Sunday, November 10, 2019

ചതുശ്ലോകീ ഭാഗവതം :54

നടിത്ത്‌  മണ്ണിടയ് പൊയ്യി നൈ
പലചെയ്‌തു (മലയാളം)... എളുപ്പത്തിൽ മനസ്സിലാവും തമിഴ്.. 😊😊😊😊

നടിത്ത്‌ മണ്ണിടയ് പൊയ്യിനൈ
പലചെയ്തു 
ഞാൻ എനതെ എനും മായം കടിത്ത വായിലെ നിന്ററ്‌
മുൻവിനൈ നിക്ക കഴറിയെ
തിരിവേനയ്
പിടിത്ത്‌ മുൻനിന്ററ്‌ അപെരു മറൈ തേടിയ
അരും പൊരുൾ അടിയേനയ്‌
അടിത്ത്‌  അടിത്ത്‌
അക്കാരം മുന്    തീറ്റിയ അത് ഭുതം അറിയേനെയ്....

മാണിക്യവാചകർ എന്ന ഭക്തൻ പറയാണ്...

ഞാൻ തപസ്സൊന്നും ചെയ്തില്ല, ഞാൻ ഒരു സാധനയും ചെയ്തില്ല..

പക്ഷേ അരുമറൈ തേടിയ
പരംപൊരുൾ .
അരുമറൈ ന്ന് വച്ചാൽ *വേദം* 

വേദം അന്വേഷിക്കുന്ന ആ പരംപൊരുൾ എന്റെ പൊറകേ വന്ന്...
*മുൻനിന്ററ്‌* എന്നാണ്...

നമ്മള് ഒരു വഴിയിൽ പോകുമ്പോൾ ആ വഴിയിൽ തടസ്സം ചെയ്യണെങ്കിൽ എന്ത് വേണം?... മുമ്പില് വന്ന് ഇ ങ്ങനെ നിക്കണം ല്ലേ?

ഇതിനാണ് തമിഴ് ഭക്തി സമ്പ്രദായത്തിൽ *ആൾ കൊള്ളൽന്ന്* പറയ്‌ക അവര്....

ന്ന് വച്ചാൽ.... നമ്മൾ *കൃപ*
*ശരണാഗതി*  എന്നൊക്കെ
പറയുമ്പോ നമ്മൾ എന്തോ ചെയ്യ്ണു ന്ന ഭാവം ണ്ട്!!

ഈ *ആള്ക്കൊള്ളൽ* ന്ന്
പറയുമ്പോ ജീവന്റെ പ്രവർത്തി അല്ലാ.... ആ ഭഗവത് കൃപ ആണ് അവിടെ വിശേഷണം....

നടുക്ക് വന്ന് ഇങ്ങനെ നിക്കാ...പോവാൻ സമ്മതിക്കാതെ.... 
ന്ന് വച്ചാൽ ഇയ്യാള്ക്ക്‌ ലോകത്തില് പോവണം ന്ന് ആഗ്രഹം ണ്ട്... ഇയ്യാള്ക്ക്‌
ലൗകികമായി എന്തൊക്കെയോ നേടിയെടുക്കണം ന്ന് ആഗ്രഹം ഉള്ളപ്പോഴും,  ആ
കൃപാശക്തി ലൗകികമായ പുരോഗതിക്ക്‌ വിഘ്നം വരുത്തി ഇവനെ അദ്ധ്യാ  ത്മമായിട്ട്  തിരിച്ച്‌ വിടുക യാണ്!!!!
അതാണ് ഏറ്റവും വല്യ അദ്ധ്യാത്മ പ്രതിഭാസം, എന്ന് പറയണത് തന്നെ ഈ കൃപ യാണ്....

ശ്രീ നൊച്ചൂർ ജി. 🙏🏼🙏🏼
Parvati 

No comments:

Post a Comment