Thursday, October 31, 2019

*ശ്രീമദ് ഭാഗവതം 321*

ബാലിശേഷു ദ്വിഷത്സു ച

സോക്രട്ടീസിനെ കുറിച്ച് പറയും   ഏറ്റവും അധികം   സോക്രട്ടീസിനെ വെറുത്തത് സോക്രട്ടീസിന്റെ ഭാര്യയാ. ചീത്ത വിളിച്ചു കൊണ്ടേ ഇരിക്കും.

ഈ മനുഷ്യൻ ഒന്നിനും കൊള്ളില്യ.
ഏതു നേരവും തത്വ വിചാരം ചെയ്തു കൊണ്ട് നടക്കണു.

ഒരു ദിവസം കുറേ ചീത്ത വിളിച്ചു. ഇദ്ദേഹം അനങ്ങണേ ഇല്ല്യ.അദ്ദേഹത്തിന്റെ തലയിൽ ഒരു കുടം പച്ചവെള്ളം കൊണ്ട് വന്നൊഴിച്ചു.

സോക്രട്ടീസ് പറഞ്ഞു.
Everyday it thunders today it rained!!!
സാധാരണ ഇടിവെട്ടും ഇന്ന് മഴ പെയ്തു.
തല തണുത്തു. ഇനി കുറച്ചു നേരത്തേക്ക് സുഖായിട്ടിരുന്ന് തത്വവിചാരം ചെയ്യാം.

ലോകത്തിനോട് എല്ലാവിധത്തിലും *ഉപേക്ഷാഭാവം* ആണ്.
 *ഭഗവാനോട് ഭക്തി.*
 *ഭക്തന്മാരോട് സംഗം.*
 *ഭക്തി ഇല്ലാത്തവരോട് കാരുണ്യം.* 
 *ഇതാണ് മധ്യമ ഭക്തി.*

അപ്പോ ഉത്തമഭക്തി എന്താ?
സർവ്വഭൂതേഷൂ യ: പശ്യേദ് ഭഗവദ് ഭാവം ആത്മന:
ഭൂതാനി ഭഗവതി ആത്മനി ഏഷ ഭാഗവതോത്തമ:
 *അവ്യവഹാരികമായ ഒരു തലം ആണ്* *ഉത്തമ ഭക്തി.*
വ്യവഹരിക്കാൻ യോഗ്യമല്ലാത്തവനാണ് ഭാഗവതോത്തമൻ.
സർവ്വഭൂതേഷൂ യ: പശ്യേദ് ഭഗവദ് ഭാവം
സർവ്വഭൂതങ്ങളും ഭഗവദ് സ്വരൂപം.
ആത്മന:
താനും ഭഗവദ് സ്വരൂപം
 *ഭഗവദ് ഭാവം തന്നിലും,*
 *പ്രപഞ്ചം മുഴുവനും ഭഗവദ് ഭാവത്തിനെ കണ്ടു*

ദൃഷ്ടിം ജ്ഞാനമയം കൃത്വാ
പശ്യേദ് ബ്രഹ്മമയം ജഗത്
ദൃഷ്ടി ജ്ഞാനമയമായി
ജഗത് ബ്രഹ്മമയമായി
ഭൂതാനി ഭഗവതീ ആത്മനീ
സർവ്വഭൂതങ്ങളേയും ഭഗവദ്സ്വരൂപമായി ഭഗവാനിലും കാണുന്നു.
ഏഷ ഭാഗവതോത്തമ:

ഈ ഭാഗവതോത്തമന് എന്താ ലക്ഷണം?
ദേഹേന്ദ്രിയപ്രാണമനോധിയാം യോ
ജന്മാപ്യയക്ഷുത് ഭയ തർഷ കൃച്ഛ്യൈ:
സംസാരധർമ്മൈ: അവിമുഹ്യമാന:
സ്മൃത്യാ ഹരേ: ഭാഗവതപ്രധാന:

