Monday, November 11, 2019

ശ്രീമദ് ഭാഗവതം 332
 *എപ്പോ ശരണാഗതി ചെയ്യുന്നുവോ അപ്പോ ഉപദേശം!*

നാരായണം നരസഖം ശരണം പ്രപദ്യേ
നരസഖനായ നാരായണൻ എപ്പോഴും നമ്മളുടെ കൂടെ ണ്ട്. ഇങ്ങനെ  പറഞ്ഞ് ഉദ്ധവർ ഭഗവാനെ നമസ്ക്കരിച്ചപ്പോ ഭഗവാൻ ഒന്നു മന്ദഹസിച്ചു😊.

ഹേ ഉദ്ധവർ, ആത്മസാക്ഷാത്ക്കാരത്തിന് ഗുരു വേണം. പക്ഷേ യഥാർത്ഥത്തിൽ ആരാണ് ഗുരു?

ആത്മന: ഗുരു: ആത്മൈവ
പുരുഷസ്യ വിശേഷത:
യത് പ്രത്യക്ഷാനുമാനാഭ്യാം ശ്രേയോസാവനുവിന്ദതേ
 *അവനവന് ഗുരു അവൻ തന്നെ.*
എല്ലാവരുടെ ഹൃദയത്തിലും ഗുരു തത്വം ഒളിഞ്ഞു കിടക്കണ്ട്. പുറത്ത് ഒരു ഗുരു വന്നാലും ആ ഗുരു നമ്മളെ ഉപദേശിച്ചു മനസ്സ് അന്തർമുഖമാക്കും. അന്തർമുഖമായ മനസ്സ് സ്വയമേവ തത്വം ഗ്രഹിക്കും.

പുറമേക്ക് നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കുമ്പോ ആ ഭഗവാൻ തന്നെ സദ്ഗുരു രൂപേണ മുമ്പില് വരും. ഗുരു എന്തു ചെയ്യാൻ പോകുന്നു. നമ്മളുടെ കഴുത്തിൽ കിടക്കണ മാല കാണാനില്ല്യ എല്ലായിടത്തും അന്വേഷിച്ചു. ഒരാൾക്ക് എന്തു ചെയ്യാൻ പറ്റും? മാല എവിടെ നിന്നെങ്കിലും കൊണ്ടുത്തരാൻ പറ്റ്വോ?

മൂക്കത്ത് കണ്ണാടി വെച്ച് കണ്ണാടി അന്വേഷിക്കും. ആ കണ്ണാടിയിലൂടെ കണ്ണാടി അന്വേഷിക്കും. ഒരാള് എന്തു ചെയ്യും?
ദാ, കണ്ണട ഉണ്ടല്ലോ. മുഖത്ത് തന്നെ ഉണ്ടല്ലോ കണ്ണട!
തൊട്ടു നോക്കി. ഓ! ഇവിടെ തന്നെ ണ്ട്. Recognition!!
ഉണ്ട് എന്ന് കണ്ടെത്തി.
ജ്ഞപ്തി!പ്രത്യഭിജ്ഞ!
അതുപോലെ തത്വമസി,
ആ തത്വം ബോധിപ്പിക്കുന്ന അതേ ക്ഷണത്തിൽ തന്നിൽ തന്നെ സ്വരൂപം കണ്ടെത്തും.
സോഽഹം അസ്മി. 
ഞാൻ ഈ ശരീരമല്ല, മനസ്സ് അല്ല,
ബുദ്ധി അല്ല, അഹങ്കാരം അല്ല നിത്യശുദ്ധബുദ്ധമുക്തസ്വഭാവമായ ബോധം ആണ് എന്നുള്ളത് അനുഭവം കൊണ്ട് കാണും. ഉപദേശക്ഷണമാത്രത്തില് അവിദ്യ നീങ്ങും.

അങ്ങനെയുള്ള പക്വികളും ണ്ട്. വളരെ പക്വികളായിട്ടുള്ളവർ കർപ്പൂരം പോലെയാണ്.  തീയിലിടുമ്പോതന്നെ പിടിക്കും.
ചിലര് വിറകുപോലെ പതുക്കെ പിടിക്കും.
ചിലര് നനഞ്ഞ വിറകാണെങ്കിൽ അല്പം ഉണക്കീട്ടേ പിടിക്കൂ.
ചിലർക്ക് ഉപദേശക്ഷണനേരം കൊണ്ട് അവിദ്യ നീങ്ങും.

മുക്തിക്ക് തക്കതൊരുപദേശം നല്കും ജനനമറ്റീടും അന്നവന് നാരായണായ നമ:🙏 ഉപദേശം കേൾക്കുന്ന ക്ഷണത്തിൽ ബോധാനുഭവം ണ്ടാവും. ഞാൻ ശരീരം അല്ലാ എന്നുള്ള അനുഭവം തികച്ചും സുവ്യക്തമായിട്ട് ബോധത്തിൽ പ്രതിഷ്ഠിതമാവും.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment