Thursday, November 21, 2019

🎀♾♾♾♾💗♾♾♾♾🎀
                        *തത്വമസി*
🎀♾♾♾♾💗♾♾♾♾🎀

*ഭാഗം :5*

ഇനി, ഇതെല്ലാം മാറ്റി നിർത്തി, ഭഗവദ് ഗീത എടുത്താലും, നമുക്ക് കാണാൻ കഴിയുന്നത് അതേ തത്വം തന്നെ. കുരുക്ഷേത്ര ഭൂമിയിലെത്തിയ അർജ്ജുനൻ, തേരാളിയായ കൃഷ്ണനോട്, ഇരു സേനയ്ക്കിടയിലുമായി, രഥം നിർത്തുവാനാണാവശ്യപ്പെടുന്നത്. എതിരിടേണ്ടത്, ആരോടൊക്കെയാണെന്ന് കാണണം, എന്നായിരുന്നു ആവശ്യം. താൻ വില്ലാളിവീരനാണെന്ന ഒരു ഗർവ്വ്, അർജ്ജുനനെ ബാധിച്ചിട്ടുണ്ടായിരുന്നു.

പിന്നീട്, അർജ്ജുനനെ വിഷാദത്തിലേക്ക് തള്ളി വിട്ടത്, സ്വജനങ്ങൾ എന്ന തോന്നലായിരുന്നു. അവിടെ വന്നത്, ഞാൻ, എന്റേത് എന്ന വികാരം ആയിരുന്നു. കാമ ക്രോധ ലോഭാദി മോഹങ്ങൾ കൈ വെടിഞ്ഞാൽ മാത്രമെ, വിജയം കൈ വരിക്കാനാവൂ. അല്ലെങ്കിൽ, അർജ്ജുനന് സംഭവിച്ചതു പോലെ, വിഷാദം ആയിരിക്കും അനന്തര ഫലം.

ഗീതയിലെ, സാംഖ്യയോഗം എന്ന രണ്ടാമദ്ധ്യായത്തിലാണ്, അർജ്ജുനൻ ,
കൃഷ്ണനോട് " എനിക്ക് ശ്രേയസ്സ് ഏതാണ് എന്ന് പറഞ്ഞു തരൂ, ഞാൻ അങ്ങയുടെ ശിഷ്യനാണ്, ശരണം പ്രാപിച്ചിരിക്കുന്ന എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും " എന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നത്. അവിടെ അർജ്ജുനൻ, മനോ മാലിന്യങ്ങളകന്ന്, ഉപദേശത്തിന് തയ്യാറായ ഒരു മനസ്സോടെയാണ്, കൃഷ്ണന്റെ ശിഷ്യനാവുന്നത്.

ഈശാവാസ്യോപനിഷത്തിൽ പറയുന്നതു പോലെ, " ത്യേന ത്യക്തേന ഭുഞ്ജീഥാ ". ഞാൻ എന്നും, എന്റെതെന്നും ഉള്ള ഭാവം ത്യജിച്ചാൽ മാത്രമെ, ഈശ്വരനെ ( അറിവ്, ബ്രഹ്മം ) പ്രാപിക്കാൻ കഴിയൂ.

ഇവിടെ, ശ്വേതകേതുവിനെ പോലെ തന്നെ, അർജ്ജുനനും, തന്റെ മനസ്സിനെ അറിവ് നേടാൻ പാകപ്പെടുത്തി, എന്ന് പറയാം. അപ്പോഴാണ്, കൃഷ്ണൻ, ഉപദേശ രൂപേണ, ഗീതാ തത്ത്വങ്ങൾ മനസ്സിലാക്കി കൊടുക്കുന്നത്.

ഈ അദ്ധ്യായത്തിലൂടെ, അഹങ്കാരമുള്ളിടത്ത് അറിവിന് സ്ഥാനമില്ലെന്നും, ആത്മാവിന് നാശമില്ലെന്നും, അതിനെ ആർക്കും വധിക്കാനാവില്ലെന്നും, ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച്, വേറെ പുതിയ ശരീരത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും, നിത്യനും, സ്ഥിരതയുള്ളവനും, ഇന്ദ്രിയങ്ങൾക്കും മനസ്സിനും അഗോചരനാണെന്നും, ഇതിന് ജനന മരണങ്ങളില്ലെന്നും, കൃഷ്ണൻ അർജുനനെ  ഉപദേശിക്കുന്നുണ്ട്. ഈ ജീവാത്മാവ്, ബ്രഹ്മത്തിൽ നിന്നും വ്യത്യസ്തനല്ല -
അത് നീ തന്നെയാകുന്നു - തത്ത്വമസി


*തുടരും ......*

🎀♾♾♾♾💗♾♾♾♾🎀
          *സ്വാമിയേ ശരണമയ്യപ്പാ*
🎀♾♾♾♾💗♾♾♾♾🎀
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments:

Post a Comment