്യവും സഹിക്കാതെ ബ്രാഹ്മണൻ അർജ്ജുനനെ പലവിധം  ശപിച്ചു കൊണ്ടിരുന്നു.
വില്ലാളി വീരനാണ്, ഉത്തമ ഭരണാധികാരി ആണ്, പ്രജകൾക്ക് ഒരു വിഷമവും വരുത്താത്തവനാണ്, പിന്നെ എന്തൊക്കെ ആയിരുന്നു വീമ്പ് . ഇപ്പോൾ എന്തായി?, മുൻപ് എനിക്കെന്റെ മക്കളുടെ ഉടലെങ്കിലും കാണാമായിരുന്നു. ഇപ്പോൾ താങ്കൾ  കാരണം അതും നഷ്ടമായി, എന്നൊക്കെ പറഞ്ഞു അർജ്ജുനനോട് അരിശം തീർത്തു കൊണ്ടിരുന്നു.

ഇത് കണ്ടും, ബ്രാഹ്മണന്റെ വാക്കു കേട്ടും വിഷമം സഹിക്കാതെ അർജ്ജുനൻ പല സ്ഥലങ്ങളിലും കുട്ടിയെ അന്വേഷിച്ചു നടന്നു, അവിടെയൊന്നും കാണാതെ പാർത്ഥൻ  നേരെ യമലോകത്തു പോയി. അവിടെയും കുട്ടിയെ കാണാൻ കഴിഞ്ഞില്ല. ഇതിനെ കുറിച്ച് യമരാജനോട് അന്വേഷിച്ചപ്പോൾ കുട്ടിയെ ഞാൻ കൊണ്ട് വന്നിട്ടില്ലെന്നും കുട്ടിക്ക് മരണസമയം ആയിട്ടില്ലെന്നും അറിയിച്ചു.
അവിടെ നിന്ന് നിരാശനായി അർജ്ജുനൻ വീണ്ടും ബ്രാഹ്മണ സവിധം വരികയും, തന്നെ കൊണ്ട് കുട്ടിയെ തിരിച്ചു തരാൻ സാധിക്കില്ലെന്നും,ക്ഷമിക്കണമെന്നും അപേക്ഷിക്കുകയും, സത്യം പാലിക്കുവാൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്യുവാൻ അതിലേക്കു ചാടാൻ പോകുകയും ചെയ്തു.

അന്നേരം ശ്രീകൃഷ്‌ണൻ ഓടിവന്നു അർജ്ജുനന്റെ കൈയില്‍ പിടിച്ചു. എന്നിട്ടു പാർത്ഥനോട് , 'എന്തായാലും ഇത്രയായി, ഇനി എന്റെ കൂടെ ഒരു സ്ഥലം കൂടി പോയി അന്വേഷിച്ചു വരാം' എന്ന്  പറഞ്ഞു.

