Friday, November 01, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  203
ഗീതയുടെ ഒരു കാതലായ ആശയമാണ് ഈ വ്യവസായാത്മികാ ബുദ്ധി എന്നു പറയണത്. നമ്മുടെ ജീവിതത്തിനെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു ആശയം .ലക്ഷ്യ നിരൂപണം എന്നുള്ളത്. നിങ്ങളെ എന്താ ജീവിതത്തിന്റെ ലക്ഷ്യമായി കരുതുന്നത്? രാമകൃഷ്ണ പരമഹംസന്റെ അടുത്ത് ബങ്കിങ്ങ് ചന്ദ്ര ചാറ്റർജി വന്നു. വന്ദേ മാതരം എഴുതിയത് അദ്ദേഹം ആണ്. പക്ഷെ അദ്ദേഹം അറിയാതെ ഒരു അബദ്ധം പൊട്ടിച്ചു പോയി രാമകൃഷ്ണ ദേവന്റെ അടുത്ത്. കാഷ്യു ലാ യി, മഹാത്മാക്കളുടെ അടുത്ത് കാഷ്യു ലായി വർത്തമാനേ പറയാൻ പാടില്ല . പക്ഷേ രാമകൃഷ്ണ ദേവൻ അദ്ദേഹത്തിന്റെ അടുത്ത് ചോദിച്ചു ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? എന്നു ചോദിച്ചു. അപ്പോ അദ്ദേഹം പറഞ്ഞു എന്താ ജീവിതത്തിന്റെ ലക്ഷ്യം? വളരെ ഉയർന്ന ലക്ഷ്യം ഒക്കെ പറഞ്ഞാൽ താൻ അഭിമാനിയായി പോകുമോ എന്നു പേടിച്ചിട്ടായിരിക്കാം, പക്ഷേ അദ്ദേഹം പറഞ്ഞതു ശുദ്ധമേ അബദ്ധമായിപ്പോയി .രാമകൃഷ്ണ ദേവൻ ചോദിച്ചു എന്താ ജീവിതത്തിന്റെ ലക്ഷ്യം എന്നു ചോദിച്ചപ്പോൾ ഉണ്ണുക, ഉറങ്ങുക, ലോക ഭോഗങ്ങൾ ഒക്കെ അനുഭവിക്കുക ഇതന്നെ ലക്ഷ്യം. രാമകൃഷ്ണ ദേവന് ദേഷ്യം വന്നു പറഞ്ഞു തിന്നണത് തികട്ടുണു എന്നു പറഞ്ഞു. ഉള്ളിലേക്ക് തിന്നതൊക്കെ പുറത്തേക്ക് തികട്ടു ണൂ. അവനവൻ എന്തു തിന്നു അതല്ലേ പറയൂ. ഈ ഉള്ളില് തിന്ന തൊക്കെ ഏമ്പക്കം വിടാ പുറത്തേക്ക്. എന്തോ പറഞ്ഞു കുറെ ചീത്ത പറഞ്ഞു ബങ്കിം ചന്ദ്ര ചാറ്റർജിയെ . അപ്പൊ ഉള്ളില് ജീവിത ലക്ഷ്യം വാസനക്കനുസരിച്ചാണെ ജീവൻ നിശ്ചയിക്കണതൈ. നമ്മുടെ വാസന മുഴുവൻ ഭോഗവാസനയാണെങ്കിൽ ജീവിത ലക്ഷ്യവും എന്തെങ്കിലും കൊച്ചു കൊച്ചു ലക്ഷ്യം ആയിരിക്കും. എന്നാൽ പക്വ പെട്ട ആൾ പരമമായ ശാന്തി നേടാനുള്ള സാദ്ധ്യത  ഉണ്ട് എന്നു കണ്ടെത്തിയാൽ അകമെ ച്ചലിക്കാത്ത യോഗ സ്ഥിതി നേടാനായിട്ട് ഈ ജീവൻ നിശ്ചയിക്കും.നിശ്ചയിച്ച ജീവന് വ്യവസായാത്മികാ ബുദ്ധി ഉണ്ട് എന്നാണ് ഭഗവാൻ പറയണത്. അയാളുടെ ബുദ്ധി സദാ കാറ്റില്ലാത്ത സ്ഥലത്ത് ചലിക്കാതെ നിൽക്കുന്ന ദീപനാളം പോലെ ."നി വാത ദീപാ ഇവ നിശ്ചലാംഗ മനോൻ മനി മഗ്നധിയോ ഭവന്തി " ആചാര്യസ്വാമികൾ ആ സ്ഥിതിക്ക് മനോന്മനി എന്നാണ് പറയുന്നത്. മനസ്സ് സദാ ഉന്മ നീ ഭാവം,  നിവാത ദീപം പോലെ കാറ്റില്ലാത്ത സ്ഥലത്തുള്ള ദീപ നാളം പോലെ ചലിക്കാതെ ബോധ സ്ഫൂർത്തി. ഞാൻ ഞാൻ ഞാൻ എന്നുള്ള ബോധം തെളിഞ്ഞ് പ്രകാശിക്കുണൂ . ഞാൻ എന്നുള്ളത് ശരീരമല്ല മനസ്സല്ല ബുദ്ധിയല്ല അഹങ്കാരവും അല്ല . ഇതൊക്കെ മാറ്റി നിർത്തി ഞാൻ എന്നുള്ളത് ശുദ്ധമായ പ്രജ്ഞയായി ഞാൻ എന്നുള്ളത് അഖണ്ഡാകാശം