Saturday, October 26, 2019

*ശ്രീമദ് ഭാഗവതം316*
അഭയം വൈ ജനകാ പ്രാപ്തോ സി
യാജ്ഞവല്ക്യന്റെ തത്വോപദേശം കേട്ട് ജനകൻ ആ സ്വരൂപസ്ഥിതിയിൽ നിഷ്ഠനായപ്പോൾ,

ഹേ ജനകാ
അഭയം വൈ ജനകാ പ്രാപ്തോസി
നീ രണ്ടില്ലാത്ത സ്ഥിതിയിൽ പ്രതിഷ്ഠിതനായിരിക്കുന്നു.

തന്നിൽ നിന്ന് അന്യമായി യാതൊന്നുമില്ലെങ്കിൽ ആര് ആരെ ഭയപ്പെടാൻ. അപ്പോ ഭയത്തിന് അവകാശമില്യ.

അങ്ങനെ ചിത്തവൃത്തി നിരോധം ചെയ്യാൻ കഴിയുന്നില്ലല്ലോ.
സങ്കല്പം നമ്മളെ വിടണില്യല്ലോ.

ശൃണ്വൻ സുഭദ്രാണി രഥാംഗപാണേർ
ജന്മാനി കർമ്മാണി ച യാനി ലോകേ
ഗീതാനി നാമാനി തദർത്ഥകാനി
ഗായൻ വിലജ്ജോ വിചരേദസംഗ:
ഏവം വ്രത: സ്വപ്രിയനാമകീർത്ത്യാ
ജാതാനുരാഗോ ദ്രുതചിത്ത ഉച്ചൈ:
ഹസത്യതോ രോദിതി രൗതി ഗായതി
ഉന്മാദവൻ നൃത്യതി ലോകബാഹ്യ:
ഖം വായുമഗ്നിം സലിലം മഹീം ച ഈ
ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീൻ
 *സരിത് സമുദ്രാംശ്ച ഹരേ: ശരീരം*
 *യത് കിഞ്ച ഭൂതം പ്രണമേദനന്യ:*

പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ചം മുഴുവൻ ഹരിയുടെ ശരീരമായി,  ഭഗവദ്സ്വരൂപമായി കാണുന്നതിന് ഒരു സാധന എന്താ?

ഭഗവദ്കഥാശ്രവണം!
നാമസങ്കീർത്തനം!
നിത്യനിരന്തരമായ ഭഗവദ് അനുസന്ധാനം!.
അത് വ്രതമായിട്ട് ചെയ്യാ.

ഏവം വ്രത: എന്നാണ്.
ഈ വ്രതം കൊണ്ട് ചിത്തം ശുദ്ധമായി, ഭക്തി പരിപാകപ്പെട്ട് ഹൃദയത്തിൽ ഭഗവദ് അനുരാഗം ണ്ടായി ഹൃദയം ഉരുകി ഭഗവദ് അനുഭവം ഹൃദയത്തിൽ തെളിഞ്ഞു കിട്ടും. സങ്കല്പവികല്പമായ മനസ്സ്  അവിടെ നിന്ന് വഴി മാറിത്തരും.
മനസ്സ് മാറിയാൽ ബോധം ശുദ്ധമായി തെളിഞ്ഞു പ്രകാശിക്കും.
ഈ സങ്കല്പവികല്പാത്മകമായ മനസ്സ് ആണ് നമ്മളുടെ സ്വരൂപത്തിനെ മറയ്ക്കുന്നത്.
മേഘം സൂര്യനെ എന്ന വണ്ണം ആത്മവസ്തുവിനെ മറച്ചുകൊണ്ടിരിക്കുന്നത് ഈ മനസ്സ് ആണ് .

മേഘം നീങ്ങിയാൽ സൂര്യൻ തെളിഞ്ഞു പ്രകാശിക്കുന്നതുപോലെ,
ഉള്ളിലുള്ള ഈ അജ്ഞാനാവരണം നീങ്ങിയാൽ ആത്മവസ്തു പ്രകാശിക്കും🔥
തിരസ്ക്കരണി നീങ്ങിയാൽ ഉള്ളില് നിത്യശുദ്ധബുദ്ധമുക്തസ്വഭാവമായ വസ്തു ഹൃദയത്തിൽ സ്വയമേവ ജ്വലിക്കും.☁🌦🌤☀
സിദ്ധമായ വസ്തു!
നമുക്ക് കിട്ടിയിരിക്കണു.
അത് പ്രകാശിക്കും.
ആ അനുഭവം ഹൃദയത്തിൽ ഉണ്ടായവരാണ് ഭാഗവതോത്തമന്മാർ.

ഇങ്ങനെയുള്ള ഭാഗവതോത്തമൻ എങ്ങനെ ണ്ടാവും എന്നാണ് അടുത്ത യോഗീശ്വരനോട് ചോദിക്കണത്.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments:

Post a Comment