കുരുക്ഷേത്ര യുദ്ധ സമയത്തു ഞാൻ പാർത്ഥന്റെ സാരഥി ആയി, എന്നാൽ ഈ യാത്രയിൽ പാർത്ഥൻ എന്റെ സാരഥി ആവട്ടെയെന്നും പറഞ്ഞു. അർജ്ജുനൻ തെളിച്ച തേരിൽ അവർ  അവിടെ നിന്ന് യാത്ര തിരിച്ചു. ദൂരം കുറെ കഴിഞ്ഞു, ഭൂമിയും, ആകാശവും, ലോകങ്ങളും,എല്ലാം കഴിഞ്ഞു അവസാനം കൂരാ കൂരിരുട്ടായി. അന്നേരം അര്‍ജ്ജുനന് ഭയമാകുകയും, അതിനു പോംവഴിയായി ഭഗവാൻ സുദർശന ചക്രം വരുത്തി. സുദർശന ചക്രത്തിന്റെ പ്രഭയിൽ ഇരുട്ടുമാറുകയും അവര്‍ വീണ്ടും യാത്ര തുടരുകയും ചെയ്തു. അവസാനം അവർ എത്തിച്ചേർന്നത്  പാലാഴി നടുവിലായി ജയവിജയന്മാർ കാവൽ നിൽക്കുന്ന ഏഴു ഗോപുരങ്ങളോടെയുള്ള  വൈകുണ്ഠത്തിലാണ്. അവിടെ അവർ  ആദിശേഷനായ   അനന്തനു കീഴെ  ശ്രീദേവി ഭൂദേവി സമേതനായ സാക്ഷാൽ പരബ്രഹ്മ സ്വരൂപനായി ശംഖു  ചക്ര ഗദാ പത്മ ധാരിയായ  ശ്രീഹരി വിഷ്ണുവിനെ കണ്ടു. അത്യന്തം അത്ഭുത ദർശനം. കൂടെ കാണാതാവുകയും, മരിക്കുകയും ചെയ്ത ബ്രാഹ്മണന്റെ കുട്ടികൾ ഭഗവാന്റെയും ദേവിമാരുടെയും കൂടെ കളിച്ചു കൊണ്ടിരിക്കുന്നു!!! നരനാരായണന്മാർ ഭഗവാനെ സാഷ്ടാംഗം  വണങ്ങി, ഭഗവാൻ ഇങ്ങനെയൊക്കെ സംഭവിക്കാനിടയായ കാര്യം അര്‍ജ്ജുനന് പറഞ്ഞു കൊടുക്കുകയും ചെയ്തു. അഹങ്കാരം ശമിച്ച അർജ്ജുനൻ ഭഗവാന്റെ അനുഗ്രഹം വാങ്ങി കുട്ടികളെയും കൊണ്ട് കൃഷ്ണന്റെയൊപ്പം ഭൂലോകത്തേക്കു പോയി. അവിടെ ചെന്ന് ബ്രാഹ്മണന് പത്തുകുട്ടികളെയും കൊടുത്തു. ഇതെല്ലാം കണ്ടു സന്തോഷവാനായ ബ്രാഹ്മണൻ അർജ്ജുനനെ ആനന്ദാശ്രുക്കളാൽ അനുഗ്രഹിച്ചു.

         അങ്ങനെ വിഷ്‌ണു ഭഗവാന് നരനാരായണന്മാരെ ഒരുമിച്ചു കാണുവാനും  കൃഷ്ണന് അർജ്ജുനന്റെ അഹങ്കാരം മാറ്റാനും സാധിച്ചു.

         അത്യപൂർവ്വ ഭാവമായാണ് ഭഗവാന്റെ സന്താന ഗോപാല മൂർത്തി ഭാവത്തെ വാഴ്ത്തുന്നത്. ശ്രീദേവി ഭൂദേവി സമേതനായ അനന്ത ശായിയായ ഭഗവാനെയും നര നാരായണന്മാരെയും ഒരുമിച്ചു കാണുന്നത് തന്നെ പുണ്യം.

സന്താന ഗോപാല മന്ത്രം

ഓം ദേവകി സുധ വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ
ത്വമഹം ശരണം ഗതാ

ഹരി ഓം..
[11/10, 21:52] Narayana Swami Bhagavatam: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍
 _കൊല്ലവർഷം 1195 കന്നി 25(11/10/2019) വെള്ളി_

*അധ്യായം 25,ഭാഗം 7 - കൃഷ്ണാവതാരം*

⚜⚜⚜⚜⚜⚜⚜⚜⚜⚜'


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*കംസനെത്ര ശ്രമിച്ചിട്ടും മനസ്സിന്റെ ഭാവത്തെ വിദ്വേഷത്തിലേയ്ക്ക് കൊണ്ടുവരാൻ സാധിയ്ക്കുന്നില്ല. അവിടുന്ന് പോന്ന് എവിടെയോ ചെന്നിരുന്നു. അപ്പോൾ - എന്താ അമ്മാമാ, ഞാനൊന്ന് വീശിത്തരണോ? എന്ന് ചോദിച്ചുകൊണ്ട് ഭഗവാൻ തന്റെ ഒപ്പം! ആകെ വിഷമം തോന്നി, മെത്ത മേൽ ചെന്ന് കിടന്നു. എന്താ അമ്മാമാ, ഞാൻ കാലു തലോടിത്തരണോ എന്നുചോദിച്ചും കൊണ്ട് ഭഗവാൻ! കംസനെ കൃഷ്ണാവതാരത്തിൽ ഒരു വില്ലനായാണ് നാം കാണാറ്. അതൊക്കെ നമ്മുടെ മനസ്സിന്റെ വില്ലത്തരം എന്നേ പറയാവൂ. പക്ഷേ ശ്രീശുകനെപ്പോലുള്ള പരമഹംസന്മാർക്ക ആരും വില്ലന്മാരല്ല. ദ്വന്ദഭാവങ്ങളില്ല. ഭഗവാൻ ഭക്തവത്സലനാണ്. കൃഷ്ണാവതാരലീലകളിൽ ആ വാത്സല്യത്തിന്റെ പ്രതിബിംബങ്ങളേയുള്ളൂ. ഒരാൾക്കും ഭഗവാനോട് വിദ്വേഷം വെച്ചുപുലർത്താൻ പറ്റില്ല. ഏത് പൂതനയായാലും, തൃണാവർത്തനായാലും, കാളിയനായാലും, അഘാസുരനായാലും ഭഗവാനെ ഉൾക്കൊള്ളുമ്പോൾ, അവർ ആ ഭാവങ്ങളിൽനിന്നൊക്കെ മുക്തരായി, സച്ചിദാനന്ദാനുഭൂതിയുടെ ഉദാത്തമേഖലകളിലേക്ക് ഉയർത്തപ്പെടും. എല്ലാ ഇന്ദ്രിയ ചൈതന്യങ്ങളുടേയും അടിസ്ഥാന മൂർത്തിയാണ വിടുന്ന്. ആ ചൈതന്യം തന്റെ ഇന്ദ്രിയങ്ങളിൽ - കണ്ണിന്റെ കണ്ണായി, കാതിന്റെ കാതായി, മൂക്കിന്റെ മുക്കായി, ഹൃദയത്തിന്റെ ഹൃദയമായി, കംസൻ അനുഭവിക്കുന്നു. പക്ഷേ മുനീശ്വരന്മാർക്കൊക്കെ ആനന്ദം ആസ്വദിക്കുമ്പോൾ നിർവികൽപസമാധിയാണ് അനുഭവപ്പെടാറെങ്കിൽ കംസന് ഭഗവാനെ ഓർക്കുമ്പോഴും ഒരുതരം പരിഭ്രമമാണ്. എന്തായാലും ഈശ്വരനെ ആ കാലത്ത് കംസനെപ്പോലെ സ്മരിച്ച ഒരാൾ ഉണ്ടായിരുന്നില്ല*


*പൊന്നിൻ ചിങ്ങമാസത്തിലെ അഷ്ടമി ദിവസം, അന്ന് രോഹിണി നക്ഷത്രം. പകൽ സമയത്തുതന്നെ ബ്രഹ്മാദിദേവന്മാർ വന്ന് ഭഗവാനെ വളരെ ഗംഭീരമായി സ്തുതിച്ചു. പക്ഷേ ഭഗവാൻ അവർക്കാർക്കും ഈ അവതാരസമയത്ത് അവിടെവന്ന് തിക്കിത്തിരക്കാൻ അനുവാദം നൽകിയില്ല. സാധാരണ സന്ധ്യമയങ്ങിയാൽ ഇരുട്ടാണല്ലോ എമ്പാടും പരക്കാറ്. അന്ന് പക്ഷേ അങ്ങിനെയല്ല, എന്തെന്നില്ലാത്തൊരു നീലിമ. പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളും ഈ പരമാത്മാ ചൈതന്യത്തെ പൂർണമായി സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ്. പൂർണചന്ദ്രൻ തന്നെയാണ് അന്ന് അഷ്ടമിനാളിൽ അർധരാത്രിയിലും. അത് പറ്റുമോ? പരമപുരുഷൻ വരുമ്പോൾ ചില നിയമങ്ങൾക്കൊക്കെ പ്രകൃതി സ്വൽപം മാറ്റം വരുത്തി. ചന്ദ്രനുതോന്നി- തന്റെ വംശത്തിലാണ് ഭഗവാൻ അവതരിയ്ക്കാൻ പോകുന്നത് - അപ്പോൾ താനാകെ മെലിഞ്ഞ്... അങ്ങിനെ വേണ്ടാ! അവിടുത്തേടെ പരിപൂർണ്ണാവതാരസമയത്ത് താൻ മാത്രം ഒരർധസമ്മതം മൂളിക്കൊണ്ട് നിന്നാൽ പറ്റില്ല! പൂർണചന്ദ്രൻ പ്രകാശിച്ചു.*


