Tuesday, November 26, 2019

[27/11, 08:48] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം-16

അർക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുന്ന കണ്ണ്

   നിലനിൽപ്പിന്റെ രഹസ്യം ലളിതമായും വ്യക്തമായും കാട്ടിത്തരാൻ കഴിവുള്ള ഒരു വിവേചനരീതിയാണ് ദൃഗ്ദൃശ്യവിവകം. അനുഭവത്തെ
ഏതാനും ഘട്ടങ്ങളായി തിരിച്ചിട്ട് ഓരോ ഘട്ടത്തിലുമുള്ള ദൃക്കേത്, ദൃശ്യമേത് എന്നു വേർതിരിക്കുക. അപ്പോൾ ഏതനുഭവഘട്ടവും ദൃക്കെന്നും ദൃശ്യമെന്നും അഥവാ കാഴ്ചക്കാരനെന്നും കാഴ്ച്ചയെന്നും രണ്ടായി വേർതിരിയുന്നതു കാണാൻ കഴിയും. ഇവയിൽ കാഴ്ചക്കാരനില്ലാതെ കാഴ്ച്ചകൾക്ക് ഉൺമ സാധ്യമല്ലെന്നും സ്പഷ്ടമാകും. അപ്പോൾ കാഴ്ചകയളുടെയെല്ലാം കാഴ്ചക്കാരൻ അന്തിമമായി തീരുമാനിക്കപ്പെട്ടാൽ ആ കാഴ്ചക്കാരൻ മാത്രമാണ് സത്യമെന്നു നിർണ്ണയിക്കാനും പ്രയാസമില്ലല്ലോ, ആദ്യമായി അനുഭവത്തിലെ ഇന്ദ്രിയതലത്തെ വിശകലനം ചെയ്തു നോക്കാം.
അനുഭവത്തിന്റെ ഏറ്റവും ഉപരിതലം അതാണല്ലോ കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ രൂപം, ശബ്ദം, ഗന്ധം, രസം, സ്പർശം എന്നിവയെ അനുഭവിക്കുന്നതോടെയാണ് ബാഹ്യപ്രപഞ്ചം
അനുഭവവിഷയമാകുന്നത്. ഇവിടെ ഇന്ദ്രിയങ്ങൾ കാഴ്ചക്കാരും ഇന്ദ്രിയ
വിഷയങ്ങളായ രൂപം തുടങ്ങിയവ കാഴ്ചകളുമാണ്. കണ്ണില്ലാതെ രൂപമുണ്ടെന്ന് ആരും അനുഭവിക്കുകയില്ല. ഇതുതന്നെയാണ് മറ്റിന്ദ്രിയവിഷയങ്ങളുടെയും സ്ഥിതി. എന്നാൽ ഇന്ദ്രിയവിഷയങ്ങൾ അനുഭവപ്പെടാതിരിക്കുമ്പോഴും ഇന്ദ്രിയങ്ങൾ അനുഭവമണ്ഡലത്തിൽ പ്രകാശിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ചുവന്ന കണ്ണാടി ധരിച്ചാൽ ഒരാൾ പ്രപഞ്ചത്തെ മുഴുവൻ ചുവപ്പായി കാണുന്നതുപോലെ ഇന്ദ്രിയങ്ങളെന്ന ഉപകരണങ്ങൾ ഉണ്ടാക്കിത്തീർക്കുന്ന വെറും കാഴ്ചകളാണ് ബാഹ്യപ്രപഞ്ചദ്യശ്യങ്ങളെന്നു വന്നുചേരുന്നു. ഈ അനുഭവരഹസ്യമാണ് 'അർക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണ്' എന്ന ഭാഗം കൊണ്ട് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 'അർക്കാനലാദിവെളിവ്' എന്നതുകൊണ്ട് എല്ലാ  ഇന്ദ്രിയവിഷയങ്ങളെയും  ഗ്രഹിക്കേണ്ടതാണ്; 'കണ്ണ്' എന്നതു കൊണ്ട് എല്ലാ ജ്ഞാനേന്ദ്രിയങ്ങളെയും.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[27/11, 08:48] +91 94955 57148: വിവേകചൂഡാമണി-96

ശ്രീഗുരുരുവാച -

   മാ ഭൈഷ്ട വിദ്വൻ
   തവ നാസ്ത്യപായഃ
   സംസാരസിന്ധോ-
   സ്തരണേऽസ്ത്യുപായഃ
   യേനൈവ യാതാ
   യതയോऽസ്യ പാരം
   തമേവ മാർഗ്ഗം
   തവ നിർദിശാമി                  (43)
                                             
   ഗുരു പറഞ്ഞു: 'ഹേ വിദ്വൻ, ഭയപ്പെടേണ്ട. നിനക്കൊരപായവും സംഭവിക്കില്ല. സംസാരസാഗരം കടക്കാനുപായമുണ്ട്. പൂർവ്വികരായ ഋഷിമാർ ഇതിന്റെ മറുകര കടന്ന അതേ വഴിതന്നെ നിനക്ക് ഞാൻ പറഞ്ഞുതരാം.
 
    സകല അനർത്ഥങ്ങൾക്കും തീരാദുഃഖങ്ങൾക്കും കാരണമായ 'സ്ഥല-കാല-പരിച്ഛിന്നതാബോധ' ത്തെ അതിലംഘിക്കാൻ സമർത്ഥനാവാതെ, പരിമിതികളാൽ വീർപ്പുമുട്ടി, സദ്ഗുരുവിനെ
സമാശ്രയിച്ച ഉത്തമശിഷ്യൻ, തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഭയത്തെ വെളിപ്പെടുത്തുകയുണ്ടായി. വസ്തുക്കൾ തമ്മിലുള്ള
ബന്ധം സ്ഥല-കാലങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഒരേ വസ്തു തന്നെ, സ്ഥലത്തിന്റേയും കാലത്തിന്റേയും വ്യത്യാസമനുസരിച്ച് ഒരേ വ്യക്തിയിൽ വ്യത്യസ്ത പ്രതികരണമുളവാക്കും.

ഇങ്ങനെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഭിന്നാനുഭവങ്ങൾ മനസ്സിൽ ക്ഷോഭം വളർത്തിക്കൊണ്ടുമിരിക്കും. ഇൗ അവസ്ഥയാണ് 'സംസാരദുഖം' എന്ന് 40-ാം ശ്ലോകത്തിൽ വിശേഷിപ്പിച്ചത്. ഗുരുവിനെ സമീപിച്ച ശിഷ്യൻ ദുഖാർത്തനായി അഭ്യർത്ഥിച്ചു:- 'പ്രഭോ, എന്നെ രക്ഷിക്കാൻ കനിവുണ്ടാകണേ. സംസാരദുഃഖനിവൃത്തിക്കുള്ള വഴിയെന്തെന്ന് വിശദമായി ഉപദേശിച്ചാലും.'

  ശിഷ്യന്റെ ചോദ്യത്തിന്ന് മറുപടി പറയാൻ തുടങ്ങുകയാണ് ഗുരു. ഭയത്താലോ, മറ്റു ക്ഷോഭവികാരങ്ങളാലോ ഒരാളുടെ ചിത്തം അസ്വസ്ഥമാണെങ്കിൽ, എത്രതന്നെ വിശദമായി പ്രതിപാദിച്ചാലും അയാൾക്ക് തത്ത്വം ഗ്രഹിക്കാൻ വിഷമമാണ്. അതിനാൽ തന്റെ കർത്തവ്യം നന്നായറിയുന്ന ഗുരു, അനുകമ്പാപൂർവ്വം ഭയമകറ്റി,
പ്രതീക്ഷയ്ക്ക് വക നല്കി, ശിഷ്യനെ സമാശ്വസിപ്പിക്കുകയാണ്
ഒന്നാമതായി വേണ്ടത്. എന്നാൽ മാത്രമേ അത്യന്തസൂക്ഷ്മമായ
വേദാന്തതത്ത്വത്തെയും യുക്തിയുക്തമായ ശാസ്ത്രനിഗമനങ്ങളേയും ശരിയാംവണ്ണം ഉൾക്കൊള്ളാൻ അയാൾ സമർത്ഥനാവൂ.
അതിനാൽ ഗുരു പിതൃതുല്യമായ വാത്സല്യത്തോടെ "ഭയപ്പെടാനൊന്നുമില്ല; എല്ലാം നിന്റെ തോന്നൽ മാത്രമാണ്" എന്ന് പറഞ്ഞ് ശിഷ്യനെ സമാധാനിപ്പിക്കുന്നു.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[27/11, 08:52] +91 94955 57148: *🍁പ്രഭാത ചിന്തകൾ🍁*

