Sunday, November 03, 2019

*ശ്രീമദ് ഭാഗവതം 324*
ഭഗവാൻ യാദവന്മാരേയും കൂട്ടി പ്രഭാസതീർത്ഥത്തിലേയ്ക്ക് പോവാൻ തയാറായി. യാദവന്മാരൊക്കെ തയ്യാറായി ക്കൊണ്ടിരിക്ക്യാണ്.
കാലം വളരെ മോശമാണ്.
ആരും മദിരാപാനം ചെയ്യരുത് എന്നൊക്കെ ചട്ടം കെട്ടിയിരുന്നു. ടിൻ കണക്കിന് എടുത്തുവെച്ചൂത്രേ വണ്ടിയില്.
സമയമാവുമ്പോ ഒന്നും പറഞ്ഞാൽ കേൾക്കില്യാന്നർത്ഥം. ഒന്നും നിഷേധിച്ചിട്ട് കാര്യല്യ.

ആ സമയത്ത് പരമഭക്തനായ ഉദ്ധവർ, ഭഗവാന്റെ ഭാവം കണ്ടാൽ തന്നെ ഉദ്ധവർക്ക് മനസ്സിലാവും.
ഉദ്ധവർ ചെന്നു ഭഗവാനെ നമസ്ക്കരിച്ചു🙏

ദേവദേവേശ യോഗേശ! പുണ്യശ്രവണകീർത്തന!
സംഹൃത്യൈതത് കുലം നൂനം ലോകം സന്ത്യക്ഷ്യതേ ഭവാൻ

ഹേ ദേവേശാ! അവിടുന്ന് ഈ ലോകത്തിനെ വിട്ടു പോവാൻ തീരുമാനിച്ചിരിക്കണു എന്ന് എനിക്ക് മനസ്സിലാവണ്ട്.
ഇങ്ങനെ ഒരു അവതാരം!
കരുണയേ... സ്വരൂപമായി ഒരു അവതാരം!! ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, നടക്കുമ്പോഴും സംവദിക്കുമ്പഴും ,സദാസമയവും ഞാൻ കൂടെ ണ്ട്.
ആസീന: ശയ്യാസനാടനസ്ഥാന് സ്നാന് ക്രീഡ അശനാദിഷു:
കഥം ത്വാം പ്രിയമാത്മാനം വയം ഭക്താ: ത്യജേമഹി
കൃഷ്ണൻ ഉണ്ണുമ്പോ ഉദ്ധവർ കൂടെ ണ്ട്. കൃഷ്ണൻ ഉറങ്ങുമ്പോ ഉദ്ധവർ അടുത്ത് കിടപ്പുണ്ട്. Privacyയേ ഇല്ല്യ ഭഗവാനെന്നർത്ഥം. സദാനേരവും ഉദ്ധവർ കൂടെ ണ്ട്.

ഭഗവാന്റെ അടുത്ത്  ഭക്തന്മാര് എപ്പോഴും കൂടെ ണ്ട്. രമണമഹർഷിയുടെ ജീവിതം അങ്ങനെ ആയിരുന്നു. ഇരുപത്തിനാല് മണിക്കൂറും ആളുകള് കൂടെ ണ്ടാവും. ആ വാതില് രാത്രിയും പകലും തുറന്നു വെച്ചണ്ടാവും. സദാസമയവും കട്ടിലിന്റെ ചോട്ടിൽ ആള് കിടക്കണണ്ടാവും. തനിയെ ഇരിക്കാ എന്നുള്ളതില്യ.
എന്നാലോ എപ്പോഴും തനിയെ ആണ്.
എല്ലാരുടെ നടുവിലാണെങ്കിലും തനിച്ചാണ്. ഏകാന്തത്തിലാണ്!
ആ ഏകാന്തതയ്ക്ക് ഭഞ്ജനമേ ഇല്ല്യ. ജനക്കൂട്ടത്തിന്റെ നടുവിലും തനിച്ചാണ്.

ഉദ്ധവർ എപ്പോഴും ഭഗവാന്റെ കൂടെ ആണ്. ഉറങ്ങുമ്പോ ഉണ്ണുമ്പോ, നടക്കുമ്പോ സമുദ്രസ്നാനത്തിന് പോകുമ്പോ അങ്ങനെയുള്ള എനിക്ക് അങ്ങയെ പിരിഞ്ഞിരിക്കാനൊക്ക്വോ. അവിടുത്തെ പിരിഞ്ഞു ഞാനെങ്ങനെ ഇരിക്കും?😥😥
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment