Monday, October 21, 2019

ഭാഗവതം - 55
( വ്യാഖ്യാനം: പി. ഗോപാലൻ നായർ )
തസ്മിൻ ന്യസ്ത ധി യ: പാർത്ഥാ: സഹേരൻ വിരഹം കഥം
ദർശന സ്പർശ സല്ലാപശയ നാസന ഭോജനൈ:
തസ്മിൻ = അവനിൽ, ന്യസ്ത ധിയ: = ബുദ്ധിയെ ഉറപ്പിച്ചിരിക്കുന്ന, പാർത്ഥാ: = കുന്തീപുത്രന്മാർ, ദർശന സ്പർശ സല്ലാപ ശയനാ സനഭോജനൈ: = ദർശനം, സ്പർശനം, സല്ലാപം, ശയനം, ഇരിപ്പ്, ഊണ് ഇവയോടുള്ള, വിരഹം = വേർപാടിനെ, കഥം = എങ്ങിനെ, സഹേരൻ = സഹിക്കും.
ഇത്രയും മഹിമയുള്ള ആ കൃഷ്ണഭഗവാന്റെ പേരിൽ ദർശനം, സ്പർശനം, സംഭാഷണം, ശയനം, ആസനം, ഭോജനം, ഇവകളാൽ മനസ്സിനെ പ്രവേശിപ്പിച്ചിരിക്കുന്ന കുന്തീപുത്രന്മാർ ആ ഭഗവാന്റെ വേർപാടു നിമിത്തമുള്ള ദുഃഖത്തെ എങ്ങിനെ സഹിക്കും?
(ഭാഗ: 1:10:12).

sunil namboodiri

No comments:

Post a Comment