Tuesday, November 26, 2019

ചതുശ്ലോകീ ഭാഗവതം :64

ചൈതന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ...

പൂർണത മാത്രമേ ഉണ്ടായിരുന്നുള്ളു...

പൂർണമദ:

അതിനുശേഷം സൃഷ്ടി നടത്തി... സൃഷ്ടി നടത്തിയപ്പോ  എന്തുണ്ടായി? മറ്റ് പല നാമരൂപങ്ങളും ണ്ടായോ?

*പശ്ചാത് അഹം*
അതിന് ശേഷവും  ഞാൻ  മാത്രമേ ഉള്ളൂ...

പ്രളയകാലത്തിൽ എല്ലാം നശിച്ചുപോകുംപോഴോ?

അവശിഷ്യേതാ അസോസ്മ്യഹം...
എന്ത് അവശേഷിക്കുന്നുവോ അത്‌ ഞാൻ ആണ്...
ഇതിന് പ്രഥിതമായ ഉദാഹരണം സ്വർണം...

സ്വർണം കൊണ്ട് വള, മാല, മോതിരം, കങ്കണം പലതും ഉണ്ടാക്കും... ല്ലേ?

ആദ്യം സ്വർണക്കട്ട ആയിരുന്നു.. പിന്നെ വളയായി , മോതിരം ആയി പലതും ആയി.... വീണ്ടും ഉരുക്കിയാൽ സ്വർണം ആയി...

 പക്ഷേ, വളയും മാലയും ഒക്കെ ആയപ്പോൾ സ്വർണം മാറിയോ?
അപ്പഴും സ്വർണം തന്നെ !!!
ഇതാണ് ഉദാഹരണം പറയുക...

പക്ഷേ നമുക്ക് വ്യവഹാര     
പ്രാധാന്യം ഉള്ളപ്പോൾ, നമ്മൾ
ഭേദം കാണും..

സ്വർണം കൊണ്ട് രാമായണത്തിലെ കഥാപാത്രങ്ങളെ ഒക്കെ ഉണ്ടാക്കിവെച്ചു ന്ന് വെച്ചോളൂ!!!!.. ഇവടെ.....

രാമൻ, ലക്ഷ്മണൻ. ഭരതൻ, ശത്രുഘ്നൻ,...... രാവണൻ, കുംഭകർണൻ.... എല്ലാരേം ഉണ്ടാക്കി വെച്ചു..... ഹനുമാൻ.. ഒക്കെ...

ഇവിടെ ആളുകൾ വന്നാൽഎല്ലാരും  രാമനെ നമസ്കരിക്കും...  ലക്ഷ്മണൻ സീതയെ ഒക്കെ നമസ്കരിക്കും...
ഹനുമാനെ ഒക്കെ നമസ്ക്കരിക്കും.....

കുംഭകർണനെയും രാവണനെയും ഒക്കെ നമസ്‌കരിക്കോ??? ഇല്ല്യാ...

കണ്ടാല്, നോക്കു  എത്ര ഭയങ്കരമായിട്ട് ഇരിക്കുണു  എന്നുപറയും... ദേഷ്യവും വരും.. ല്ലേ?

പക്ഷെ ആരെങ്കിലും കക്കാൻ വന്നു ന്ന് വെച്ചോളൂ., രാത്രി..

അയാള് രാമനെ മാത്രം കട്ടോണ്ട് പോകോ?
അല്ലെങ്കിൽ ആ  രാമായണത്തിലെ നല്ല കഥാപാത്രങ്ങളെ മാത്രം മോഷ്ടിച്ചു കൊണ്ട് പോകുമോ?
ഇല്ലാ...... അയാള്ക്ക് ഒരു ഭേദവും ഇല്ലാ..... ആദ്യം ഈ
കുംഭകർണനേം രാവണനെ യും  ഒക്കെ എടുത്തു ബാഗിലിടും !!!!!
വല്യ വല്യതായിട്ടു ണ്ട്...
ധാരാളം തല ണ്ട്... !!
വല്യ ശരീരം !!ല്ലേ?
അയാൾ എന്താ നോക്കണത്?
സ്വർണം മാത്രമേ നോക്കുന്നുള്ളു..

*കനകൈക മഹാബുദ്ധി*

ശ്രീ നൊച്ചൂർ ജി.....
Parvati 

No comments:

Post a Comment