♦♾♦♾♦♾♦♾♦♾♦

*വീട്ടിലെ തുളസി നല്‍കുംസൂചന*

*തുളസി വേണ്ട വിധത്തില്‍ പരിചരണം നല്‍കിയിയിട്ടും നശിച്ചു പോകുന്നുവെങ്കില്‍ ഇത് വീട്ടിലുണ്ടാകാന്‍ ഇടയുന്ന കഷ്ടനഷ്ടങ്ങളെയും  കുറിച്ചു സൂചിപ്പിയ്ക്കുന്നു*
 *ദോഷങ്ങളുണ്ടാകുന്നതിനു മുന്‍പ് തുളസീദേവി വീടു വീട്ടു പോകുന്നുവെന്നതിന്റെ സൂചനായണിത്.*

*എന്നാല്‍ പരിചരണമില്ലെങ്കിലും നല്ല രീതിയില്‍ തുളസി വളരുകയാണെങ്കില്‍ ഇത് സന്തോഷവും ഐശ്വര്യവും വീട്ടില്‍ നിറയുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.*

*തുളസിയുടെ ഇലകളുടെ നിറം പെട്ടെന്നു മാറുകയാണെങ്കില്‍ ഇത് വീട്ടില്‍ ആരെങ്കിലും ബ്ലാക് മാജിക്കിലൂടെയോ ആഭിചാരങ്ങളിലൂടെയോ സ്വാധീനം നേടാന്‍ ശ്രമിയ്ക്കുന്നവെന്നതിന്റെ സൂചന നല്‍കുന്നു.*

*തുളസിച്ചെടി ഉണങ്ങുകയെങ്കില്‍ ഇത് വീട്ടിലെ ഗൃഹനാഥനോ നാഥയ്‌ക്കോ രോഗം വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നു.*

*ഒരു തുളസിയ്‌ക്കൊപ്പം തന്നെ വേറെ തുളസി അവിടെത്തന്നെ മുളച്ചു വരുന്നത് കരിയറില്‍ ഉയര്‍ച്ച കാണിയ്ക്കുന്ന ഒന്നാണ്*

*തുളസി നശിച്ചാലോ ഉണങ്ങിയാലോ വേറെ തുളസി വച്ചു വളര്‍ത്തുക. തുളസി നന്നായി വളരുന്ന വീട്ടില്‍ ഭഗവാന്‍ വിഷ്ണു വസിയ്ക്കുമെന്നാണ് വിശ്വാസം.*

*ശ്രീ തുളസീ സ്തോത്രം*


*ജഗധാത്രി നമസ്തുഭ്യം* *വിഷ്ണോശ്ച പ്രിയവല്ലഭേ യതോ ബ്രഹ്മാദ് യോ* *ദേവാസൃഷ്ടി ത്വാം കാരിണ:*

*നമസ്തുളസി കല്യാണി*
*നമോ വിഷ്ണുപ്രിയേ ശുഭേ*
*നമോ മോക്ഷപ്രദേ ദേവി*
*നമ: സമ്പത് പ്രദായികേ*

*തുളസീ പാതു മാം നിത്യം*
*സര്‍വ്വാപദ് ഭ്യോപി* *സര്‍വ്വദാ*
*കീര്‍ത്തീതപി സ്മൃതാ* *വാപി*
*പവിത്രയതി മാനവം*

*നമാമി ശിരസാ ദേവീം*
*തുളസീം വിലസത്തനും*
*യാം ദൃഷ്ട്വാ പാപിനോ മര്‍ത്ത്യാ:*
*മുച്യന്തേ സര്‍വ്വ കിൽബിഷാത്*

*തുളസ്യാ രക്ഷിതം സര്‍വ്വം*
*ജഗദേത്ത് ചരാചരം*
*യാവിനിര്‍ ഹന്തി പാപാനി*
*ദൃഷ്ട്വാവാ പാപിഭിര്‍ന്നരൈ:*

*യന്മൂലേ സര്‍വ്വ തീർത്ഥാനി*
*യന്മദ്ധ്യേ സര്‍വ്വ ദേവതാ:*
*യദഗ്രേ സര്‍വ്വ വേദാശ്ച*
*തുളസീം താം നമാമ്യഹം*

*തുളസ്യാ നാപരം കിഞ്ചിത്*
*ദൈവതം ജഗതീതലേ*
*യാ പവിത്രിതോ ലോക*
*വിഷ്ണു സംഗേന വൈഷ്ണവ:*

*തുളസ്യാ പല്ലവം വിഷ്ണോ*
*ശിരസ്യാരോപിതം കലൌ*
*ആരോപയതി സര്‍വ്വാണി*
*ശ്രേയാംസി പരമസ്തകേ*

*നമസ്തുളസി സര്‍വ്വജ്ഞേ*
*പുരുഷോത്തമ വല്ലഭേ*
*പാഹിമാംസര്‍വ്വ പാപേഭ്യ:*
*സര്‍വ്വ സമ്പത്ത് പ്രദായികേ*

*സമർപണം: അറിവാണ് ശക്തി*

♦♾♦♾♦♾♦♾♦♾♦
[27/11, 08:53] +91 94955 57148: *⚜ശ്രീ ധര്‍മ്മശാസ്താവ്⚜*
🎀♾♾♾♾❣♾♾♾♾🎀

ഭാഗം :11 സ്വാമിയേ ശരണമയ്യപ്പാ

ശാസ്താവിന്റെ മൂലമന്ത്രവും ഗായത്രീ മന്ത്രങ്ങളും താന്ത്രിക പൂജാക്രമത്തില്‍ ജപിച്ചുവരുന്നതാണ്. എന്നാല്‍ അനേകകോടി ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും എല്ലാ ദിക്കുകളിലേക്കും വ്യാപിക്കുന്ന പുണ്യനാമഘോഷമാണ്'സ്വാമിയേ ശരണമയ്യപ്പാ' എന്ന നവാക്ഷര ശരണമന്ത്രം. സ്വാമിശബ്ദത്തിനു രക്ഷകന്‍, നാഥന്‍, രാജാവ്, ആദ്ധ്യാത്മിക ഗുരു, ആചാര്യന്‍, യോഗിഎന്നിങ്ങനെ വിവിധ അര്‍ത്ഥങ്ങളുണ്ട്. എല്ലാഅര്‍ത്ഥവും അയ്യപ്പനു യോജിക്കുന്നതുമാണ്.ശരണംഎന്നവാക്കിനു ആശ്രയം(സംസാരദുഃഖഹരണാര്‍ത്ഥംഈശ്വരനില്‍ ആശ്രയിക്കുക) എന്ന അര്‍ത്ഥമാണു ഭഗവദ്ഗീതാഭാഷ്യത്തില്‍(18.62) ശങ്കരാചാര്യസ്വാമികള്‍സ്വീകരിച്ചിരിക്കുന്നത്.സ്വാമിയേശരണമയ്യപ്പാ എന്നതിനു 'രക്ഷകനായ അയ്യപ്പാ അവിടുന്നാണു എനിക്കാശ്രയം'എന്നു അര്‍ത്ഥം പറയാം. അയ്യപ്പനില്‍ശരണാഗതിതേടുന്ന ഭക്തര്‍ ഈ നവാക്ഷരി നിരന്തരം ജപിക്കുന്നു.ശരണാഗതിഎന്നതുകൊണ്ട്എന്താണ്അര്‍ത്ഥമാക്കുന്നത്? ശ്രീവിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ശരണാഗതിയുടെഅര്‍ത്ഥം നമുക്കു ലളിതമായവരികളിലൂടെ പറഞ്ഞുതരുന്നു. 'മര്‍ത്യനീശ്വരപാദത്തില്‍തന്നെയുംതന്റെസര്‍വ്വവുംതിരുമുല്‍ക്കാഴ്ചവെക്കുന്നതാകുന്നുശരണാഗതി'. സര്‍വ്വവും ഭഗവാനില്‍സമര്‍പ്പിച്ച് ആശ്രയം പ്രാപിക്കുന്നതാണ്(സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്) ശരണാഗതി. സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യമാമേകംശരണം വ്രജഎന്ന്ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നു.