Monday, November 25, 2019


Wednesday, 23 November 2016

Kanda 1,Prapataka 8,Anuvaka 22


https://www.youtube.com/watch?v=pSQwjLyf7d8
അഗ്നാ  വിഷ്ണു മഹി തത്  വാം മഹിത്വം
വീതം ഘൃതസ്യ ഗുഹ്യാനി നാമ
ധമേ ധമേ സപ്ത രത്‌നാ  ദദാന
പ്രതി വാം ചിഹ്‌വ ഘൃതമാ ചരന്യേത് .

അഗ്നാ  വിഷ്ണു മഹി ധാമ പ്രിയം
വാം  വീഥോ ഘൃതസ്യ ഗുഹ്യാ ജുഷണാ
ധമേ ധമേ സുഷ്ട്ത്തിർ വാവൃധാന
പ്രതി വാം ജിഹ്വാ ഘൃതം ഉച്ചാരണയേത് .

പ്റ  ണോ  ദേവീ  സരസ്വതീ
വാജേഭിർ  വാജിനീവതി
ധീനാം അവൃതി  അവതു .

ആ നോ ദിവോ ബൃഹത  പര്വതഥ
സരസ്വതീ യജത ഗന്തു യജ്ഞം
ഹവം  ദേവീ  ജുജുഷണാ ഘൃതാജി
ഷാഗമാം നോ വാചം ഉഷതീ ശൃണോതു .

ബൃഹസ്പതേ  ജൂഷസ്വ നോ ഹവ്യാനി  വിശ്വദേവ്യ
റാസ്‌വ  രത്‌നാനി  ദാശുഷേ .

ഏവാ പിത്രേ വിശ്വദേവായാ  വിഷ്ണേ
യജ്ഞർ വിധേമ നമസാ ഹവിർഭി
ബൃഹസ്പതേ  സുപ്രജാ വീരവന്തോ
വയം ശ്യാമപാതയോ രവീനാം .

ബൃഹസ്പതേ  അതി യത് അർയോ  അര്ഹാത്
ധുമത് വിഭാതി ക്രതുമത് ജനേഷു
യത് ദീദ്യാത് ശവസാ ഋതപ്രജാത
തത്  അസ്‌മാസു ദ്രവിണാം ദേഹി ചിത്രം.

ആ നോ മിത്രാ വരുണാ ഘൃതൈർ  ഗവ്യൂതിം  ഉക്ഷതം
മധ്വാ  രജാമ്‌സി സുക്രതു .

പ്റ  ബാഹവാ ശിശ്രുതം ജീവസേ  ന
ആ നോ ഗവ്യൂതിം ഉക്ഷതം  ഘൃതേന
ആ നോ ജാനേ സ്രവയതം  യുവാനാ
ശ്രുതം മേ മിത്രാ വരുണാ ഹാവേമാ .

അഗ്നി  വ പൂറ്വയം ഗിരാ ദേവം ഇടെ വസുനാ
സപര്യന്ത  പുരുപ്രിയം മിത്രം ന ക്ഷേത്ര സാധസം .

മ്കഷൂ  ദേവ വൃതോ രഥ
ശൂരോ വാ പൃത്സു കാശു ചിത്
ദേവാനാം യ ഇൻ മനോ  യജമാന ഇയക്ഷത്തി
അഭീത് അയജ്‌വാനോ  ഭുവത് .


ന യജമാന  രിഷ്യസി  ന സുനവാനാ ന ദേവയോ

അസദ്  അത്ര സുവീര്യം
ഉത  ത്യത് ആശ്വാസീയം .

നക്കിഷ്ടം കർമണാ നഷൻ ന പ്ര യോഷൻ  നോ യോശതീ

ഉപ ക്ഷരന്തി സിന്ധവോ മയോബുവ
ഈജാനം  ച  യശ്യ്മാനം  ച  ഥേനവ
പൃനന്ദം  ച  പപൂരിം  ച സ്രവസ്യവോ
ഘൃതസ്യ  ധാരാ  ഉപ യന്തി  വിശ്വത .

സോമാ  രുദ്രാ  വി വൃഹതം
വിശൂചീമ അമീവ യാ നോ ഗേയം  ആവിവേശ.
ആരെ  ബാദെത്താം നിരൃതിമ  പരാജയ്
കൃതം ചിത്  എന പ്ര മുമുക്തം  അസ്മാത്.

സോമാ രുദ്രാ യുവാൻ ഏതാനി അസ്‌മേ
വിശ്വ തനൂഷ് ഭേഷാജാനി ദത്തം
അവ സ്തതം മുഞ്ചതം യന്നോ അസ്ഥി  തനൂഷ്
ബദ്ധം കൃതം എന്നോ അസ്മത്.

സോമാ പൂശാനാ ജനനാ  റയീനാം ജനനാ ദിവോ ജനനാ പൃഥിവ്യാ
ജാതൗ വിശ്വാസ്യ ഭുവനസ്യ ഗോപൗ
ദേവാ  അകൃണ്വന്ന്  അമൃതസ്യ  നാഭിം .

ഇമൗ ദേവൗ  ജായമാണോ ജൂശാന്ത
ഇമൗ തമാംസി ഗൂഹതാം  അജുഷ്ഠ
ആഭ്യാം  ഇന്ദ്ര  പക്വം ആമാസു അന്ത
സോമാ  പൂഷാഭ്യാം ജനത  ഉസ്‌റിയാസു .


