Tuesday, November 26, 2019

''വേദാര്‍ത്ഥ പ്രശംസ''-അര്‍ത്ഥമറിയാതെ  വേദം ജപിച്ചതുകൊണ്ടും കര്‍മ്മമനുഷ്ഠിച്ചതുകൊണ്ടും വേണ്ടത്ര ഫലമുണ്ടാകുന്നില്ല!!!!

''വിധിനാ ത്വേക വാക്യത്വാത്
സ്തുത്യര്‍ഥേന വിധിനാംസ്യുഃ''

||7||  ജൈമിനീയ പൂര്‍വ്വമീംമാംസ(1/2/1/7)

ശബരഭാഷ്യം: ''അര്‍ത്ഥവാക്യാനാംവിധിവാക്യാനാംച ധര്‍മ്മസ്തുല്യാഃ|അദ്ധ്യായനാദ്ധ്യയതേ ഗുരുമുഖാന്പ്രതിപത്തിഃ,ശിഷ്യോപാദ്ധ്യായതാ ച സര്‍വ്വസ്മിന്‍ ഏവം ജാതീയകേ അവിഘ്ന്യാര്‍ത്ഥേ തുല്യമാദ്രിയന്തേ|സ്മരണാം ചദൃഡം|

''വാക്യങ്ങളിലൂടെ പ്രകടിപ്പിക്കുന്ന സ്തുതിവാക്യങ്ങള്‍ക്ക് ആധികാരികമായ സുദൃഡമായ അര്‍ത്ഥം ഉള്ളതും കൂടി അഭ്യസിക്കേണ്ടത് വേദം അഭ്യസിക്കുന്നവരുടെ ധര്‍മ്മമാകുന്നു''

കുമാരിലഭട്ടവാര്‍ത്തികം :
''അര്‍ത്ഥ വാദാനാം പ്രാശാസ്ത്യാദിജ്ഞാനം പ്രയോജനം''|''അര്‍ത്ഥവാദാനാം ഭാവനാന്വിതസ്തുതി നിന്ദാ വിഷയക പ്രമാജനകത്വേന ധര്‍മ്മാധര്‍മ്മയോ പ്രാമാണ്യം||

'''അര്‍ത്ഥത്തിലൂടെ ഉണ്ടാകുന്ന ഭാവനയിലൂടെയാണ് ധര്‍മ്മാധര്‍മ്മങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുക''!!!!!!!

ഭട്ടസോമേശ്വര ടീക്കാ:

 "അര്‍ത്ഥവാദാനാം വിധിവവത് അനുഷ്ഠാപക്ത്വേന ന ക്രിയാര്‍ത്ഥം ക്രിയാഭിധായകത്വം വാ,തഥാപി പ്രാശാസ്ത്യജ്ഞാനേനൈവ അനുഷ്ഠാപകത്വാത്
സ്വരസതശ്ചപ്രാശാസ്ത്യജ്ഞാനാത് അദ്ധ്യയനവിധിവത് ലക്ഷണ്യാതദര്‍ത്ഥെ അംഗീകാര്യം.|ന ച പ്രാശാസ്ത്യജ്ഞാനസ്യ കര്‍ത്തവ്യത്വാസിദ്ധൗ അദ്ധ്യയനഫലത്വം യുക്തം,രാഗതോ വിധിതോ വാ കര്‍ത്തവ്യത്വേന അനവഗതത്വേന കസ്യ ചിത് ഫലത്വായോഗാല്‍.''
''കര്‍ത്തവ്യത്വം ച ഭാവനാന്തര്‍ഗത്യാ വിനാ ന സിദ്ധ്യതിഇതിഅര്‍ത്ഥവാദദ്ധ്യയനഫലത്വോപത്തയേ പ്രാശസ്ത്യജ്ഞാനസ്യ കര്‍ത്തവ്യത്വ സിദ്ധ്യര്‍ത്ഥെ ഭാവനാന്തര്‍ഗതി:''

''വിധി അനുസ്സരിച്ച് ക്രിയാഭിമുഖ്യത്തോടുകൂടി മാത്രം സ്വരനിയമങ്ങള്‍ പാലിച്ച് രാഗാലാപനത്തോടുകൂടി  ശാസ്ത്രീയമായ അതിന്റെ ജ്ഞാനമില്ലാതെ കര്‍മ്മം അനുഷ്ഠിയ്ക്കുംപോള്‍ അയാള്‍ അതിന്റെ അര്‍ത്ഥം ചിന്തിക്കുന്നില്ല.ആ ശാസ്ത്രീയമായ അര്‍ത്ഥ ജ്ഞാനമില്ലാതെ കര്‍മ്മം അനുഷ്ഠിയ്ക്കുന്ന ആള്‍ ഫലത്തില്‍ എത്തിച്ചേരുന്നില്ല!!!!!അര്‍ത്ഥഭാവന ആന്തരികമായി മനസ്സിലില്ലാത്ത കര്‍മ്മം കൊണ്ട്അത് ലഭിക്കുന്നില്ല!!!!!ശാസിതവും സുശിക്ഷിതവുമായ ശാസ്ത്രാര്‍ത്ഥ ജ്ഞാനത്തിലൂടെയല്ലാതെ ആ ആന്തരികമായ  ഭാവനയും ഫലവും സിദ്ധിക്കുന്നില്ല''!!!!!

No comments:

Post a Comment