Tuesday, November 12, 2019

[12/11, 09:48] Sudha Bharat New: ഭക്തന്റെ കാര്യമെടുത്താൽ ഭഗവാനോടൊത്തുള്ള സഹവാസം അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന ശിശുവിനെപ്പോലെ അത്രകണ്ട് സുരക്ഷിതവലയത്തിലാണ്. ഭക്തിയും ജ്ഞാനവും സമഭാവത്തിലിരിക്കുന്ന ഭക്തന്റെ സ്ഥിതി ഭഗവാനിൽനിന്നും വേറെയല്ല; എങ്ങനെയെന്നാൽ ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞ് അമ്മയിൽനിന്നും വേറെയല്ല, അമ്മതന്നെയാണ് കുഞ്ഞ്.

ഗർഭത്തിൽ നിന്നും ഒരിക്കലും പുറത്തുവരാനാഗ്രഹിക്കാത്ത മാനസികാവസ്ഥയിലാണ് ഭക്തൻ; കാരണം, അയാൾ  അതിൽ പൂർണമായും സുരക്ഷിതനാണ്, ആനന്ദചിത്തനാണ്, മറ്റൊന്നിനോടും പ്രത്യേക താല്പര്യമില്ലാത്തതാണ്.
[12/11, 10:26] Sudha Bharat New: പാലാഴിമഥനം ധ്യാനത്തിനോടൊത്തുചേർന്നുപോകുന്ന സ്ഥിതിവിശേഷമാണ്. മനസ്സാകുന്ന വാസുകി വിഷം തുപ്പുന്നതും അതു ഹൃദയത്തിൽതന്നെ ഭഗവാൻ സ്വീകരിക്കുന്നതും ലോകമാകുന്ന സമുദ്രത്തിലേക്ക് താണുപോകുന്ന മനസ്സാകുന്ന പർവതത്തെ കൃപയാകുന്ന ആമയായ് വന്ന് പൊക്കിക്കൊണ്ടുവരുന്നതും പിന്നെയും ധ്യാനമാകുന്ന (സാധന) മനസ്സിന്റെ കടച്ചിൽ തുടരുന്നതും വിവിധ സൗഭാഗ്യങ്ങൾ തേടിവരുന്നതും, എന്നാൽ അവയിലൊന്നും ശ്രദ്ധ കൊടുക്കാതെ കടച്ചിൽ തുടരുന്നതും പിന്നെ അസുലഭമായൊരു ധന്യമുഹൂർത്തത്തിൽ 'ഞാൻ ആര്' എന്നത് സ്വാനുഭൂതിസ്വരൂപമായ ഉണ്മയായി പ്രകാശിക്കുന്നതും അങ്ങനെ ജനനമരണശൂന്യമായ വസ്തുവാണ് താനെന്ന ഉറച്ച ബോധ്യമുണ്ടാവുകയും അമൃതം തന്റെ സ്ഥിതിയായിരിക്കുകയും ചെയ്യുന്നു. ഇതാണ് ധ്യാനത്തിന്റെ പൂർണത; ധ്യാനം ഇവിടെ സ്ഥിതമായിരിക്കുന്നു, അത് ചുമ്മാ ഇരിക്കൽതന്നെയാകുന്നു. എങ്കിലും അവിടെ അത്യത്ഭുതകരമായ പ്രവർത്തികൾ നടക്കുന്നു.

ഭഗവാനാൽ ഈ പറയാൻ പാടില്ലാത്ത രഹസ്യം ഇവിടെ പറയപ്പെട്ടിരിക്കുന്നു.
👏👏👏👏👏
[12/11, 10:59] Sudha Bharat New: ഞാൻതന്നെയാകുന്ന ആത്മസ്വരൂപം സ്വയം അപകടത്തിൽ പെട്ടിരിക്കുന്നു എന്നു ചിന്തിച്ച് ആ അപകടത്തിൽനിന്നും രക്ഷനേടുന്നതിനായി അന്വേഷണമാരംഭിക്കുന്നു.

അന്വേഷണാവസാനം, ഈ ആത്മസ്വരൂപം സ്വയം രണ്ടായിപ്പിരിയുകയും ഈ പ്രത്യേക ജീവനിൽനിന്നും അന്യമെന്നവണ്ണം ഒരു ബാഹ്യഗുരു ഉപദേശത്തിനായിട്ട് ആവിർഭവിക്കുകയും ചെയ്യുന്നു. ഈ ബാഹ്യഗുരു ആത്മസ്വരൂപത്തിന്റെ ലക്ഷണങ്ങളെ പറഞ്ഞുകൊടുക്കുന്നു. അതനുസരിച്ച് ജീവൻ മനന-നിദിധ്യാസനങ്ങളിലൂടെ തന്റെ യഥാർത്ഥ സ്വരൂപം കണ്ടെത്തുന്നു, അതോടെ രണ്ടായിപ്പിരിഞ്ഞുപോയ ഗുരുവും ജീവനും ഒന്നായി പഴയപടി ആത്മസ്വരൂപമായി നിൽക്കുന്നു.

ഞാൻ (ഈ ജീവൻ) വേറെയല്ല, ഗുരു വേറെയല്ല, ഗുരുകാരുണ്യത്താൽ സിദ്ധമായ ആത്മസ്വരൂപം വേറെയല്ല; കുറച്ചുനേരം ഒരു നാടകം, നാടകം അവസാനിച്ചതോടെ എല്ലാം പഴേപടി!

ഏകമേവ അദ്വിതീയം
നേഹ നാനാസ്തി കിഞ്ചനഃ
👏👏👏👏👏
[12/11, 11:49] Prasanna Nair Aathma: ആ ഈശ്വരകൃപ തന്നെ എല്ലാം ചെയ്യിക്കുന്നത് എന്ന് ഉറപ്പിക്കാൻ നല്ല ഒരു incident ഉണ്ടായി. ഈയിടെ ഒരു motivation class ൽ പങ്കെടുത്തിരുന്നു. വലിയ പ്രസംഗികനായിരുന്ന പറമ്പിൽ ജയകുമാർ സാർ എന്നോ ആണ് പേര്.കുട്ടികൾക്ക് വേണ്ടി ഉള്ള personality development class ആയിരുന്നു. Hall നിറയെ ജനങ്ങൾ, അദ്ധേഹത്തിന്റെ ചോദ്യങ്ങൾക്കെല്ലാം ഞാൻ അറിയാതെ തന്നെ ഉത്തരം പറഞ്ഞിരുന്നു. ഒരു പാട് ജ്ഞാനമുള്ള ആൾക്കാർ .അവസാനം നമ്മുടെ മതഗ്രന്ഥഏതാണ് എന്ന് ചോദിച്ചപ്പോൾ ഞാൻ വേദം എന്ന് പറഞ്ഞു പോയി.അവർ വന്ന് എന്റെ കയ്യിൽ മൈക്ക് തന്ന് അതിനെ കുറിച്ച് പറയാൻ ആവശ്യപ്പെട്ടു. സത്യത്തിൽ ഞാൻ എന്ന വ്യക്തി ആയിരുന്നില്ല അവിടെ സംസാരിച്ചത്. എന്തോ ഒരു ശക്തി force എന്നെ തള്ളിവിടുകയായി രുന്നു.എല്ലാവരുടേയും കയ്യടി .മറക്കാൻ പറ്റാത്ത ഈശ്വരകൃപാ ...🙏🙏🙏
വെറുതെ ആ നിമിഷത്തെ ഒന്നു പങ്ക വെച്ചു എന്ന് മാത്രം🙏
[12/11, 13:56] Lakshmi Athmadhara: ജ്ഞാനമാര്‍ഗത്തില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ ഭക്തി  വേണം. ചെറുപ്പത്തില്‍ മരണഭയം വന്നപ്പോള്‍ രമണമഹര്‍ഷി അതേപ്പറ്റി ചിന്തിക്കുകയും 'ഞാന്‍ ആര്‌?' എന്ന്‌ വിചാരിക്കുകയും ചെയ്തു. അങ്ങനെ 'ഞാനാര്‌' എന്ന്‌ രമണമഹര്‍ഷിക്ക്‌ മനസ്സിലായി. പിന്നീട്‌ അതിന്റെ തത്ത്വം കണ്ടുപിടിക്കാന്‍ പുറപ്പെട്ടു. അതിന്‌ ഭക്തിമാര്‍ഗ്ഗമാണ്‌ സ്വീകരിച്ചത്‌. അരുണാചല ക്ഷേത്രത്തില്‍ വന്നപ്പോള്‍, ശിവനെ 'അപ്പാ, അപ്പാ' എന്ന്‌ വിളിച്ച്‌ മുട്ടില്‍ ഇഴഞ്ഞുനടന്നു. പാശ്ചാത്യരോട്‌ സംസാരിച്ചപ്പോള്‍ ഭഗവാന്‍ ജ്ഞാനമാര്‍ഗത്തിന്‌ പ്രാധാന്യം കൊടുത്തുവെന്നേയുള്ളൂ. ഭഗവാന്റെ ഉള്ളുനിറയെ ഭക്തിയായിരുന്നു. ശ്രീരാമകൃഷ്ണദേവന്‍ പുറമെ ഭക്തനും ഉള്ളില്‍ ജ്ഞാനിയുമായിരുന്നു.ഭക്തിയെക്കുറിച്ച്‌ രമണഭഗവാന്‍ എഴുതിയിട്ടുണ്ട്‌, സ്തുതികളും രചിച്ചിട്ടുണ്ട്‌. ഉപദേശസാരത്തില്‍ ഭക്തിക്ക്‌ പ്രധാന്യമുണ്ട്‌. ഒരു തലം എത്തിയവർക്കാണ് ഭഗവാന്‍ ജ്ഞാനമാര്‍ഗം ഉപദേശിച്ചത്‌. മനസ്സ്‌ ലയമാകുന്ന ഒരു ഘട്ടത്തിലാണ്‌ ജ്ഞാനമാര്‍ഗം ശരിക്ക്‌ പ്രയോജനപ്പെടുക. അതുവരെ ഭക്തിയും മറ്റും വേണ്ടിവരും. ഏത്‌ മാര്‍ഗമായാലും ഭക്തിയെ ഒഴിച്ചുനിര്‍ത്താന്‍ കഴിയില്ല. പാറക്കല്ലുകടിച്ചാല്‍ എന്തു രുചി കിട്ടാനാണ്‌?( From Amma’s ...)
[12/11, 14:20] Malini Dipu Athmadhara: ദേവി തത്ത്വം-44

കുപുത്രോ ജായേത് ക്വചിത് വി കുമാതാ ന ഭവതി ആചാര്യ സ്വാമികൾ പറയുന്നു  തോന്നിവാസിയായ മക്കളെ കാണാൻ പറ്റും എന്നാൽ ദുഷ്ടയായ അമ്മയെ കണ്ടു കിട്ടാൻ വിഷമമാണ്.
ശങ്കരാചാര്യനെ കുറിച്ച് പറയുന്നു
അന്ത ശാക്തോവഹി ശൈവഃ
വ്യവഹാരേതു വൈഷ്ണവഃ
പുറമേയുള്ള വേഷത്തിൽ ശ്രീ ശങ്കരാചാര്യർ രുദ്രാക്ഷം ധരിച്ച് ഭസ്മം ധരിച്ച് കാണുമ്പോൾ ശൈവനാണ് . ഒരു വൈഷ്ണവന് എന്തൊക്കെ ലക്ഷണങ്ങൾ പറഞ്ഞിട്ടുണ്ടോ അതൊക്കെ ആ മഹാത്മാവിന്റെ വ്യവഹാരത്തിലുണ്ട്. ഹൃദയത്തിലോ ശാക്തഃ മാതൃ ഹൃദയമെന്നർത്ഥം. ജ്ഞാനികളുടെ ഒക്കെ ലക്ഷണമാണത്.

അമ്മ എന്ന് പറയുന്നത് പ്രിയത്തിന്റെ സ്വരൂപമാണ്. അന്തർയാമി തന്നെയാണ് അമ്മയും അച്ഛനും. രമണമഹർഷിയുടെ ഉപദേശങ്ങളൊക്കെയും ശുദ്ധ ജ്ഞാനമാണ്. മഹർഷി പറയുന്നു
അമ്മയും അപ്പനും ആകി എനയ് ആക്കി അളിയ്ത്ത് അമഹിമായി വീഴ്ന്ത് നാൻ ആഴ്ന്തിടും ഉൻ, എൻ മനം മന്നിയിഴിത്ത് ഉൻ പദത്തിൽ ഇരുത്തിനേയ്.
ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ ഭഗവാൻ എനിക്ക് അച്ഛനും അമ്മയുമായി കൂടെ നിന്ന് രക്ഷിച്ചു. ആരാ ഭഗവാൻ അന്തർയാമി തന്നെ. അമ്മയും അച്ഛനും ഒക്കെ പ്രിയത്തിന്റെ പ്രതിനിധിയാണ്. പ്രിയമാണ് മൂലം. പ്രിയമാണ് ജീവിതത്തിന്റെ സാരം. പക്ഷേ സ്നേഹമാണ് അഖില സാരമൂഴിയിൽ എന്ന് കവി പാടി എന്ന് കരുതി കണ്ടവരോടൊക്കെ സ്നേഹം പ്രകടിപ്പിക്കാൻ നിന്നാൽ ദുഃഖമേ വരൂ. സ്നേഹം പ്രകടിപ്പിക്കാനുള്ളതല്ല. സ്നേഹത്തിന്റെ സ്രോതസ്സ് കണ്ടെത്തി സ്നേഹത്തിനെ ഞാൻ സ്വന്തമാക്കുന്നതിന് പകരം ഞാൻ സ്നേഹത്തിന് സ്വന്തമാകണം. അതായത് ഞാൻ ഭഗവാന്റെ ആകണം ഭഗവാൻ എന്റെയാകാൻ പാടില്ല. ഈ രണ്ട് ഭാവങ്ങൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. ഈശ്വരി അഥവാ ദേവി എന്റെയാകുന്നതിന് പകരം ഞാൻ ദേവിയുടെ ആയി തീരുന്നു.

മാനസ രാമായണത്തിൽ ഒരു കഥയുണ്ട്. മൂല ഗ്രന്ഥത്തിൽ കാണില്ല വ്യാഖ്യാനത്തിലാണ് ഈ കഥ വരുന്നത്. രാമനും ലക്ഷ്മണനും കിഷ്കിന്തയിൽ വരുന്നു. സുഗ്രീവൻ ഹനുമാനെ അവരെ കൂട്ടി കൊണ്ട് വരാനായി പറഞ്ഞയക്കുന്നു. ഹനുമാൻ രാമ ലക്ഷ്മണൻമാരുടെ അടുക്കലെത്തി സ്വയം അജ്ഞനാ പുത്രനെന്ന് പരിചയപ്പെടുത്തി. അവരെ സുഗ്രീവന്റെ അടുക്കലേയ്ക്ക് കൊണ്ടു പോകാൻ വന്നതാണ് എന്നറിയിച്ചു. അപ്പോൾ ലക്ഷ്മണൻ ചോദിച്ചു എങ്ങനെ ഞങ്ങൾ ഇത്ര ഉയരത്തിലേയ്ക്ക് വരും. സുഗ്രീവന് ഇങ്ങോട്ട് വന്നു കൂടെ?  ഹനുമാൻ പറഞ്ഞു സുഗ്രീവന് വരാൻ സാധിക്കില്ല. ഞാൻ നിങ്ങളെ എടുത്ത് കൊണ്ട് പോകാം. കാരണം സുഗ്രീവൻ ഒരു ജീവനാണ്. ജീവന് ഭഗവാന്റെ അടുത്ത് വരാൻ സാധിക്കില്ല. ഭഗവാൻ തന്നെ ജീവന്റെ അടുക്കൽ വരണം. ഒരു ജീവന് ഭഗവാന്റെ അടുക്കൽ വരാൻ ജ്ഞാന യോഗമോ ഭക്തി യോഗമോ എന്തെങ്കിലും വേണം. ഇയാൾക്ക് ഇത് ഒന്നുമില്ല. ഇടയ്ക്ക് കള്ളവും പറയും. വിശ്വാസവും പോര. ഏതോ ഒരു പുണ്യം കൊണ്ട് അങ്ങ് മുകളിലിരിക്കുന്നു. താഴെയിറങ്ങി വരാനും കൂട്ടാക്കുന്നില്ല. അതു കൊണ്ട് അങ്ങ് തന്നെ മുകളിലേയ്ക്ക് വരണം. ഞാൻ അങ്ങയെ വഹിച്ചു കൊണ്ട് പോകാം. ലക്ഷ്മണൻ ചോദിച്ചു എങ്ങനെ വഹിക്കും? അപ്പോൾ ഹനുമാൻ, രണ്ട് രീതിയിൽ വഹിക്കാം. ഒന്നുകിൽ ഒക്കത്ത് വയ്ക്കാം. അല്ലെങ്കിൽ മുതുകത്ത് വയ്ക്കാം. ഒക്കത്തിരുത്താനുള്ള ഭാഗ്യം കൗസല്യാ മാതാവിനും ദശരഥനും ഒക്കെ കിട്ടിയതാണ് അതെനിക്ക് വേണ്ട. കാരണം ആരെയാണോ ഒക്കത്തിരുത്തുന്നത് അവർ നമ്മുടേതായി തീരും. I become the owner and the object or the person becomes the possession. ഹനുമാൻ പറയുകയാണ് ഞാൻ നിങ്ങളെ ഒക്കത്തിരുത്തിയാൽ നിങ്ങളെ നോക്കേണ്ട ചുമതല എനിയ്ക്കാകും. ഞാനൊരു വ്യക്തിയായിരുന്ന് കൊണ്ട് നിങ്ങളെ നോക്കാൻ ആഗ്രഹിക്കുന്നില്ല. മുതുകത്തിരുന്നാൽ നിങ്ങളോടിക്കുകയും ഞാൻ ഓടുകയും ചെയ്താൽ മതി. അതാണ് സേഫ്. 😊

ഭക്തിയിൽ തന്റെ അല്പമായ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തി കളയുന്നവൻ  പൂർണ്ണമായും സ്വതന്ത്രനാകുന്നു എന്നതാണ് ഭക്തിയുടെ രഹസ്യം. അല്പമായ സ്വാതന്ത്ര്യത്തിനെ കൂടുതൽ പെരുപ്പിക്കുന്നത് കൊണ്ട് ബന്ധനത്തിൽ വീഴുന്നു എന്നാണ് ഭക്തൻ പറയുന്നത്. അല്പമായ സ്വാതന്ത്ര്യത്തിനെ അനന്തത്തിൽ ഇല്ലാതാക്കി തീർക്കുക. അല്ലാതെ അനന്തത്തിനെ തന്റെ കൈവശം വയ്ക്കാൻ നോക്കരുത്. ശാസ്ത്രത്തിനും അദ്ധ്യാത്മികതയ്ക്കും തമ്മിൽ ഇതാണ് വിത്യാസം. ശാസ്ത്രം അനന്തതയെ കൈവശപ്പെടുത്താൻ ശ്രമിക്കുന്നു. ഒരു കുമിളയുടെ ഉള്ളിൽ സമുദ്രത്തിനെ അടക്കാൻ നോക്കുന്നു. അദ്ധ്യാത്മികത പറയുന്നു കുമിള പൊട്ടി സമുദ്രത്തിൽ വീണാൽ സമുദ്രം സ്വന്തമാകുമെന്ന്. സ്വയം സമുദ്രമായിട്ട് തീരുമെന്ന്. എന്തിനാണ് കുമിളയുടെ ഉള്ളിലേയ്ക്ക് സമുദ്രം കൊണ്ട് വരാൻ ശ്രമിക്കുന്നത്. നീയില്ലാതായി തീരു അതിൽ. അകന്ന് നിൽക്കുന്നിടത്തോളം ഒരിക്കലും അത് നിന്റേതാകില്ല.

പ്രേമത്തെ കൈവശപ്പെടുത്തുന്നത് ലൗകികവും പ്രേമത്തിന്  സ്വയം തന്നെത്തന്നെ വിട്ട് കൊടുക്കുന്നത് അദ്ധ്യാത്മികവുമാണ്. ഇവിടെ ലൗകിക പ്രേമം തന്നെ അദ്ധ്യാത്മിക പ്രേമമായി തീരും. ഭർത്താവിനോടുള്ള പ്രിയത്തിന് ഭാര്യ അടിമപ്പെട്ട് കൊടുക്കുകയാണെങ്കിൽ ഭാര്യ സ്വതന്ത്രയാകും. ഭർത്താവിനോടുള്ള പ്രിയത്തിനെ അവകാശപ്പെടുകയാണെങ്കിൽ ഭാര്യ ബന്ധനത്തിൽ പെടും. വളരെ വിചിത്രമാണീ സിദ്ധാന്തം.

Nochurji🙏🙏
[12/11, 15:29] Sudha Bharat New: 👏👏👏
ഭഗവാനിൽ അടങ്ങാനുള്ള സമർപ്പണമാണ് ഭക്തിയുടെ ഒരു തലം; അടങ്ങിക്കഴിഞ്ഞശേഷം (ഈ അല്പമായ ഞാൻ പോയിട്ട് അനന്തനായ ഞാൻ പ്രകാശിക്കുന്നത്) ഭക്തിയും ജ്ഞാനവും ഒന്നായിട്ടുനിൽക്കും, അതു മറ്റൊരു തലം.

കർമ്മയോഗത്തിലാവട്ടെ, ഭക്തിയോഗത്തിലാവട്ടെ, ജ്ഞാനയോഗത്തിലാവട്ടെ, മറ്റേതു പേരിലുള്ള യോഗത്തിലാവട്ടെ, ഈ ജീവനെ ഭഗവാനുമായി കൂട്ടിയോജിപ്പിക്കുന്ന പാലമാണ് ഭക്തി.

യോഗം സംഭവിച്ചുകഴിഞ്ഞ് അതിനെ മൊത്തത്തിൽ ജ്ഞാനമെന്നു വിളിക്കാം, ഭക്തിയെന്നു വിളിക്കാം, രണ്ടും ചേർത്തും വിളിക്കാം.

ഭക്തിയില്ലാതെ യഥാർത്ഥ ജ്ഞാനം നിലനിൽക്കില്ല; ജ്ഞാനം ഉണ്ടെങ്കിൽതന്നെ അത് മനോജ്ഞാനമാണ്, അനുഭൂതി അല്ല.

ഭക്തിയില്ലാത്ത ജ്ഞാനം വരണ്ട വേദാന്തം തന്നെ, സാധാരണ ഭാഷയിൽ പറഞ്ഞാൽ വരട്ടുവേദാന്തം.

വാസ്തവത്തിൽ, ഭക്തിയിലാണ് ആനന്ദം, ഭക്തിയാണ് ആനന്ദം; വിഭക്തി അശേഷം അവശേഷിക്കാത്ത ഭക്തി.
[12/11, 20:32] Parvati Atmadhara: ചതുശ്ലോകീ ഭാഗവതം :55


   മുൻനിന്ററ്‌ അപ്പെരുമറൈ തേടിയ അരുംപൊരുൾ, ആ  വേദം തേടുന്ന പരമേശ്വരൻ.,
എന്താ ചെയ്തത് ന്ന് വച്ചാൽ
അടിത്ത്‌ അടിത്ത്‌....
ന്ന് വച്ചാൽ അടി.....

*അടി ന്ന് വച്ചാൽ ദുഃഖം ആണ് ഇവിടെ*..
അടിക്കുക ന്ന് വച്ചാൽ ഇവിടെ  ദുഖമാണ്...

ജീവിതത്തിൽ ദുഃഖത്തിന് മേലെ ദുഃഖം കൊടുത്ത്,  ലോകത്തിലുള്ള വിഷയങ്ങൾ ഒക്കെ ഇയാൾക്ക്‌ വാന്തവ സ്തു ആയിട്ട് തീരുകയാണ്... അതിനോട് ഒരു കമ്പവും ഇല്ലാതായിട്ട് ഇതൊക്കെ ദുഃഖ മാണെന്ന് തോന്നുന്നത് വരെ  ദുഃഖം കൊടുക്കും..... അപ്പൊ ഇനിയെന്താണ് വേണ്ടത് ന്ന് ചോദിച്ചാൽ ഉള്ളിലെ പരമാനന്ദ സ്വരൂപമായ ഒരു വസ്തുവിനെ കാണിച്ചും  കൊടുക്കും..


പൊറമെയുള്ളദൃഷ്ടിയെ ഉള്ളിലേക്ക് തിരിച്ചു വിടുകയും ഉള്ളിൽ നിന്നും ആകർഷിക്കുകയും ചെയ്യാണ്..

ബഹിർമുഖമായ ദൃഷ്ടിയെ അന്തർമുഖമാക്കുകയും,  അന്തർമുഖമായ ദൃഷ്ടിക്ക് സ്വയമേവ ഉപശമിക്കാനായി ഒരു ധാമം കാണിച്ചുകൊടുക്കുകയും ചെയ്യാണ്...

ആ ഉപശമിക്കാനായിട്ടുള്ള,  ആ  ഉപരമിക്കാനായിട്ടുള്ള ആ
ജ്യോതിർധാമം ഉള്ളില് കാണിച്ച് കൊടുക്കുകയും ചെയ്യാണ് കൃപ ന്ന് പറയണത്... അതിനെയാണ് ഇവിടെ *രഹസ്യം* ന്ന് പറയണത്...

ശ്രീ നൊച്ചൂർ ജി 🙏🏼🙏🏼🙏🏼
[13/11, 04:01] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 333*

ഗുരു  നമ്മളുടെ  അന്തരംഗത്തിൽ തന്നെ ണ്ട്. പുറമേ നിന്നുള്ള ഗുരു ഈ ഉള്ളിലുള്ള ഗുരുവിനെ കാണിച്ചു തരും. *ഹൃദയത്തിലുള്ള ഗുരു വേണം* *നമുക്ക് വഴി കാണിച്ചു തരാൻ.*
 *ആത്മന: ഗുരു: ആത്മൈവ പുരുഷസ്യ* *വിശേഷത*
യത് പ്രത്യക്ഷാനുമാനാഭ്യാം ശ്രേയോഽസാവനുവിന്ദതേ

ഈ ഉദാഹരണം നല്ലവണ്ണം ശ്രദ്ധിച്ചോളാ.
ഗുരുക്കന്മാര് പലവിധത്തിൽ.
ഒരാള് ഒരു വിളക്ക് കൊണ്ടുവന്നു വെയ്ക്കും. ഒരാള് ആ വിളക്കിൽ എണ്ണ ഒഴിച്ചു.
ഒരാള് വിളക്കിൽ തിരിയിട്ടു.
ഒരാൾ വിളക്ക് കൊളുത്തി.
വേറെ ഒരാള് കണ്ടു ഈ വിളക്കിലെ നാളം ആ flame ഇങ്ങനെ ചലിക്ക്യാണ്. ചലിക്കാതിരിക്കാൻ ഏതേത് ജനലിലൂടെ കാറ്റ് വരുന്നുവോ അതാത് ജനല് അടച്ചു.

അദ്ധ്യാത്മസാധനയും ഇതുപോലെ തന്നെ. വിളക്ക് കൊളുത്തുന്നതിനുമുൻപ് ചിലതൊക്കെ ചെയ്തുവല്ലോ.
വിളക്ക് ഒരുക്കുക,
എണ്ണയൊഴിക്കാ
തിരിയിടുക
അതൊക്കെ ചെയ്യണത്  ഉപഗുരുക്കന്മാരാണ്. അവര് നമുക്ക് ശാസ്ത്രം പഠിപ്പിച്ചു തന്നു.
മന്ത്രം ഒക്കെ ഉപദേശിച്ചു.
 *വിളക്ക് കൊളുത്തുന്ന ആള്*
 *ജ്ഞാനഗുരു ആണ്.*
 വിളക്ക് കൊളുത്തിയാൽ ആ നാളം അണയാതെ ഇന്ദ്രിയനിഗ്രഹത്തിന് വേണ്ട സഹായങ്ങളൊക്കെ ചെയ്തു തരുന്നതും ഉപഗുരുക്കന്മാരാണ്.
ന ഹി ഏകസ്മാദ് ഗുരോ: ജ്ഞാനം സുസ്ഥിരം സ്യാത്സുപുഷ്കലം ബ്രഹ്മൈതദ്ദ്വതീയം വൈ ഗീയതേ ബഹുദർശിഭി.
ചിലപ്പോ ഒരു ഗുരുവിൽ നിന്നും പൂർണ്ണമാവില്ലാന്നാണ്. ഒരു ഗുരു നമുക്ക് സത്യത്തിനെ കാണിച്ചു തന്നു. പലരായിട്ട് വന്ന് ആ സത്യത്തിനെ തട്ടിക്കൂട്ടി പെറുക്കി പരവെളിയിലതാക്കി തന്നു.
പൂർണ്ണമാക്കി തന്നു.
അപ്പോ എവിടുന്നൊക്കെ നമുക്ക് കിട്ട്വോ അവിടുന്നൊക്കെ എടുത്തോളാ എന്നാണ്. ഏതൊക്കെ മാർഗ്ഗത്തിൽ നിന്ന് കിട്ടുമോ ആ മാർഗ്ഗത്തിൽ നിന്നൊക്കെ എടുത്തോളാ .
പക്ഷേ പരിപാകപ്പെടേണ്ടത് നമ്മളുടെ ഉള്ളിലാണ്. *ജ്ഞാനം തെളിയേണ്ടത്* *നമ്മളുടെ ഉള്ളിലാണ്.*
ശ്രീനൊച്ചൂർജി
 *തുടരും...*

No comments:

Post a Comment