Monday, November 25, 2019

മരം ജലം തേടുന്നുണ്ട്. അത് അറിഞ്ഞിട്ടല്ല, നദി അതുവഴി ഒഴുകുന്നതേയുള്ളൂ അതിന് ജലം കിട്ടുന്നു. അവിടെ ഒന്നിന്‍റെ പ്രാര്‍ത്ഥന സഫലമാകുവാന്‍ മറ്റൊന്ന് ഈശ്വരന്‍റെ കരങ്ങളില്‍ ഉപകരണമായിത്തീരുകയാണ്. അതുപോലെ നാം ഓരോരുത്തരും പരസ്പരം ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന ഉപകരണങ്ങളാകുന്നു. ഒരാള്‍ ആഗ്രഹിക്കുന്നത് അയാളുടെ പ്രാര്‍ത്ഥനയാകുമ്പോള്‍ ഈശ്വരന്‍ അത് ആരിലൂടെ സാധിക്കുന്നു എന്നത് ഉപകരണം മാത്രമാണ്. അങ്ങനെ എപ്പോഴും ഈശ്വരന്‍റെ ഉപകരണമായി സ്വയം അറിയുന്നതായാല്‍ ഓരോ പ്രവൃത്തിയും നമുക്ക് ആനന്ദപ്രദമാണ്! ഈശ്വരന്‍റെ കരങ്ങളാല്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളതില്‍ കവിഞ്ഞ് ബോധപൂര്‍വ്വം മറ്റെന്തൊരു നന്മയാണ് നമുക്ക് ഈ ഭൂമിയില്‍ ചെയ്യാനാകുക!
ഓം
Krishnakumar kp 

No comments:

Post a Comment