Sunday, October 27, 2019

*ശ്രീമദ് ഭാഗവതം 317*

നിമി ചക്രവർത്തി  ഭാഗവതധർമ്മത്തിനെ
ഹരി എന്ന യോഗീശ്വരനോട് ചോദിക്കാണ്.

ഭാഗവതധർമ്മം എന്താണെന്ന് പറഞ്ഞു തരൂ.
യൈർല്ലിംഗൈ: ഭഗവത്പ്രിയ:
ഭഗവദ്പ്രിയന്മാരായ ഭക്തന്മാരെ കണ്ടാൽ എങ്ങനെ അറിയും?
ആരാണ് ഉത്തമഭക്തൻ?

അവിടെ ഹരി എന്ന യോഗീശ്വരൻ ഭക്തന്മാരെ മൂന്നു വിധത്തിലായിട്ട് പിരിച്ചു.
ഉത്തമഭക്തൻ
മധ്യമ ഭക്തൻ
പ്രാകൃത ഭക്തൻ. 

ഭക്തിയിൽ അധമം ഇല്ല്യ.
പ്രാകൃത ഭക്തി എന്താണ്?
ഭക്തി ആരംഭിക്കുമ്പോ എല്ലാവരും പ്രാകൃതഭക്തന്മാരാണ്.
അർച്ചനാമൂർത്തിയിൽ മാത്രം ശ്രദ്ധ.

അർച്ചായാം ഏവ ഹരയേ പൂജാമ്യ ശ്രദ്ധയേഹതേ
ന തത് ഭക്തേഷു ച അന്യേഷു സ ഭക്ത: പ്രാകൃത: സ്മൃത:

പ്രാകൃതഭക്തന് എന്താ ലക്ഷണം?
ഭഗവാന്റെ അർച്ചനാമൂർത്തിയിൽ അമ്പലത്തിൽ മാത്രം ഭഗവാൻ ണ്ട്. അവിടെ ചെല്ലുമ്പോ ഭക്തി വരും. ഭക്തിയോടുകൂടെ ആരാധിക്കും.
പക്ഷേ ഭക്തന്മാരോട് സംഗം, ഭഗവദ് കഥാശ്രവണം മുതലായ സാധനാപദ്ധതികളിലേയ്ക്കോ ഭജനത്തിലേയ്ക്കോ വരില്യ.

ഈ ഭക്തിയുടെ ലക്ഷണം വെച്ചു നോക്കുമ്പോ ലോകത്തിൽ ഭക്തന്മാർ ധാരാളം ണ്ട്. ഈ പ്രാകൃത ഭക്തി ധാരാളംണ്ട്. എല്ലാ അമ്പലങ്ങളിലും ധാരാളം തിരക്കാണ്. ഇത്രയധികം തിരക്കുള്ള കാലം ണ്ടായിട്ടില്യ.
അത് പ്രാകൃത ഭക്തി ആണ്.

പ്രാകൃത ഭക്തി നിന്ദ്യ ഭക്തി അല്ല.
ഒരു വിത്ത് കുഴിച്ചിട്ടാൽ ആ വിത്ത് മുളച്ച് ചെടിയായി വലിയ മരം ആവും. മരം ആയിത്തീരുന്നതിന് മുൻപ് എല്ലാ മരവും ഒരു ചെടിയുടെ രൂപത്തിൽ ണ്ടായിട്ടുണ്ട്.

ഭക്തി ആരംഭിക്കുമ്പോ പ്രാകൃതതലത്തിൽ ആരംഭിക്കും. ചിലപ്പോ ഉത്തമഭക്തനും പ്രാകൃത ഭക്തി ചെയ്യും. ഉത്തമഭക്തനും അർച്ചനാമൂർത്തിയിൽ ആരാധിക്കുകയും പൂജ ചെയ്യുകയും ചെയ്യും. അത് പ്രാകൃത ഭക്തി അല്ല.

ഒരാൾ മൂർത്തി ആരാധന ചെയ്യുന്നതുകൊണ്ട് മാത്രം പ്രാകൃതഭക്തൻ എന്നർത്ഥമില്ല.രാമകൃഷ്ണദേവനും ദേവിയെ ഒരു മൂർത്തിയിലാണ് കണ്ടത്. അദ്ദേഹം ഉത്തമഭക്തിസ്ഥിതിയിലിരുന്നു കൊണ്ട് തന്നെ ആ മൂർത്തിയെ ആരാധിച്ചു. എത്രയോ ഭക്തന്മാര് ഗുരുവായൂരപ്പന്റെ സന്നിധിയിലിരുന്ന് ഗുരുവായൂരപ്പനേ ഗതി എന്നു പറഞ്ഞ് ഭജിച്ചവരുണ്ട്. അവരൊക്കെ പ്രാകൃതഭക്തന്മാരാണ് എന്നർത്ഥല്യ.

പ്രാകൃതഭക്തന്മാർ ണ്ട്.
അവർക്ക് ഗുരുവായൂരപ്പൻ അവിടെ ണ്ട്. അവരുടെ കാര്യം ഒക്കെ സാധിക്കണം. ഭഗവാനോട് പ്രാർത്ഥിക്കും. ഭജിക്കും പൂജ ചെയ്യും. അതുകഴിഞ്ഞ് പുറത്തു വന്നാൽ ആള് മാറി. ഭഗവാൻ അവിടെയല്ലേ ഉള്ളത്. ഞങ്ങളുടെ കാര്യം വേറെ. ഗുരുവായൂരപ്പൻ അവിടെ ഇരിക്കട്ടെ!!
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment