Thursday, November 14, 2019

നയനമനോഹരിയായ് നൈനാദേവി

Wednesday 13 November 2019 3:08 am IST
ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയില്‍  നൈനി തടാകക്കരയിലാണ് നൈനാദേവിക്ഷേത്രം. 64 ശക്തിപീഠങ്ങളില്‍ ഒന്ന്. ഇന്ത്യയിലെ പ്രമുഖ സുഖവാസ കേന്ദ്രങ്ങളിലൊന്നായ നൈനിത്താളിന്റെ പേരിന്റെ പിറവിയും ശക്തി സ്വരൂപിണിയായ നൈനാദേവിയില്‍ നിന്നാണ്. 
ദക്ഷയാഗവുമായി ബന്ധപ്പെട്ട കഥയാണ് ക്ഷേത്രചരിത്രത്തിന് ആധാരം. ദക്ഷന്റെ ഹോമകുണ്ഡത്തില്‍ ചാടി ശിവപത്‌നിയായ സതീദേവി ആത്മാഹുതി ചെയ്തു.  ക്രുദ്ധനായ ശിവന്‍ ദേവിയുടെ ചേതനയറ്റ ദേഹം തീക്കുണ്ഡത്തില്‍ നിന്നെടുത്ത് സംഹാര താണ്ഡവമാടി. അതു കണ്ട് ഭഗവാന്‍ വിഷ്ണു പരിഭ്രാന്തനായി. സീതാദേവിയുടെ ശരീരഭാഗം പല കഷ്ണങ്ങളാക്കാനായിരുന്നു  പ്രപഞ്ചനാശം തടയാനായി വിഷ്ണുവിന്റെ നിര്‍ദേശം. കഷ്ണിച്ച ശരീരഭാഗങ്ങള്‍ ഭൂമിയില്‍  പലയിടങ്ങളിലായി വീണു. ദേവിയുടെ നയനങ്ങള്‍ പതിച്ചിടത്തൊരു തടാകം രൂപം കൊണ്ടു. അതാണ് നൈനി തടാകം. 
നൈനാ ദേവി( പാര്‍വതി)യും മഹാകാളിയും ശ്രീഗണേശനുമാണ് ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തികള്‍. ക്ഷേത്രത്തോടു ചേര്‍ന്ന് ദേവതകളുടെ സാന്നിധ്യമുള്ള ഇടുങ്ങിയ ഒരു ഗുഹയുണ്ട്. അവിടെയും പ്രണമിക്കുക. അപ്പോഴേ ക്ഷേത്രദര്‍ശനം പൂര്‍ണമാകൂ. നന്ദാഷ്ടമിയും നവരാത്രിയുമാണ് പ്രധാന ആഘോഷങ്ങള്‍.  കുന്നിന്‍ മുകളിലുള്ള ക്ഷേത്രത്തിലെത്താന്‍ റോഡ് ഗതാഗതത്തിനു പുറമേ കേബിള്‍കാര്‍ സര്‍വീസുമുണ്ട്.

No comments:

Post a Comment