അങ്ങിനെയുള്ള ഭക്തന്റെസകലസംരക്ഷണവും ഭഗവാന്‍ ഏറ്റെടുക്കുന്നു(ന മേ ഭക്തഃ പ്രണശ്യതി, യോഗക്ഷേമംവഹാമ്യഹംഎന്നീ ഭഗവദ്ഗീതാവചനങ്ങളുംഓര്‍ക്കുക). ഭക്തന്‍ തന്നെയുംതന്റെസര്‍വ്വവുംസ്വാമിയായഈശ്വരനു സമര്‍പ്പിക്കുമ്പോള്‍ ഈശ്വരനില്‍ നിന്നുംവേറിട്ട യാതൊന്നുമില്ല എന്ന ബോധത്തിലേക്ക്എത്തുന്നു. എല്ലാവരിലും ഭക്തന്‍ സ്വാമിയെ(അയ്യപ്പനെ) കാണുന്നു. സ്വയം അയ്യപ്പനായിമാറുന്നു. ഭാഗവതം പ്രകീര്‍ത്തിക്കുന്ന നവവിധഭക്തികളില്‍ആത്മനിവേദനം എന്നതും ഈ ശരണാഗതിതന്നെ. സ്വാമിശരണംഎന്നതിനു മറ്റൊരു പ്രസിദ്ധ വ്യാഖ്യാനം ഇതാണ് സ്വാകാരോച്ചാരമാത്രേണ സ്വാകാരംദീപ്യതേമുഖേ മകാരാന്ത ശിവം പ്രോക്തംഇകാരംശക്തിരുച്യതേ ശം ബീജം ശത്രുസംഹാരംരേഫംജ്ഞാനാഗ്നിവാചകം ണകാരം സിദ്ധിദം ശാന്തംമുദ്രാവിനയ സാധനം 'സ്വാ'കാരംഉച്ചരിക്കുന്നതിലൂടെ ഭക്തന്റെസ്വാകാരം(ആത്മബോധം) മുഖത്തെ പ്രകാശിപ്പിക്കുന്നു. മകാരംശിവനേയുംഇകാരംശക്തിയേയുംസൂചിപ്പിക്കുന്നതിനാല്‍മകാരത്തോടുഇകാരംചേര്‍ന്ന 'മി'കാരംശിവശക്തിസംയോഗത്തെ(പരമാത്മസാക്ഷാത്കാരത്തെ) കുറിക്കുന്നു. സ്വാമിശബ്ദംഅതിനാല്‍ജീവാത്മപരമാത്മഐക്യമെന്ന തത്വത്തെ ഭക്തനു അനുഭവവേദ്യമാക്കുന്നു. ശരണശബ്ദത്തിലെ 'ശ'കാരം ശത്രുസംഹാരക ബീജമാണ്. 'ര'കാരംഅഗ്നി ബീജവുംജ്ഞാനത്തെ ദ്യോതിപ്പിക്കുന്നതുമാണ്. 'ണ'കാരം സിദ്ധിദായകമായ ബീജമാണ്. 'ശരണം'അതിനാല്‍ ഭക്തന്റെ ശത്രുക്കളാകുന്ന കാമക്രോധലോഭമോഹമദമാത്‌സര്യാദികളെജ്ഞാനാഗ്നിയാല്‍ ഭസ്മമാക്കി സിദ്ധിപ്രദാനം ചെയ്യുന്ന ശബ്ദമാണ്. സ്വാമിശരണംഎന്നു ജപിക്കുമ്പോള്‍(സ്വാമിശരണം എന്ന അടയാളം ധരിക്കുമ്പോള്‍) ഭക്തന്‍ വിനയാന്വിതനാകുന്നു. അവന്‍ മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള പതിനെട്ടു പടികള്‍കയറിതത്വമസി എന്ന മഹാവാക്യത്തിന്റെ പൊരുള്‍അറിഞ്ഞവനായിതാരകബ്രഹ്മവും ചിന്‍മയനുമായ ഭഗവാനില്‍എത്തുന്നു. കാനനവാസനായ അയ്യനെ കാണാന്‍ യാത്രതിരിക്കുന്ന ഭക്തര്‍ ഉച്ചത്തില്‍ശരണംവിളിച്ച്കാടുംമലയും പുഴയുംഎല്ലാംകടക്കുന്നു. ആദ്യകാലങ്ങളില്‍ വന്യമൃഗങ്ങളില്‍ നിന്നും രക്ഷ നേടുവാനായിആരംഭിച്ചതാവാം ഭക്തന്മാരുടെകൂട്ടശരണംവിളികള്‍. ഉച്ചത്തില്‍ശരണം വിളിക്കുമ്പോള്‍ ശ്വാസഗതിയിലുണ്ടാകുന്ന വ്യത്യാസവും ഭക്തിഭാവവുംഉള്ളിലെദുഷ്ചിന്തകളെഅകറ്റുന്നു. വനത്തിലൂടെയുള്ളയാത്രയുടെകാഠിന്യത്തെ ലഘൂകരിക്കുകയുംചെയ്യുന്നു

*തുടരും .....*

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments:

Post a Comment