Tuesday, October 22, 2019

*അന്തി ഊഴിയൽ*
കുഞ്ഞ് ജനിച്ച് പന്ത്രണ്ടാം ദിവസം മുതൽ അന്തി ഉഴിയൽ തുടങ്ങാം.ഒരു നിലവിളക്ക് , ഒരു കിണ്ടിയിൽ വെള്ളവും എടുക്കുക. ഓട്, ചെമ്പ്,പിച്ചള, ഇതിൽ എന്തെങ്കിലും ലോഹം കൊണ്ടുള്ള ഒരു ഓടം. ഒന്നിൽ ഗുരുതി (മഞ്ഞളും ചുണ്ണാമ്പും ചേർത്ത് ചുവന്ന വെള്ളം), കുറച്ചു ഇലഞ്ഞി അല്ലെങ്കിൽ നന്ദ്യർവട്ട ഇല കരുതണം. രണ്ട് ഇലയിൽ തിരി കത്തിച്ച് രണ്ടു കൈകൊണ്ടും മൂന്ന് തവണ വിലക്കിനും ശിശുവിനു ഉഴിഞ്ഞു കിണ്ടിയിൽ വെള്ളതതി ല്‌ മുക്കി കെടുത്തി മാറ്റി വയ്ക്കുക. അങ്ങിനെ രണ്ടു തവണ ആവർത്തിക്കുക. മൂന്നാമത് ഇലയും ഗുരുതി വച്ച പത്രവും ചേർത്ത് പിടിച്ചു ഉഴിയുക. മുലപ്പാൽ പിഴിഞ്ഞ് ഗുരുതി യില് ഒഴികുക. ഇൗ ഗുരുതി വടക്കേ മുറ്റത്ത് ഒഴിക്കണം. ഇലയുടെ കരി എടുത്തു കുഞ്ഞിനെ തോടിക്കണം.
അന്തി ഉഴിയാൻ  നാടൻ മന്ത്രങ്ങൾ ഉണ്ട്.
"അന്തി നീര്, ആര് നീര്, ചോരനീരു അന്തി തൊട്ട് ആദിത്യൻ ഉദികുന്നവരെ എല്ലാ ഭൂത പ്രേത പിശാശുക്ക ളും ഒഴിഞ്ഞു പോകട്ടെ"

"അന്തിം കാക്വാ, മോവന്തിയും കാക്ക്വാ, ബ്രഹ്മനും കാക്ക്വ, വിഷ്ണുവും കാക്ക്വാ"

"ചെങ്കുരുതി യാലും, കരി ഗുരുതി യലും, തിരിയാലും, മന്ത്രത്തലും കണ്ടുപിടിച്ച ദേവതമാരോക്കെ ഒഴിഞ്ഞു പോരേ  നമഃ ശിവായ, എന്നിവ യാണ് മന്ത്രങ്ങൾ.
സന്ധ്യ ആയാൽ അന്തി ഉഴിഞ്ഞ ശേഷമേ പാൽ കൊടുക്കാവൂ.
പേരിട്ട ശേഷം അന്തി ഉഴിഞ്ഞാൽ ഭസ്മം തോടിക്കം. ഒരു വയസ്സ് വരെ എങ്കിലും അന്തി ഉഴിയണം.

എന്റെ ചെറിയ അറിവിൽ എഴുതിയതാണ്.. ദേശകാല വത്യ്‌സങ്ങൾ ഉണ്ടാകാം..
ദീപ ഉണ്ണികൃഷ്ണൻ, ഹൈദരാബാദ്
🙏🏻🙏🏻🙏🏻🙏🏻🙏🏻

No comments:

Post a Comment