പോലെ എങ്ങും നിറഞ്ഞു നിൽക്കുന്ന വസ്തുവായി പരിപൂർണ്ണമായ വസ്തു ആയി അതീവ പരിശുദ്ധമായ വസ്തുവായി ഹൃദയത്തിൽ ജ്വലിക്കുന്നു. ബ്രഹ്മ നിർവാണമേ സ്വരൂപമായി നമ്മുടെ വ്യക്തിബോധം തെളിഞ്ഞു പ്രകാശിക്കുന്നു. ജഡത്തിന്റെ പിടിയിൽ നിന്നും വിമുക്തമായിട്ട് ബ്രഹ്മ നിർവാണ സ്വരൂപമായി ചിത്ത് ഹൃദയത്തിൽ പ്രകാശിക്കുന്നു. ചിത്തം പോയി ചിത്ത് പ്രകാശിക്കുന്നു. ചിത്ത് തെളിഞ്ഞു ജ്വലിക്കുന്നു .ആ ചിത്ത് തെളിഞ്ഞു ജ്വലിച്ച് ലോകത്തിൽ എന്തു പ്രവൃത്തി അയാൾ എടുത്താലും അയാളുടെ ബുദ്ധി ഇനി ലോക വിഷയങ്ങളിൽ ഒന്നും പോയി കുടുങ്ങില്ല. നേരെ മറിച്ച് ഈ വസ്തുവിനെ കാണാത്ത ആള് ലോകത്തിൽ പ്രവൃത്തിക്കുമ്പോൾ അയാൾക്ക് അനേകവിധത്തിൽ " ബഹു ശാഖാ ഹ്യനന്താശ്ച ബുദ്ധയോ/ വ്യവസായി നാ " ഈ വ്യവസായാത്മികാ ബുദ്ധി തന്നെ സമാധി . ഭഗവാൻ ഇനി പറയാൻ പോണൂ "വ്യവസായത് മികാ ബുദ്ധി സമാധൗന വിധീയതെ" അവിടെ തന്നെ ഭഗവാൻ ഡെഫനിഷൻ കൊടുത്തു കഴിഞ്ഞു. ഗീത ക്കു വാസ്തവത്തിൽ ഭാഷ്യമേ ആവശ്യം ഇല്ല എന്താ എന്നു വച്ചാൽ ഒരിടത്തു പറയുന്ന വാക്കിനു ഇനിയൊരിടത്തു ഭഗവാൻ തന്നെ വ്യാഖ്യാനം പറയും. വ്യവസായാത്മികാ ബുദ്ധി ഹി സമാധൗന വിധീയതെ എന്നു പറഞ്ഞു. സമാധി തന്നെയാണ് വ്യവസായാത്മികാ ബുദ്ധി . അതായത് സമാധി എന്നു വച്ചാൽ എന്താ അർത്ഥം ? സമാധി എന്നു വച്ചാൽ ആത്മാ എന്നാണ് അർത്ഥം. Samadhi it is not a state it is  truth. Truth is never a state, state is never truth.  സ്റ്റേറ്റ് എന്നു പറയണത് വന്നു പോണത് ആണ്. ട്രൂത്ത്, സത്യം അവസ്ഥയല്ല. അവസ്ഥകൾ ഒക്കെ വന്നും പോകും. പക്ഷെ സത്യം എപ്പോഴും ഉള്ളതാണ് .അതുമാറാതെ, പരിണമിക്കാതെ വികാരപ്പെടാതെ നില്ക്കണതാണ് സത്യം. അങ്ങനെ ഒരേ ഒരു അനുഭവമേ നമുക്കുള്ളൂ " അഹമസ്മി" എന്നുള്ള അനുഭവം. ഞാൻ ഉണ്ട് എന്നുള്ള അനുഭവം.ആ അസ്തിത്വം, സത്ത് മാറാതെ ഉള്ള വസ്തു  സത് ചിത് ആനന്ദസ്വരൂപമായിട്ടുള്ള അവബോധം , ആ അവബോധത്തിന്റെ മറ്റൊരു പേരാണ് സമാധി . സമാധി ഒരു verbആണ് എന്നാണ് നമ്മള് വിചാരിക്കണത് പക്ഷെ സമാധിവാസ്തവത്തില് ഒരു noun ആണ് verb അല്ല. സമാധി എന്നുള്ളത് ആത്മാവിന്റെ മറ്റൊരു പേരാണ്. എന്നു വച്ചാൽ മനസ്സ് നിശ്ചലമായിട്ടു നില്ക്കുമ്പോൾ നമ്മുടെ ഒറിജിനൽ സ്റ്റേറ്റ്, നാച്ചുറൽ സ്റ്റേറ്റ് പ്രകാശിക്കുമ്പോൾ നമ്മൾ അതിനെ സമാധി എന്നു വിളിക്കുണൂ.ക്രമേണ അതു സഹജമായി കഴിഞ്ഞാൽ, മനസ്സ് പ്രവൃത്തിക്കുന്ന മണ്ഡലം അൺ നാച്ചുറലും അത് നാച്ചുറലും ആണെന്നു തെളിഞ്ഞു കഴിഞ്ഞാൽ പിന്നെ അതു  സമാധിയല്ല സ്വരൂപമാണ്. അത് നമ്മുടെ നാച്ചുറൽ സ്റ്റേറ്റാ.നമ്മളുടെ സ്വരൂപ സ്ഥിതിയാണ്.
( നൊച്ചൂർ ജി )
Sunil Namboodiri 

No comments:

Post a Comment