Thursday, November 21, 2019

*ശ്രീമദ് ഭാഗവതം 342*

 *രവി:🌞*
സൂര്യൻ എല്ലാർക്കും പ്രകാശം കൊടുക്കണൂ. സ്തുതിക്കുന്നവനും പ്രകാശം, നിന്ദിക്കുന്നവനും പ്രകാശം, സൂര്യ  നമസ്ക്കാരം ചെയ്യുന്ന ആൾക്കും പ്രകാശം.
ചിലർക്കൊക്കെ സൂര്യനുദിച്ചാൽ മനസ്സിന് വിഷമമാണ്.
ഇത്ര നേരത്തേ ഉദിച്ചൂലോ,
കുറച്ച് നേരം കൂടെ ഉറങ്ങണം.
അവർക്കും സൂര്യൻ വെളിച്ചം കൊടുക്കും. ലോകേ ചരന്തി സൂര്യവത്.
ലോകത്തിൽ ജ്ഞാനികൾ സൂര്യനെ പോലെ സഞ്ചരിക്കുന്നൂന്നാണ്.
നിസംഗരായിട്ട്. പ്രകാശം കൊടുത്തു കൊണ്ട്. *സൂര്യൻ ഒരു ഗുരു.*
ഒരു പത്തു കുടത്തിൽ വെള്ളം വെച്ചാൽ ഈ വെള്ളത്തിലൊക്കെ സൂര്യൻ പ്രതിബിംബിക്കും. അതിലൊരു കുടത്തിലുള്ള വെള്ളം ചളിയാണെങ്കിൽ സൂര്യൻ ചളിയായതുപോലെ തോന്നും. ഒരു കുടത്തിലുള്ള വെള്ളം നീലകളറാണെങ്കിൽ സൂര്യന് നീലനിറമായിരിക്കും. പക്ഷേ യഥാർത്ഥത്തിലുള്ള സൂര്യൻ ഇതുകൊണ്ടൊന്നും ബാധിക്കപ്പെട്ടിട്ടേയില്യ.
അതേപോലെ,
 *ഓരോ ശരീരവും, ഓരോ കുടം.*
അതിനുള്ളിലെ *വെള്ളം, ചിത്തം.*
 *ഞാൻ എന്നുള്ള അനുഭവം, പ്രതിബിംബം.*
ചിത്തഗത ചിത്പ്രതിബിംബം.
 ആ ചിത്പ്രതിബിംബം ഏതേത് ഉപാധികളോട് താദാത്മ്യപ്പെടുന്നുവോ, അതാത് ഉപാധികളുടെ സ്വഭാവം തന്റേതാണെന്ന് അഭിമാനിക്കുന്നു. പക്ഷേ യഥാർത്ഥത്തിലുള്ള സൂര്യനെ ഈ പ്രതിബിംബം ബാധിക്കാത്തതുപോലെ,
 *നമ്മളുടെ സ്വരൂപത്തിനെ*
ഈ *പ്രതിബിംബത്തിന്റെ  ചലനങ്ങളൊന്നും* *ബാധിക്കിണില്യ* എന്നുള്ള പാഠം സൂര്യനിൽ നിന്ന് പഠിച്ചു. *പൃഥ്വീ വായു ആകാശം ആപ: അഗ്നി ചന്ദ്രമാ രവി:* ഇങ്ങനെ ഏഴ് ഗുരുക്കന്മാരായി.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment