Tuesday, November 12, 2019

ചതശ്ലോകീ ഭാഗവതം :56

ശാസ്ത്രോക്തമായ ജ്ഞാനം,  ഉപദേശിക്കുമ്പോൾ തന്നെ അനുഭവം... ന്ന് വച്ചാൽ ഗുരു ഉപദേശിക്കുമ്പോൾ തന്നെ നല്ല പക്വി ആണെങ്കിൽ, ആ ക്ഷണത്തിൽ തന്നെ *ബ്രഹ്മൈവാഹം അസ്മി*
എന്നുള്ള അനുഭവം ണ്ടാകും..

പരീക്ഷിത്ത് പക്വി ആയത് കൊണ്ട് ശുകബ്രഹ്മ മഹർഷി
ഉപദേശിച്ചു..

അഹം ബ്രഹ്മ പരന്താമ
ബ്രഹ്മാഹം പരമം പദം എന്ന്  ഉപദേശിച്ചു

പരീക്ഷിത്ത് അപ്പൊ തന്നെ പറഞ്ഞു :
*സിദ്ധോ സ്മി. അനുഗൃഹീതോസ്മി       ഭവതാ കരുണാത്മനാ*
*അഭയം ദർശിതം ത്വയാ*

ഭഗവാനെ, ഭയമില്ലാത്ത പദത്തിനെ അവിടുന്ന് എനിക്ക് കാണിച്ച് തന്നിരിക്കുന്നു....

അപ്പൊ ഇവിടെ ഭഗവാൻ,  ജ്ഞാനം, വിജ്ഞാനം, രഹസ്യം, തദംഗം.
തദംഗം എന്താണെന്നു വച്ചാൽ ഈ കേൾക്കുന്നതിനെ എങ്ങനെ മനനം ചെയ്യണം, ഏത് വിധത്തിൽ  നിദിധ്യാസനം ചെയ്യണം? 

എത്തരത്തിൽ ആണ് ആ അനുഭവത്തിനെ  ദൃഢം വരുത്തേണ്ടത് എന്നുള്ള സാധനകളൊക്ക ഉപദേശിക്കുന്നതാണ് തദംഗം....

പൂർവാംഗം ആണ്, വിവേകം വൈരാഗ്യം, ശമം, ദമം,  ഉപരതി,  ശ്രദ്ധ,  സമാധാനം, മുമുക്ഷുത്വം മുതലായിട്ടുള്ള സാധനാ ചതുഷ്ടയസമ്പത്തി പൂർവാംഗം ആണ്....


ഉത്തരാംഗം ആണ്,
ശ്രോതവ്യോ മന്തവ്യോ
നിദിധ്യാസിതവ്യ:

എന്നുള്ള അപരോക്ഷമായിട്ടുള്ള ബോധകം. സാക്ഷാത് ബോധകം..

അപ്പൊ ഈ പൂർവാംഗവും ഉത്തരാംഗവും ആണ് തദംഗം..

ഭഗവാൻ പറയ്‌ണത് ഇതൊക്കെ 
കൂടെ തനിക്ക് ഒറ്റയടിക്ക് ഞാൻ അങ്ങോട്ട്‌ തരാം ന്ന് ആണ്... 😃😃☺☺

ശ്രീ നൊച്ചൂർ ജി.. 🙏🏼🙏🏼🙏🏼
Parvati 

No comments:

Post a Comment