Monday, October 21, 2019

ശ്രീ രുദ്രം
-------------
(മന്ത്രം ,അന്വയം ,സാരം ,വിവരണം എന്നിവ വിശദമായി വിവരിച്ചിട്ടുണ്ട്.)
പ്രഥമോ/നുവാക:
(തുടർച്ച)
സ്ഥൂലവും സൂക്ഷ്മവുമായ രോഗ
ങ്ങളെ നശിപ്പിക്കുവാൻ ഈശ്വര
നുമാത്രമേ സാധിക്കുകയുള്ളൂ .അതുകൊണ്ട് എല്ലാ രോഗനിവൃത്തിക്കും വേണ്ടി ഈശ്വരനെ സ്തുതിക്കുന്നു.
സ്ലോ കം - 6
അധ്യവോചദധിവക്താ പ്രഥമോ ദൈവ്യോ ഭിഷക്
അഹീം ശ്ച സർവ്വാഞ്ജം ഭയൻ സർവ്വാശ്ച യാതുധാന്യ :
അന്വയം :-
അധിവക്താ പ്രഥമ: ദൈവ്യ: ഭിഷക് സർവ്വാൻ അഹീൻ ച സർവ്വാ: യാതുധാന്യ: ച ജംഭയൻ
അധ്യവോചത്.
സാരം :-
അനേക ശാഖകളോടുകൂടിയ വേദത്തെ പറഞ്ഞവനും എല്ലാറ്റിനും മുമ്പനും ദേവന്മാരിൽ വെച്ച് പൂജ്യനും സർവ്വ രോഗങ്ങളേ
യും നശിപ്പിക്കുന്നവനും ആയ രു
ദ്രനെ സർവ്വാധികനായി ഭാവന ചെയ്താൽ നിങ്ങൾ(ഭാവയിതാക്കൾ)
സർവ്വാധികന്മാരായി തീരുമെന്ന്
വേദം അനുശാസിക്കുന്നു അവൻ
പരദ്രോഹികളായ എല്ലാ സർപ്പ വ്യാഘ്രാദികളേയും അസുര പ്രകൃ
തികളേയും നശിപ്പിച്ചു കൊണ്ടിരി
ക്കുന്നു.
വിവരണം
-------------------
മന്ത്രത്തിൽ. അധിവക്താ എന്ന
വിശേഷണം കൊണ്ട് അധികം പ
റയുവാൻ യോഗ്യനെന്നും അധി
കംപറയുന്നവനെന്നും അർത്ഥം
ലഭിക്കുന്നു. നിലവിലുള്ള ഭാഷക
ളല്ലാം പരിമിതങ്ങളാണ് .കാരണം
അവ ഒന്നും ആദിഭാഷയല്ല. ആ
ദിഭാഷ ഈശ്വര പ്രോക്തമായ
വൈദിക ഭാഷ ഒന്ന്മാത്രമാണ്.
അതു തന്നെയാണ് എല്ലാ ഭാഷ
കളുടേയും മൂലഭാഷയായിരിക്കേ
ണ്ടത്.അതിനുള്ള യുക്തികൾ വൈദികന്മാർ വേണ്ടുവോളം പറ
ഞ്ഞറിയിച്ചിട്ടുമുണ്ട്. അതിന്റെ കർ
ത്താവ് ഈശ്വരനാവാനെ സാധ്യത
യുള്ളൂ .അതുകൊണ്ടാണ് ഈശ്വര
നെ "അധിവക്താ" എന്ന് പറഞ്ഞി
ട്ടുള്ളത്.ഈശ്വരന്റെ വാക്ക് മാത്ര
മാണ് എല്ലാവർക്കും എന്നും ഗ്രാഹ്യമായിട്ടിരിക്കുന്നതും. അർഹത
യില്ലാത്തവൻ അധികംപറയുക
യാണങ്കിൽ ജനങ്ങൾക്കിടയിൽ പരിഹാസ്യനായി തീരും. അതു കൊണ്ട് പുരുഷാർത്ഥങ്ങൾക്ക്
വേണ്ടുന്ന സാധനങ്ങളെ വിസ്ത
രിച്ചു പറഞ്ഞിട്ടുള്ള വേദത്തെ പ്രമാണമായി സ്വീകരിക്കേണ്ടതാ
ണ്.
" ദൈവ്യ "എന്ന പദം കൊണ്ടു്
ജ്ഞാനികളിൽ ഇരിക്കുന്നവൻ
എന്ന് അർത്ഥം സിദ്ധിക്കുന്നു. ഈ
ശ്വര തത്ത്വമറിയാൻ ജ്ഞാനിക
ളെ ആശ്രയിക്കണമെന്നർത്ഥം.
"പ്രഥമ "എന്ന പദം കൊണ്ട്
ഹിരണ്യഗർഭന്നും മുമ്പുള്ളവൻ
എന്ന അർത്ഥം പറഞ്ഞിരിക്കുന്നു.
അതു കൊണ്ട് ദേവന്മാർ ,ഋഷിക
ൾ ,ഭൂതങ്ങൾ ,ആപ്തന്മാർ ,പിതൃ
ക്കൾ മുതലായവരുടെ കടപ്പാടും
കൈങ്കർര്യവും യഥാർത്ഥ ഈശ്വ
ര ഭക്തനില്ലന്നർത്ഥം.
"ഭിഷക് " എന്ന് പറഞ്ഞിട്ടുള്ള
തു കൊണ്ടു് ആദ്ധ്യാത്മികം ,ആ
ധിഭൌതികം ,ആദി ദൈവികം
എന്ന സകല താപങ്ങളേയും ന
ശിപ്പിക്കുവാൻ ശക്തിയുള്ളവൻ
എന്ന അർത്ഥത്തെ ബോധിപ്പിച്ചി
രിക്കുന്നു. ഈശ്വരൻ ഭിഷക്കായ
തുകൊണ്ടാണ് ഹിംസാലുക്കളായ
പാമ്പ് മുതലായ പ്രാണികളിൽ നി
ന്നും ദുഷിച്ച മനോവൃത്തികളിൽ
നിന്നും അഥവാ രോഗബീജാണു
ക്കളിൽനിന്നുള്ള ഉപദ്രവങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള കഴിവുള്ളത്.
(തുടരും )
(അടുത്ത ഭാഗം അടുത്ത തിങ്കളാഴ്ച)
പി.എം.എൻ.നമ്പൂതിരി.

No comments:

Post a Comment