Sunday, November 03, 2019

ചതുശ്ലോകീ ഭാഗവതം :48

മുരുഗനാർ സ്വാമി എന്ന് തിരുവണ്ണാമലയിൽ ഉണ്ടായിരുന്ന വല്യ  മഹാപുരുഷൻ,  അദ്ദേഹം പറഞ്ഞു :

മഹര്ഷി ഒരു വട്ടം എന്നെ നോക്കിയതേ ഉള്ളൂ

വേദങ്ങളൊക്കെ പറയുന്ന ആ പരമ പുരുഷാർത്ഥം... ആ സത്യം... എന്റെ ഉള്ളിൽ സൂര്യനെ പോലെ പ്രകാശിച്ചു....

ഒരു വട്ടം നോക്കിയതേ ഉള്ളൂ..
ന്ന് ആണ്..
*കണ്ണാൽ പെയ്യും കരുണൈ* 😊😊😊 ന്ന്
.
വായ് കൊണ്ട് പറയേണ്ടി  പോലും വന്നില്ലാ..

ഒരു വട്ടം നോക്കിയതേ ഉള്ളൂ, 

ആ നോക്കിയ ക്ഷണത്തിൽ എന്റെ ഉള്ളില് ആ ചിദ് വസ്തു പ്രകാശിച്ചു.. ☺☺

ഗോപസ്ത്രീകളൊക്ക പറേന്ന് ണ്ട്.,  ഭാഗവതത്തില്... പക്ഷേ അത്  കൃഷ്ണനും ഗോപികകളും തമ്മിലുള്ള സംബന്ധത്തിനെ നമുക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല എങ്കിൽ പറേണത് അറിയില്ല... 

പ്രഹസിതം പ്രിയ പ്രേമ വീക്ഷണം
വിഹരണം ച തേ ധ്യാന മംഗളം


കൃഷ്ണൻ ഒന്ന് കണ്ട്  ചിരിച്ചുവത്രെ ...

രഹസി സംവിത :  ഹാ
ഹൃദി സ്പൃശ :

സംവിത് എന്ന് വച്ചാൽ തന്നെ ഞാനും എന്നാണ് അർത്ഥം...

കൃഷ്ണൻ ഒന്ന് നോക്കി ചിരിച്ചപ്പോ തന്നെ ഉപനിഷദ് വേദ്യമായ ബ്രഹ്മവിദ്യ ഹൃദയത്തിൽ പ്രകാശിച്ചു എന്നാണ് ഗോപികകൾ പറയുന്നത്....

ശ്രീ നൊച്ചൂർ ജി.. 🙏🏼🙏🏼🙏🏼

No comments:

Post a Comment