Friday, November 01, 2019

ചതുശ്ലോകീ  ഭാഗവതം... 46

ബ്രഹ്മാവ് പറയാണ്, ഭഗവാനേ
അവിടുത്തെ കൃപയില്ലെങ്കിൽ വീണ്ടും വീണ്ടും,  *ഞാൻ ഞാൻഞാൻ*. എന്ന് തോന്നും.

 അത്കൊണ്ട് നാഥ, നാഥയ,
നാഥിതം...
ഭഗവാനെ,  അവിടുന്നാണ് നാഥൻ എന്നുള്ളത്  എനിക്ക് ഒന്ന് തെളിയിച്ച് തരിക..

വേദാന്ത ദേശികൻ പറഞ്ഞു
*അനാഥൻ എന്ന് വെച്ചാൽ ആരാണ്?*

അനാഥൻ ന്ന്  ഒരാളും ഇല്ലാന്ന് ആണ് ലോകത്തില്..

നമ്മള് അനാഥമന്ദിരം ഒക്കെ നടത്തുന്നു...

ആരാ അനാഥൻ?
ആരാ അനാഥനെ സംരക്ഷിക്കുന്ന ആള്?

അകാര വാച്യ : നാരായണ
നാഥ: യസ്യ സ അനാഥ..

*അ* എന്ന് വച്ചാൽ തന്നെ
*നാരായണൻ* എന്നാണ് അർത്ഥം..

*അക്ഷരാണാം അകാരോ/ സ്മി*

അകാര വാച്യനായ നാരായണൻ എല്ലാവർക്കും
നാഥൻ ആണ്... 😊😊....
ന്ന് വച്ചാൽ ഭഗവാൻ ണ്ട്... അപ്പോൾ ആരും ഇവിടെ അനാഥരല്ല...
അപ്പോൾ അനാഥൻ എന്നൊക്കെ നമ്മള് വെറുതെ പറയാണ്...

ബ്രഹ്മാവ് പറയാണ്...
ഭഗവാനെ,  എനിക്ക് തത്വോപദേശം ചെയ്യൂ.....

അവിടുത്തെ സ്വരൂപത്തിനെ,
ആത്മ സ്വരൂപത്തിനെ ഞാൻ എങ്ങിനെയാണ് അറിയുക? 
എനിക്ക് തത്വോപദേശം ചെയ്യൂ എന്ന് പറയുകയാണ്...

എന്തിനാ തത്വോപദേശം ചെയ്യുന്നത് എന്ന് വെച്ചാൽ അപ്പഴേ അസംഗനായിട്ടു കർമം ചെയ്യാൻ പറ്റൂ...

ശ്രീ നൊച്ചൂർ ജി 🙏🏼🙏🏼🙏🏼
Parvati 

No comments:

Post a Comment