------------------------------------------------------------------------------------------

അഗ്നിയുടെയും വിഷ്ണുവിന്റെയും മഹിമ അനന്തമല്ലോ
ഈ മഹിമ എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ വെളിച്ചം വിതരട്ടെ
ഈ അറിവിനാൽ നല്ലതു മാത്റം എല്ലാവരും പറയട്ടെ.

അഗ്നിയുടെയും വിഷ്ണുവിന്റെയും മഹിമയാൽ
മനസ്സിന്റെ നിഗൂഢതകൾ തുറക്കട്ടെ
ഇവരുടെ അനുഗ്രഹത്താൽ എല്ലാവരും
നല്ലതു മാത്രം പറയട്ടെ.

ശക്തിയും ചിന്തകൾക്ക് തെളിവും ഏകുന്ന
സരസ്വതീ ദേവി നമ്മെ കാക്കട്ടെ.

ദൈവീക ലോകത്തു നിന്നും ജ്ഞാന ശക്തിയുമായി
സരസ്വതീ ദേവീ നമ്മെ അനുഗ്രഹിക്കട്ടെ
നമ്മുടെ പ്രാർഥനകൾ കേട്ടുകൊണ്ട്
നമ്മുടെ ജീവിത യജ്ഞത്തിൽ സന്തോഷം ഏകട്ടെ.

പരമാത്മാവായ  ബൃഹസ്പതേ ഞങ്ങളെ അനുഗ്രഹിക്കുക.

പരമാത്മാവായ ബ്രിഹസ്പതേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം
മറ്റുള്ളവർക്കും  നൽകുവാൻ അനുഗ്രഹിക്കുക
അനന്തമായ ഊർജം ഏകുന്ന ബ്രിഹസ്പതേ
ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും ഏകുക

പരമാത്മാവായ ബൃഹസ്പതേ  ഞങ്ങൾക്ക് അർഹതപ്പെട്ട ഐശ്വര്യം ഏകുക
ഞങ്ങൾക്ക്  മനഃശക്തിയും സമൂഹത്തിൽ വിളങ്ങുവാനുമുള്ള
ഐശ്വര്യം ഏകുക
സത്യ തിൻറ്റെ  നാഥനായ പരമാത്മാവേ
ഞങ്ങൾക്ക് പല തരത്തിലുമുള്ള ഐശ്വര്യം ഏകുക .

മിത്രാ വരുണന്മാരെ ഞങ്ങൾക്ക് ഐശ്വര്യം ഏകുക
ലോകമെങ്ങും നന്മയും ഐശ്വര്യവും നിറയ്കുക .

മിത്രാ വരുണന്മാരെ ഞങ്ങളുടെ പ്രാർഥനകൾ സ്വീകരിച്ചാലും
മിത്രാ വരുണന്മാരെ ഞങ്ങൾക്ക് നല്ല ജീവിതം എകിയാലും .

അഗ്നി ദേവ അങ്ങ് ഞങ്ങൾക്ക് ജീവസ്സേകുന്നു
സുഹൃത്തായി ഞങ്ങളെ ജീവിതത്തിൽ സഹായിക്കുന്നു.

പ്രാർഥനയിൽ ഏർപ്പെടുന്നവർക്ക്  ജീവിതം സുഖകരമല്ലോ
പ്രാർഥനയാൽ മന ശാന്തി നേടുന്നവർ
പ്രാർഥനയിൽ വീണ്ടും മുഴുകുന്നു
പ്രാര്ധിക്കാത്തവരെക്കാൾ  ജീവിത വിജയം നേടുന്നു.

ജീവിതയജ്ഞത്തിൽ ദൈവീകചിന്തയിൽ മുഴുകുന്നവർക്കു
വിപരീതങ്ങൾ ഏർപെടുന്നില്ല.

ജീവിതത്തിൽ വിജയവും ഐശ്വര്യവും ഭവിക്കട്ടെ.

ആരും ജീവിതത്തിൽ തടസങ്ങൾ ഉണ്ടാകാതിരിക്കട്ടെ

ഊർജങ്ങ്ൾ  സന്തോഷമേകട്ടെ
ദാനം നൽകുന്നവർക്ക്  ഐശ്വര്യം ലഭിക്കട്ടെ
പിതൃക്കളെ വന്ദിക്കുന്നവർക്കു  ജ്ഞാനം ലഭിക്കട്ടെ.

സോമ രുദ്രന്മാരെ  ഇവിടെ കടന്നു കൂടിയിട്ടുള്ള
എല്ലാ വിപരീത ശക്തികളെയും അകറ്റുക
നിറുത്തി എന്ന വിപരീത ശക്തിയെ ദൂരെ അകറ്റുക
ഞങ്ങൾ ചെയ്ത പാപങ്ങളിൽ നിന്നും മോചിപ്പിക്കുക

സോമ രുദ്രന്മാരെ ഞങ്ങളുടെ ദേഹത്തിൽ നിന്നും
എല്ലാ വിപരീത ശക്തികളെയും അകറ്റുക
എല്ലാ  വിപരീത ശക്തികളെയും ചെറുക്കുവാനുള്ള
ശക്തി ഏകുക .

സോമ പൂഷന്മാരെ ഐശ്വര്യങ്ങളും ഏകുന്നത് നിങ്ങളല്ലോ
ഞങ്ങൾക്ക് നിത്യമായ് ഐശ്വര്യങ്ങളും ഏകുക .

സോമനും പൂഷനും അജ്ഞതയും വിദ്വെഷവും അകറ്റട്ടെ
സോമനും പൂഷനും  ഇന്ദ്രിയങ്ങൾക്ക് പ്കവത ഏകട്ടെ.






No comments:


No comments:

Post a Comment