Tuesday, November 26, 2019

*ശ്രീമദ് ഭാഗവതം 347*

ഭഗവാന്റെ യോഗക്ഷേമശക്തി!
ഭർതൃഹരി ഇതിനൊരു ഉദാഹരണം പറയും.
ഒരു പാമ്പിനെ ഒരു പെട്ടിയിലിട്ട് പൂട്ടിയത്രേ, ജീവിക്ക്വോ എന്ന് നോക്കാനായിട്ട്.
ഒരു എലി ആ പെട്ടി കരണ്ട് ഉള്ളില് പോയീന്നാണ്. പാമ്പ് ആ എലിയെ തിന്നിട്ട് ആ ദ്വാരത്തിലൂടെ പുറത്ത് വന്നൂത്രേ.

യോഗക്ഷേമം വഹാമ്യഹം!

 *ഓരോ ജീവനും ഈ ലോകത്ത്*
 *ജീവിക്കാൻ വേണ്ട വക ഭഗവാൻ വെച്ചിട്ടുണ്ട്* എന്ന് ഈ *അജഗരത്തിൽ* (പെരുമ്പാമ്പ്) നിന്ന് പഠിച്ചു. അതുകൊണ്ട് വിഷമിക്കാതിരിക്ക്യാ. നമ്മളുടെ കാര്യം ഭഗവാൻ നോക്കിക്കൊള്ളും എന്ന ഉറപ്പോടുകൂടെ സ്വധർമ്മം ചെയ്യാ. നമ്മളെ പോലെയുള്ള ഗൃഹസ്ഥന്മാർക്കും ഇതൊരു പാഠം.
സ്വധർമ്മം ഒക്കെ ചെയ്തോളാ പക്ഷേ ഭാവിയിൽ നമ്മളുടെ കാര്യം എന്താവും  ആര് നോക്കും ഇത്തരത്തിലുള്ള വിഷമം ഒന്നും വേണ്ട.

സർവജഗത്പരിപാലകനായ ഭഗവാൻ,
യോഗക്ഷേമധുരന്തരസ്യ
സകല ശ്രേയ: പ്രദോദ്യോഗിന:
ദൃഷ്ടാദൃഷ്ടവതോപദേശ കൃതിനോ ബാഹ്യാന്തര വ്യാപിന:
സർവജ്ഞസ്യ ദയാകരസ്യ ഭവത: കിം വേദിതവ്യം മയാ
ശംഭോ ത്വം പരമാന്തരംഗ ഇതി മേ ചിത്തേ സ്മരാമി അന്വഹം. 

സർവ്വജ്ഞനും, ദയാകരനും, യോഗക്ഷേമം നടത്താൻ ധുരംധരനായിട്ട് ഭഗവാൻ ഇരിക്കുമ്പോ എന്തിനു വിഷമിക്കണം? നമ്മളുടെ കാര്യം മുഴുവൻ നോക്കാനായിട്ട് ഒരു പ്രഭു ഇരിക്കുമ്പോ നമ്മളെന്തിനു വിഷമിക്കണം?

ഒരു വൈഷ്ണവാചാര്യൻ പറഞ്ഞു.
ഞാൻ ദരിദ്രനാണെന്ന് വിചാരിക്കേണ്ട.
എനിക്ക് ധാരാളം സമ്പത്ത് ണ്ട്.
അസ്തി മേ ഹസ്തി ശൈലാഗ്രേ വസ്തു പൈതാമഹം ധനം. പിതൃപൈതാമഹം ധനം ഞങ്ങൾക്ക് ണ്ട്. ഭഗവാനെ കുറിച്ച് പറഞ്ഞതാണ്. ഭഗവാനുള്ളപ്പോ എന്തുവേണേലും എവിടെ വേണമെങ്കിലും ഞങ്ങൾക്ക് കിട്ടും. യാതൊന്നിനും ഒരു കുഴപ്പല്ല്യ.
യോഗക്ഷേമം ഒക്കെ നടക്കും.
ആ ഉറപ്പിലാണ് മഹാത്മാക്കൾ സഞ്ചരിക്കുന്നത്. ഈ അജഗരത്തിൽ നിന്നും ഈ പാഠം പഠിച്ചു. അങ്ങനെ അജഗരം.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments:

Post a Comment