Wednesday, November 06, 2019

*ശ്രീമദ് ഭാഗവതം 327*
ഉദ്ധവർക്ക് ഇപ്പൊ  കിട്ടിയ അനുഭൂതി, ആനന്ദം ഭഗവാന്റെ പ്രബലമായ സന്നിധി കൊണ്ട് ണ്ടായതാണ്. പുറത്ത് നിന്ന് എസി റൂമിലേക്ക് വരണപോലെയാണത്. പുറത്ത് ചൂട്. ഇവിടെ നല്ല തണുപ്പ്. ആ തണുപ്പ് അന്തരീക്ഷത്തിന്റെ അല്ല. ഈ റൂമിന്റെ ആണത്. അകത്ത് വരുമ്പോ തണുപ്പ്.

അതുപോലെയാണ് സത്സംഗത്തിലും. സത്സംഗത്തിൽ വരുമ്പോ ഒരു സുഖം.
ഒരു സാന്നിധ്യം!
അതുകൊണ്ടാ സത്സംഗം കഴിയണൂല്ലോ ഇനി വീട്ടിലേക്ക് പോണല്ലോ അവിടെ പോയാൽ പഴയ കുട്ടിചാത്തന്മാരൊക്കെ വരൂല്ലോ എന്ന് വിഷമം. ആ കുട്ടിച്ചാത്തന്മാരൊക്കെ ഇപ്പഴും ണ്ട്. ണ്ട് എന്ന് ധരിക്ക്യാണെങ്കിൽ ണ്ട്.
ഇല്ല്യ എന്നങ്ങട് തീരുമാനിക്കാണെങ്കിൽ ഇല്ല്യ.

ഇവിടെ സത്സംഗത്തിൽ കിട്ടിയ സാന്നിധ്യം നമ്മളുടെ സ്വരൂപം ആണ്. ഈ സാന്നിധ്യം നമ്മളുടെ ഉള്ളിൽ ണ്ട്. പായൽ അല്പം നീങ്ങുമ്പോ വെള്ളം കാണും. അതേ പോലെ നമ്മളുടെ ഉള്ളിലുള്ള മറ നീങ്ങുമ്പോ നമ്മളുടെ സ്വരൂപം കാണും. ആ സ്വരൂപം എപ്പോഴും സിദ്ധമാണ്. ആ സ്വരൂപത്തിനെ എങ്ങനെ അറിയും?

ഉദ്ധവർ ഭഗവാനോട് പറയുന്നു.
ഭഗവാനേ, എനിക്ക് അങ്ങയെ പിരിഞ്ഞിരിക്കാൻ വയ്യ. അവിടുത്തെ സാന്നിധ്യം ഇല്ലാതെ എനിക്ക് ജീവിക്കാൻ വയ്യ😥

അപ്പോ ഭഗവാൻ ഉദ്ധവരെ കരുണയോടെ നോക്കി🤗. പരമഭക്തനായ ആ ഭാഗവതനെ കരുണയോടെ നോക്കി😊.

ഭഗവാൻ ഉദ്ധവരോട് പറഞ്ഞു.
ഹേ ഉദ്ധവർ,
എനിക്ക് തന്നോട് എത്ര കണ്ടുപ്രിയം ണ്ട് എന്നറിയാമോ?

ന തഥാ മേ പ്രിയതമ ആത്മയോനിർന്ന ശങ്കര:
ന ച സങ്കർഷണോ
നൈവ ശ്രീ:
ന ച ആത്മാ
യഥാ ഭവാൻ
എനിക്ക് ബ്രഹ്മാവിനോട് അത്ര കണ്ട് പ്രിയമില്യ. സങ്കർഷണമൂർത്തിയോടു പോലും എനിക്ക് അത്രകണ്ട് അടുപ്പല്യ.
പിന്നെ ഭഗവാൻ അല്പം അങ്ങടും ഇങ്ങടും ഒക്കെ നോക്കീട്ട് ലക്ഷ്മിയോടുപോലും അത്ര കണ്ട് പ്രിയമില്യ😉.
ന ച ആത്മാ.
എനിക്ക് എന്നോട് തന്നെ അത്ര കണ്ട് പ്രിയമില്യ.
യഥാ ഭവാൻ
എനിക്ക് തന്നോട് എത്ര കണ്ടു പ്രിയം ണ്ടോ, അത്രയും പ്രിയം ഇവരോട് ആരോടുംല്യ. എന്തുകൊണ്ടെന്നറിയോ?
ത്വം ച ഭാഗവതേഷ്വഹം!
നീ ഭാഗവതനാണ്.
ഭാഗവതപ്രമുഖനാണ്.
ഭാഗവതന്മാരിൽ നീയാണ് ഞാൻ.
അതുകൊണ്ട് ആർക്കും ചെയ്യാത്ത ഒരു അനുഗ്രഹം! (ഭഗവാന്റെ പരമപ്രിയം!!) വസ്തുക്കളെ കൊടുത്തു ചെയ്യുന്ന അനുഗ്രഹം ഒക്കെ അല്പം.
വരം കൊടുക്കുന്ന അനുഗ്രഹം ഒക്കെ അല്പം. എല്ലാം അശാശ്വതമാണ്.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment