Friday, November 01, 2019

*ശ്രീമദ് ഭാഗവതം 322*
ഗാന്ധാരിയെ യുദ്ധഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു മരിച്ചു കിടക്കുന്ന കൗരവരെ ഒക്കെ കാണിക്കാനായിട്ട്. ഗാന്ധാരി സ്വയം കണ്ണ് കെട്ടിയിട്ട് യുദ്ധഭൂമിയിലേക്ക് വരുന്നു. ഗാന്ധാരിയെ കണ്ടതും ധർമ്മപുത്രർക്ക് ഗാന്ധാരിയമ്മയെ ചെന്ന് നമസ്ക്കരിക്കണന്ന് ആഗ്രഹം.

ധർമ്മപുത്രർ ഭഗവാനോട് പറഞ്ഞു.
ഭഗവാനേ ഞാനൊന്നു ഗാന്ധാരിയമ്മയെ നമസ്ക്കരിച്ചിട്ട് വരാം.

ഭഗവാൻ പറഞ്ഞു
നില്ക്ക്വാ. ഞാൻ ആദ്യം പോവാം.

കൃഷ്ണൻ ചെന്ന് ഗാന്ധാരിയുടെ കൈ പിടിച്ചു. ആരാണ്?
ഗാന്ധാരി ചോദിച്ചു.
കാലടി ശബ്ദം കേട്ടപ്പോ തന്നെ ഗാന്ധാരി അറിഞ്ഞു.
വാസുദേവ കൃഷ്ണൻ!
ഗാന്ധാരിക്ക് അപ്പോ തന്നെ അരിശം കയറി.

ഭഗവാൻ ഗാന്ധാരിക്ക് ഓരോ മക്കളെ ആയിട്ട് കാണിച്ചു കൊടുത്തു.

ദാ; ദുര്യോധനൻ കിടക്കണു.
ഭഗവാൻ വേണന്ന് വെച്ചു വർണ്ണിച്ചു കൊടുത്തു.

,ദാ തുടയ്ക്ക് അടി കൊണ്ട് ദുര്യോധനൻ ഇതാ മരിച്ചു കിടക്കണു.

ദുശ്ശാസനന്റെ നെഞ്ചു പിളർന്നു
ദാ ദുശ്ശാസനൻ കിടക്കണു.

ഇങ്ങനെ ഓരോരുത്തരെ ആയി കൈ ചൂണ്ടിക്കാണിച്ചു. നൂറു പേരും കഴിഞ്ഞു. അഭിമന്യുവിനെ കാണിച്ചു കൊടുത്തതും ഗാന്ധാരി അടക്കി വെച്ചിരിക്കണ അരിശം മുഴുവൻ പുറത്തേക്ക് പൊട്ടി.

ഹേ വാസുദേവകൃഷ്ണാ, ഈ യുദ്ധത്തിന് മുഴുവൻ നീയാണ് കാരണം.
ശാന്തിദൂതൻ എന്ന പോലെ നടിച്ചു കൊണ്ട് വന്നു. പക്ഷേ നീ കപടനാടകസൂത്രധാരി.
നീ തന്നെ ആണ് എല്ലാത്തിനും പുറകില്.
ഈ അഭിമന്യുവിനെ എങ്കിലും പാണ്ഡവർക്കും കൗരവർക്കുമായിട്ട് ഒരു കുഞ്ഞെങ്കിലും അവശേഷിപ്പിക്കായിരുന്നു.
അത് ചെയ്തില്ലല്ലോ.

തന്നെ ഞാനിതാ ശപിക്കുന്നു.
ഇന്നേക്ക് മുപ്പത്തി ആറു വർഷം കഴിയുമ്പോ ഇതേ പോലെ യാദവന്മാർ പരസ്പരം തല്ലി മരിക്കും. എന്ന് ഗാന്ധാരി ശപിച്ചു🙆🏻.
ആ ശാപം കേട്ട് ദിഗ്ദേവതകളും ഞെട്ടി വിറച്ചു.😱
ഭഗവാൻ ഉറക്കെ ചിരിച്ചത്രേ.
എന്താണെന്ന് വെച്ചാൽ ശപിക്കുന്നതും ശപിക്കാൻ വെയ്ക്കുന്നതും ഞാൻ തന്നെ. *കരണം കാരണം കർത്താ*
 *വികർത്താ ഗഹനോ ഗുഹ:*
ഭഗവാൻ ചിരിച്ചു അത്രേ🤣. 
ഈ ശാപത്തിന് ഏർപ്പാടാക്കി ഗാന്ധാരി ശപിച്ചു കഴിഞ്ഞപ്പോ ഭഗവാൻ ധർമ്മപുത്രരോട് പറഞ്ഞു.

യുധിഷ്ഠിരാ, ഇനി വന്നോളാ.
ഈ ഡൈനാമോ കാലിയായി കഴിഞ്ഞു🤷‍♂ അല്ലെങ്കിൽ ഇത് തന്റെ മേലെ അങ്ങട് ഏല്ക്കുമായിരുന്നു.
ഇനി വന്നു ഗാന്ധാരിയമ്മയെ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളാ. ഇത് ആദ്യത്തെ *കാരണം.*
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments:

Post a Comment