*പൂനിലാവ് എമ്പാടും പരക്കുന്നതുപോലെ ഭഗവാന്റെ ചൈതന്യം എല്ലായിടത്തും പരന്നു. 'വിശ്വം വിഷ്ണുഃ' - പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ചൈതന്യവിശേഷമാണ് ഇത്രയുംനേരം ദേവകീദേവിയുടെ ഉദരത്തിൽ ഒതുങ്ങിക്കിടന്നത്. വസുദേവരാണ് ആ സച്ചിദാനന്ദരൂപം ആദ്യമായി കണ്ടത്.*

*'മിന്നും പൊന്നിൻ കിരീടം, തരിവള, കടകം, കാഞ്ചിപൂഞ്ചേലമാല*
*ധന്യശ്രീവത്സസൽകൗസ്തുഭ മിടകലരും ചാരുദോരന്തരാളം*
*ശംഖം,ചക്രം, ഗദാപങ്കജമിവവിലസും നാലു തൃക്കൈകളോടും*
*സങ്കീർണ്ണശ്യാമവർണം ഹരിവപുരമലം പൂരയേത് മംഗളം വഃ'*

*വസുദേവർ സ്തുതിച്ചുകൊണ്ട് പറഞ്ഞു, "അവിടുന്നാരാണെന്ന് അടിയന് മനസ്സിലായി" "ആരാ, പറയൂ! ഞാനാരാണെന്ന് എനിക്ക് മനസ്സിലായില്ലല്ലോ. അങ്ങേക്ക് മനസ്സിലായോ? എങ്കിൽ പറഞ്ഞു തരൂ." "അവിടുന്ന് കേവലാനന്ദസ്വരൂപനനാണ്. പരമചൈതന്യസ്വരൂപിയാണ് അവിടുന്ന് എന്ന് അടിയൻ അനുഭവിക്കുന്നു." അനുഭൂതിയും ജ്ഞാനവും തമ്മിൽ വ്യത്യാസമില്ല സജ്ജനങ്ങൾക്ക്. വേദാന്തികളുടെ ബോധം തന്നെയാണ് ഭക്തന്മാരുടെ അനുഭവമായി പരിണമിക്കുന്നത്.*


    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

*ഉണ്ണികൃഷ്ണൻ കൈതാരം*

© *സദ്ഗമയ സത്സംഗവേദി*

*തുടരും....*
[11/10, 21:53] Narayana Swami Bhagavatam: *സനാതനം 47*
🌻🌸🌻🌸🌻🌸🌻🌸🌻🌸

*ഗാർഹസ്ഥ്യത്തിൽ ദാമ്പത്യജീവിതം നയിക്കുന്നത് ആത്മജ്ഞാനം നേടാൻ തടസ്സമാവില്ലേ?*

*ധാരാളം പേർക്ക് ഈ സംശയമുണ്ട്. കുടുംബത്തോടും ബന്ധുമിത്രാദികളോടുമുള്ള ബന്ധം ആദ്ധ്യാത്മിക പുരോഗതിക്ക് തടസ്സമായിത്തീരുമോ എന്ന് അവരിൽ പലരും ഭയക്കാറുണ്ട്. ഒരിക്കലും തടസ്സമാകില്ല. ഇതൊരു തെറ്റായ ധാരണയാണ്. ദാമ്പത്യജീവിതത്തിൽ മാത്രം മുഴുകിയിരിക്കുന്നത് കൊണ്ടാണ് ആത്മജ്ഞാനം നേടാൻ കഴിയാത്തത്. കുടുംബജീവിതം നയിച്ചും ആദ്ധ്യാത്മികമാർഗത്തിൽ മുന്നേറാനും ഈശ്വരസാക്ഷാത്കാരം നേടാനും തീർച്ചയായും സാധിക്കും. എന്നാൽ ഒന്നുണ്ട്, ഈശ്വരങ്കൽ സമർപ്പണം ഉണ്ടായിരിക്കണം. തന്റെ ചുമതലകൾ ഈശ്വരൻ തന്നെ ഏല്പിച്ച ഉത്തരവാദിത്വങ്ങളാണെന്നു കാണണം.*