ശരീരത്തിന്റെ ധർമ്മങ്ങളായ പലേവിധ വ്യാധികൾ, വിഷമങ്ങൾ, തണുപ്പ്, ചൂട് ഇങ്ങനെയുള്ളവ, ഇന്ദ്രിയങ്ങളുടെ ധർമ്മങ്ങൾ. കണ്ണ് കാണാതാവാ  ചെവി കേൾക്കാതാവാ മുതലായിട്ടുള്ള വിഷമങ്ങൾ.
പ്രാണന്റെ ധർമ്മം ണ്ട് വിശപ്പ്, ദാഹം തുടങ്ങിയവ മനസ്സിന്റെ ധർമ്മം ണ്ട് കാമം, ക്രോധം മുതലായിട്ടുള്ളത്.
ബുദ്ധിയുടെ ധർമ്മം ണ്ട് അജ്ഞാനം വിവേകം അവിവേകം മുതലായിട്ടുള്ളതൊക്കെ.
ജനനം മരണം തുടങ്ങി പലതും ഈ ലോകത്ത് നടക്കും. ഇതുകൊണ്ടൊന്നും
 *അവിമുഹ്യമാന:*
 *ചുറ്റും എന്തൊക്കെ കോളിളക്കം*
 *ണ്ടായാലും അതിലൊന്നും ചലിക്കാതെ*
  *സ്മൃത്യാ ഹരേ:*
 *ബോധ സ്മൃതിയിൽ,*
 *സ്വരൂപ സ്മൃതിയിൽ,* (അവിടെ നിരോധം ജനനം ഒന്നൂല്ല്യ ജനനം മരണം അവിടെ ഇല്ല്യ വ്യാധികളില്യ വിശപ്പ്, ദാഹം, തണുപ്പ് ചൂട് ഒന്നൂല്ല്യ.)
 *സദാ ഏകരസസ്വരൂപമായ*
 *ഭഗവദ് സ്വരൂപത്തിൽ* 
 *ലീനനായി സർവ്വവും മറന്ന്*
 *ശരീരപ്രജ്ഞ തന്നെ ഇല്ലാതെയിരിക്കുന്ന* *ഉത്തമനാണ്*
 *ഹരേ: ഭാഗവതപ്രധാന:*

അങ്ങനെയുള്ളയാൾക്ക് കർമ്മം ചെയ്യാൻ പറ്റ്വോ. കർമ്മം ഒക്കെ ചെയ്യും പക്ഷേ ഇങ്ങനെ കളി പോലെ അല്ലാതെ കാമ്യകർമ്മം ചെയ്യാൻ അയാൾക്ക് സാധ്യല്ല.
ന കാമകർമ്മ ബീജാനാം യസ്യ ചേതസി സംഭവ:
കാമ്യകർമ്മം ചെയ്യാൻ ചെറിയൊരാഗ്രഹവും അദ്ദേഹത്തിന്റെ ഉള്ളില് ണ്ടാവില്ല്യ.

വാസുദേവൈകനിലയ: സ വൈ ഭാഗവതോത്തമ:
സർവ്വം വാസുദേവ സ്വരൂപം.

 *ഞാൻ ഇന്ന കുലത്തിൽ ജനിച്ചവനാണ്.* *ഇന്ന യോഗ്യത ഉള്ളവനാണ്*
 *എന്നുള്ള ഭാവം ഇല്ല്യ.*
വർണ്ണ ആശ്രമ ജാതി മുതലായിട്ടുള്ള സംബന്ധങ്ങൾ യാതൊന്നുമില്ല്യ. *സർവ്വഭൂതങ്ങളോടും സമഭാവം.*

മൂന്ന് ലോകത്തിലുമുള്ള വിഭവങ്ങളും മുന്നില് കൊണ്ട് വെച്ചാലും ഭഗവാനെ വിട്ട് മനസ്സ്
അതിലേക്ക് ചലിക്കില്യ.
ത്രിഭുവന വിഭവഹേതവേപി അകുണ്ഠസ്മൃതി:
രജിതാത്മസുരാദിഭിർ വിമൃഗ്യാത്
ന ചലതി ഭഗവദ് പദാരവിന്ദാ-
ല്ലവ നിമിഷാർദ്ധമപി യ: സ വൈഷ്ണവാഗ്ര്യ:

 *ഒരു നിമിഷാർദ്ധം പോലും*
 *ഭഗവദ് പാദത്തിനെ വിട്ട്*
 *ആരുടെ ചിത്തം അങ്ങടും*
 *ഇങ്ങടും ചലിക്കില്ലയോ*
 *സ: വൈഷ്ണവ അഗ്ര്യ:*
 *അയാൾ വൈഷ്ണവോത്തമൻ,* *ഭാഗവതോത്തമൻ* എന്ന് പറഞ്ഞ്,
ഭഗവാനും ആ ഭക്തനെ വിട്ടു പിരിയില്യ ഈ ഭക്തൻ വേറെ അല്ല ഭഗവാൻ വേറെ അല്ല. അങ്ങനെ ഭാഗവതോത്തമലക്ഷണം പറഞ്ഞു.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments:

Post a Comment