Monday, November 25, 2019

🎀♾♾♾♾💗♾♾♾♾🎀
                     *🕊തത്വമസി🕊*
🎀♾♾♾♾💗♾♾♾♾🎀

*ഭാഗം :9*

തിരുവിതാംകൂറിന്റെ രേഖകളിലെല്ലാം തന്നെ (കൊല്ലവർഷം 969-995) പന്തളത്തെ രാജാവിനെ ചെമ്പഴന്നൂർകോവിലൻ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. കൊല്ലവർഷം 377-ആമാണ്ടിലാണ് പാണ്ഡ്യവംശം പദ്മദളമെന്നു അന്നറിയപ്പെട്ടിരുന്ന പന്തളത്ത് വന്നത് എന്ന് പറയപ്പെടുന്നു. തോന്നല്ലൂർ മുറിയിൽ പുരുഷന്മാർക്കും കൈപ്പുഴയിൽ സ്ത്രീകൾക്കുമുള്ള കൊട്ടാരങ്ങൾ പണികഴിപ്പിച്ചുവത്രെ.

തിരുവിതാംകൂറിന്റെ പൂർവ്വരൂപമായ വേണാടിന്റെ സഹായത്തോടെയാണ് ആ പാണ്ഡ്യരാജവംശം പന്തളത്ത് ആസ്ഥാനമുറപ്പിച്ചത്. 1175മുതൽ 1195വരെ വേണാട് ഭരിച്ച ഉദയമാർത്താണ്ഡവർമ്മയുടെ കാലത്ത് പാണ്ഡ്യരാജ്യവും വേണാടും തമ്മിൽ ഉറ്റ ബന്ധമുണ്ടായിരുന്നു. ഉദയമാർത്തണ്ഡന്റെ പുത്രി ത്രിഭുവനദേവിയെ വിവാഹം ചെയ്തത് പാണ്ഡ്യരാജാവായ ശ്രീ വല്ലഭൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് പൂഞ്ഞാർ -പന്തളം രാജവംശങ്ങൾ പാണ്ഡ്യദേശത്തു നിന്ന് വന്നതെന്നാണ് ചരിത്ര പണ്ഡിതനായ ശ്രീ എ .ശ്രീധരമേനോൻ ചൂണ്ടിക്കാട്ടുന്നത്. മധുരകൈവശപ്പെടുത്തിയ വിജയനഗര രാജവംശത്തിൽ‌പ്പെടുന്ന ഒരു തിരുമലനായ്ക്കന്റെ ഉപദ്രവം സഹിയാതെ അന്നത്തെ പാണ്ഡ്യരാജാവ് കിട്ടാവുന്ന സമ്പത്തുകളുമെടുത്ത് കേരളത്തിന്റെ കിഴക്കൻ ദേശത്തേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.ശബരിമല അടക്കമുള്ള പ്രദേശങ്ങളുടെ ആധിപത്യം പണ്ടുതന്നെ പാണ്ഡ്യരാജ്യത്തിനായിരുന്നു. തങ്ങളുടെ രാജധാനിയായ മധുര വിട്ടുകൊടുത്തിട്ട് ആ രാജാക്കന്മാർ തെങ്കാശി , അച്ചങ്കോവിൽ ,ചെങ്കോട്ട, ശിവഗിരി എന്നീ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചിരുന്നുവത്രെ.ശത്രുക്കളുടെ ഉപദ്രവങ്ങൾ അവിടെയും തുടർന്നപ്പോൾ വേണാട് രാജാവിന്റെ സഹായത്തോടെ പന്തളത്ത് വന്ന് ആസ്ഥാനമുറപ്പിയ്ക്കുകയായിരുന്നു

പന്തളത്ത് കൊട്ടാരം പണികഴിപ്പിച്ച് നാടുവാഴുമ്പോഴും രാജ്യവും രാജാവും ആകെ ഭീതിയുടെ മുൾമുനയിലായിരുന്നു. പാണ്ഡ്യ ദേശത്തുള്ള തന്റെ പാരമ്പര്യ വൈരികളും തന്റെ അധികാരപരിധിയിൽ തന്നെയുള്ള കരിമലയുടെ മുകളിൽ കൊടുംകാട്ടിൽ കോട്ട കെട്ടി കാടും നാടും വിറപ്പിച്ച് വാണിരുന്ന ഉദയനൻ എന്ന കാട്ടു രാജാവും നടത്തിക്കൊണ്ടിരുന്ന അക്രമങ്ങൾ രാജാവിനെ വല്ലാതെ അലട്ടിയിരുന്നു. ഇവരോടൊരു തീവ്രയുദ്ധത്തിലേർപ്പെടാൻ രാജാവിന് സാധിയ്ക്കുമായിരുന്നില്ല. മക്കളില്ലാത്ത തനിയ്ക് യുദ്ധത്തിൽ എന്തെങ്കിലും സംഭവിച്ചു പോയാൽ രാജ്യവും ഉറ്റവരും അനാഥരായിപ്പോകുമല്ലൊ എന്ന ചിന്തയും തന്റെ പ്രായാധിക്യവുമായിരിയ്ക്കണം രാജാവിനെ ഒരു പടനീക്കത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. തന്റെ രാജ്യം സംരക്ഷിയ്ക്കാൻ ശക്തിയുള്ള ഒരു പുത്രനു വേണ്ടി രാജാവും പത്നിയും ഏറെ പ്രാർഥനകളും വഴിപാടുകളും കഴിച്ചെങ്കിലും അതിനൊന്നും ഫലപ്രാപ്തിയുണ്ടായില്ല. ഈ അവസരത്തിൽ നായാട്ടിന്പോയ രാജാവിന് പമ്പാനദീ തീരത്തു നിന്ന് ഒരു ശിശുവിനെ ലഭിച്ചു എന്നും കണ്ഠത്തിൽ മണിയോടുകൂടി കാണപ്പെട്ട തേജസ്വിയായ ആ കുട്ടിയെ രാജാവെടുത്ത് കൊട്ടാരത്തിൽ കൊണ്ടുപോയി തന്റെ മകനായി വളർത്തി എന്നുമാണ് ഐതിഹ്യം.

ലേഖകന്‍ - ശ്രീ  അശ്വിനി ദേവ് 

തുടരും ......

 *സ്വാമിയേ ശരണമയ്യപ്പാ*
 *സ്വാമിയേ ശരണമയ്യപ്പാ*
 *സ്വാമിയേ ശരണമയ്യപ്പാ*

*ശുഭം*

✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments:

Post a Comment