Sunday, November 10, 2019

*ശ്രീമദ് ഭാഗവതം 331*

കർമ്മണ്യേ വാധികാരസ്തേ
മാ ഫലേഷു കദാചന
മാ കർമഫലഹേതുർഭൂ:
മാ തേ സംഗോഽസ്തു അകർമണി

കർമ്മം ചെയ്യാതിരിക്കരുത് കർമ്മം ചെയ്യൂ എന്ന് അർജുനന് ഉപദേശം!
അതേ ഭഗവാൻ ഇവിടെ ഉദ്ധവർക്ക് ഉപദേശിക്കുമ്പോ പറയുന്നു 
ഹേ ഉദ്ധവാ,
കർമ്മം ചെയ്യേണ്ട ഉപേക്ഷിക്കാ പുറപ്പെടാ.
ത്വം തു സർവ്വം പരിത്യജ്യ സ്നേഹം സ്വജനബന്ധുഷു
 മയ്യാവേശ്യ മന: സമ്യക് സമദൃഗ് വിചരസ്വ ഗാം.
യദിദം മനസാ വാചാ ചക്ഷുർഭ്യാം ശ്രവണാദിഭി:
നശ്വരം ഗൃഹ്യമാണം ച വിദ്ധി മായാമനോമയം

എന്തൊക്കെ ഈ കണ്ണ് കൊണ്ട് കാണപ്പെടുന്നുണ്ടോ,
ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കപ്പെടുന്നുണ്ടോ, ഇതൊക്കെ മായ ആണ് എന്ന് നിശ്ചയിച്ചുകൊള്ളുക.
ഇവിടെ ബ്രഹ്മം അല്ലാതെ മറ്റൊരു പദാർത്ഥം ഇല്ല്യ. ദ്വൈതം കാണുന്നത് തികച്ചും കള്ളമാണ് എന്നുറപ്പിച്ചുകൊണ്ട് സ്വതന്ത്രനായി സഞ്ചരിക്കൂ.

ജ്ഞാനവിജ്ഞാനസംയുക്ത: ആത്മഭൂത: ശരീരിണാം
ആത്മാനുഭവതുഷ്ടാത്മാ നാന്തരായൈർവിഹന്യസേ
Highest teaching!

ഉദ്ധവർ ചോദിച്ചു.
ഭഗവാനേ, എനിക്ക് സന്യാസത്തിന് യോഗ്യത ണ്ടോ. അവിടുന്ന് സന്യാസത്തിന് ഉപദേശിച്ചുവല്ലോ. ഞാൻ സന്യാസം എടുക്കാൻ യോഗ്യനാണോ?

യോഗേശാ യോഗവിന്യാസ യോഗാത്മൻ യോഗസംഭവ
നി: ശ്രേയസായ മേ പ്രോക്ത: ത്യാഗ: സന്യാസലക്ഷണ:
ത്യാഗോഽയം ദുഷ്കരോ ഭൂമൻ കാമാനാം വിഷയാത്മഭി:
സുതരാം ത്വയി സർവ്വാത്മൻ അഭക്തൈരിതി മേ മതി:
സോഽഹം മമാഹമിതി മൂഢമതിർവിഗാഢ:
ത്വന്മായയാ വിരചിതാത്മനി സാനുബന്ധേ
തത്ത്വഞ്ജസാ നിഗദിതം ഭവതാ യഥാഹം
സംസാധയാമി ഭഗവൻ  അനുശാധി ഭൃത്യം.
സത്യസ്യ തേ സ്വദൃശ ആത്മന ആത്മനോഽന്യം
വക്താരമീശ വിബുധേഷ്വപി നാനുചക്ഷേ
സർവ്വേ വിമോഹിതധിയസ്തവ മായയേമേ
ബ്രഹ്മാദയസ്ത: അനുഭൃതോ ബഹിരർത്ഥഭാവാ:
തസ്മാദ് ഭവന്തം അനവദ്യം അനന്തപാരം
സർവ്വജ്ഞമീശ്വരം അകുണ്ഠവികുണ്ഠധിഷ്ണ്യം
നിർവ്വിണ്ണധീരഹമു ഹ വൃജിനാഭിതപ്തോ
നാരായണം നരസഖം ശരണം പ്രപദ്യേ.

ഹേ പ്രഭൂ,
സോഽഹം മമാഹമിതി മൂഢമതിർവിഗാഢ:
ഞാൻ, എന്റെ, എന്ന അഹങ്കാരത്തിൽ പെട്ട് വിഷമിച്ചു വലഞ്ഞു കൊണ്ടിരിക്കണ എനിക്ക് അവിടുന്ന് സർവ്വസംഗപരിത്യാഗരൂപത്തിലുള്ള സന്യാസത്തിനെ ഉപദേശിച്ചിരിക്ക്യാണ്! അവിടുന്ന് ലോകത്തിന് ഈശ്വരനാണ്. പരമാത്മപദപ്രാപ്തിക്കുള്ള യോഗത്തിനെ ലോകത്തിലേക്ക്  തന്നിട്ടുള്ളതും അവിടുന്നാണ്. യോഗത്തിന്റെ ലക്ഷ്യസ്ഥാനമായ ആത്മാനുഭൂതി, ബോധസ്ഫൂർത്തിയും അവിടുത്തെ സ്വരൂപമാണ്. ഞാൻ എങ്ങനെ ത്യാഗം ചെയ്യും? എനിക്ക് ആത്മതത്വം ഉപദേശിച്ചു തരാൻ അവിടുന്നാല്ലാതെ വേറെ ഒരു ഗുരു ഇല്ല്യ.

തസ്മാദ് ഭവന്തം അനവദ്യം അനന്തപാരം
സർവ്വജ്ഞം ഈശ്വരം അകുണ്ഠം വികുണ്ഠ ധിഷ്ണ്യം നിർവ്വിണ്ണധീ:

ഞാനിപ്പോ പരമവിരക്തനാണ്. എനിക്ക് ലോകത്തിലെ യാതൊന്നും വേണ്ട. യാതൊരു വസ്തുവിലും അല്പം പോലും ആസക്തിയില്യ. എനിക്ക് ഭഗവദ് തത്വം ആത്മതത്വം ഉപദേശിച്ചു തരൂ.
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi prasad 

No comments:

Post a Comment