Friday, October 25, 2019

സൃഷ്ട്വാ പുരാണി വിവിധാനി അജയാ ആത്മശക്ത്യാ
വൃക്ഷാന്‍ സരീസൃപപശൂന്‍ഖഗദംശമത്സ്യാന്‍ ।
തൈഃ തൈഃ അതുഷ്ടഹൃദയഃ പുരുഷം വിധായ
ബ്രഹ്മാവലോകധിഷണം മുദമാപ ദേവഃ
ഭഗവാൻ ഈ ഭൂമിയിൽ ഒരു കൂട്ടം ജീവജാലങ്ങളെ സൃഷ്ടിച്ചു. വൃക്ഷങ്ങളെ, നാൽക്കാലികളായ പശുക്കളെ, പറക്കുന്ന വിവിധ തരത്തിലുള്ള പക്ഷികളെ, വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള പാമ്പുകളെ, വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങളെ ... ലക്ഷക്കണക്കിന് തരത്തിലുള്ള ജീവജാലങ്ങൾ ഭൂമിയിലുണ്ട്. മാംസ കണ്ണുകൊണ്ട് കാണാൻ സാധിയ്ക്കുന്നവയും, കാണാൻ സാധിയ്ക്കാത്തവയും. പല വിധത്തിലുള്ള ജീവജാലങ്ങളെ സൃഷ്ടിച്ചിട്ടും ഭഗവാന് സന്തോഷമുണ്ടായില്ല. സന്തോഷം തോന്നാതിരുന്ന ഭഗവാൻ ഒരു മനുഷ്യനെ സൃഷ്ടിച്ചു. അപ്പോൾ ഭഗവാൻ സന്തുഷ്ടമാവുകയും താൻ സൃഷ്ടിച്ച പ്രപഞ്ചവസ്തുക്കൾക്കുള്ളിലേയ്ക്ക് ബ്രഹ്മം എന്ന പദവിയിൽ കയറി മറഞ്ഞിരുന്നു.
മനുഷ്യനെ സൃഷ്ടിച്ചപ്പോൾ സന്തോഷം തോന്നാൻ കാരണം മനുഷ്യന് മാത്രമേ ഈശ്വരനെ കുറിച്ച് ചിന്തിക്കാൻ സാധിയ്ക്കൂ... എന്നതാണ്.

No comments:

Post a Comment