*എന്റെതായി ഈ ലോകത്തിലൊന്നുമില്ല. എല്ലാം ഈശ്വരന്റെതു മാത്രമാണ് എന്നായിരിക്കണം ഒരു യഥാർത്ഥ ഗൃഹസ്ഥന്റെ മനോഭാവം. അങ്ങനെയായാൽ നാം ചെയ്യുന്ന ഓരോ കർമ്മവും ഈശ്വരപൂജയായി മാറും. അവ നമ്മെ ഈശ്വരനോട് അടുപ്പിക്കുകയും ചെയ്യും.  പ്രഥമപുരുഷാർത്ഥമായ ധർമ്മം നേടാതെ പണം നേടി കാമത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത് കൊണ്ടാണ് ഗൃഹസ്ഥാശ്രമത്തിൽ ആത്മീയ ഉന്നമനം നേടാൻ കഴിയാതെ വരുന്നത്. ധർമ്മം ബ്രഹ്മചര്യാശ്രമത്തിൽ നേടേണ്ടതുമാണ്.*

*ലൗകികജീവിതത്തിനിടയിലും ആത്മീയസാധനകൾ, വ്രതനിഷ്ഠകൾ, ക്ഷേത്രദർശനം, സത്സംഗം എന്നിവയൊക്കെ അനുഷ്ഠിക്കുന്നതിലൂടെ ബ്രഹ്മചര്യാശ്രമത്തിൽ നേടിയ ധർമ്മചിന്തയെ ലോപം വരാതെ പോഷിപ്പിക്കാൻ സാധിക്കുന്നു. ശ്രീ നാരായണ ഗുരുദേവന്റെ വാക്കുകൾ ശ്രദ്ധിക്കൂ. "ലൗകികവും ആത്മീയവും രണ്ടും രണ്ടല്ല. അവ രണ്ടും വാസ്തവത്തിൽ ഒരേ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നു. ശരീരത്തിന്റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവർത്തിയിൽ ശരീരം സുഖം അനുഭവിക്കുന്നു. അതുപോലെ മനുഷ്യന്റെ പരമലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാൻ ആത്മീയമായും ലൗകികമായും ഉള്ള സർവവിധ ഏർപ്പാടുകളുടെയും ഏകോപിച്ചുള്ള പ്രവർത്തി അനിവാര്യമാണ്."*

*പണ്ട് ഗുരുക്കന്മാർ അധികവും ഗൃഹസ്ഥാശ്രമികളായിരുന്നു. ഈശ്വര സാക്ഷാത്കാരമായിരുന്നു അവരുടെ ജീവിതലക്ഷ്യം. അവർ ധീരന്മാരും ത്യാഗികളുമായിരുന്നു. എന്നാൽ ഇന്നു ഗൃഹസ്ഥർ ജീവിതലക്ഷ്യം മറന്ന് എന്റെ ഭാര്യ, എന്റെ കുട്ടികൾ എന്ന ചിന്തയിൽ മാത്രം കഴിയുകയാണ്. ഇന്നു ഗൃഹസ്ഥരേയുള്ളു, ഗൃഹസ്ഥാശ്രമികളില്ല. മക്കള്‍ വളര്‍ന്നുവലുതായി ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുമ്പോള്‍ അച്ഛന്‍ ഗൃഹനാഥസ്ഥാനം ഒഴിയണം. പണ്ടുകാലത്ത് പണപ്പെട്ടിയുടെയും ധാന്യപ്പുരയുടെയുമൊക്കെ താക്കോല്‍ മരുമകളെ ഏല്‍പ്പിക്കുകയാണ് പതിവ്. അതായത് ചുമതലകളും ഉത്തരവാദിത്വവും മക്കളെ ഏൽപ്പിക്കണം എന്നർത്ഥം. ഇക്കാലത്ത് ചുമതല ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാവുന്ന അച്ഛനെയും അമ്മയെയും കാണാൻ പ്രയാസമാണ്. മരിക്കുന്നത് വരെ എല്ലാം തങ്ങൾ തന്നെ ചെയ്യണമെന്ന നിര്‍ബന്ധമുണ്ടവര്‍ക്ക്. മാത്രമല്ല മക്കളും മരുമക്കളും ജോലിയുള്ളവരാണെങ്കിൽ അവരുടെ മക്കളെ നോക്കാനുള്ള ചുമതല കൂടി അവർ ഏറ്റെടുക്കും. അങ്ങിനെ ലൗകിക ബന്ധങ്ങളിൽ മുഴുകി ഈശ്വരസ്മരണ പോലുമില്ലാതെ കാലക്ഷേപം കഴിക്കുന്നു.*

*തുടരും.........*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
191011

No comments:

Post a Comment