Sunday, December 01, 2019

[01/12, 18:43] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം-20

ഗുരുകാരുണ്യം; ദേവകാരുണ്യം; ബാഹ്മണകാരുണ്യം

നിരന്തരമായ ഈശ്വരബുദ്ധി പുലർത്തി ജീവിതയാത്ര തുടരാനുള്ള എളുപ്പവഴിയാണ് നാമസ്മരണവും കീർത്തനവും. ഇതു സാധിക്കണമെങ്കിൽ ഈശ്വരൻ മാത്രമാണ് സത്യമെന്നും ഈശ്വരപ്രാപ്തിയാണ് ജീവിതത്തിന്റെ പരമലക്ഷ്യമെന്നും കാലേക്കൂട്ടി ഉറയ്ക്കണം. ഈശ്വരനാണു സത്യമെന്നു വെറുതേ വിശ്വസിച്ചതുകൊണ്ടു മാത്രമാവില്ലല്ലോ. ശ്രുതി, യുക്തി, അനുഭവം ഇവയുടെ പശ്ചാത്തലത്തിൽ അത് ഉറപ്പുവന്നെങ്കിലേ പറ്റൂ. ഇവിടെയാണ് വ്യക്തമായ വസ്തുബോധത്തോടെ സദാ ബ്രഹ്മനിഷ്ഠനായി കഴിയുന്ന ഒരു ഗുരുവിന്റെ കാരുണ്യം ആവശ്യമായിത്തീരുന്നത്.
ഗുരു ശ്രുതിവാക്യങ്ങളുദ്ധരിച്ചും, യുക്തി വിവരിച്ചും, സ്വാനുഭവം വെളിവാക്കിയും സത്യം ഉപദേശിക്കുന്നതോടെ ഈശ്വരൻ മാത്രമാണു സത്യമെന്ന യാഥാർഥ്യം സംശയാതീതമായി തെളിയുന്നു. പരമാനന്ദപ്രാപ്തിയും ജീവിതധന്യതയും ഈശ്വരസാക്ഷാത്ക്കാരം കൊണ്ടു മാത്രമേ ഉണ്ടാവൂ എന്നറിയുന്നതോടെ ജീവിതലക്ഷ്യമെന്തെന്ന കാര്യത്തിലും ഉറപ്പുവരുന്നു. പ്രപഞ്ചത്തെ നിയമാനുസൃതം പ്രവർത്തിപ്പിച്ചുപോരുന്ന എല്ലാ ഘടകങ്ങളിലും തുടർന്ന് ദേവഭാവന സംജാതമാകുന്നു. ദേവഭാവന ആകെ പ്രപഞ്ചത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനു മാറ്റം വരുത്തുന്നതോടെ സത്യജിജ്ഞാസുവിന്റെ ഹൃദയത്തെ ദിവ്യചൈതന്യം കൊണ്ടു നിറച്ച് ജഡത്വം അകറ്റുകയും ചെയ്യും. ഭാവന എങ്ങനെയോ ചിത്തം അങ്ങനെ രൂപം കൊള്ളുമെന്നാണ് നിയമം. സൂര്യചന്ദ്രാദി പ്രപഞ്ച ഘടകങ്ങളെല്ലാം വെറുതെ ജഡമാണെന്നു കരുതിയാൽ അങ്ങനെ കരുതുന്നയാളിന്റെ ചിത്തത്തിനും ജഡത്വം വർധിക്കും. നേരേ മറിച്ച് അവയൊക്കെ ചേതനമായ ഈശ്വരന്റെ ദേവരൂപങ്ങളാണെന്ന യാഥാർഥ്യം ധരിക്കാൻ കഴിഞ്ഞാൽ ആദ്യം അത് അവനവനുതന്നെ ഗുണകരമായി ഭവിക്കും, നമ്മെ ജീവിക്കാൻ സർവഥാ സഹായിക്കുന്ന ദേവന്മാരെ യജ്ഞാദിക്രിയകൾ കൊണ്ടു പ്രസാദിപ്പിക്കണമെന്നാണ് ഗീതയിൽ ഭഗവാനാവശ്യപ്പെടുന്നത്.

 ദേവാൻ ഭാവയതാനേന തേ
 ദേവാ ഭാവയന്തു വഃ
 പരസ്പരം ഭാവയന്തഃ ശ്രേയഃ 
 പരമവാപ്സ്യഥ.
                                    (ഗീത,3-11)
 
     യജ്ഞം കൊണ്ടു ദേവന്മാരെ ഭാവന ചെയ്യണം. എന്നാൽ, ദേവന്മാർ മനുഷ്യരിൽ പ്രീതരാകും. ഇങ്ങനെ പരസ്പരം പ്രീതി വർധിച്ചാൽ അതിരറ്റ ശ്രേയസ്സുണ്ടാകും. മുക്തസംഗനായി ഈശ്വരബുദ്ധി പുലർത്തി അനുഷ്ഠിക്കുന്ന ഏതു കർമവും യജ്ഞമാണെന്നാണ് ഗീതാസിദ്ധാന്തം.
ഹരിനാമകീർത്തനരചന ഒരു മഹായജ്ഞമായിട്ടാണ് ആചാര്യൻ കരുതുന്നത്. അതുകൊണ്ടാണ് അദ്ദേഹം ദേവന്മാരുടെ കാരുണ്യത്തിനായി പ്രാർഥിക്കുന്നത്. ഗുരു ഉപദേശിക്കുന്ന വസ്തുബോധം ഉറപ്പുവന്നാലേ ദേവസങ്കൽപ്പം ദൃഢപ്പെടൂ. അതുകൊണ്ടാണ് 'ഗുരുവരുളാലെ ദേവകളുമരുൾചെയ്ക' എന്നു പ്രസ്താവിച്ചിരിക്കുന്നത്. ഭൂമിയിലെ സുരന്മാരാണ് ബ്രാഹ്മണർ. ഉപനിഷന്മതമനുസരിച്ചു ബ്രഹ്മനിഷ്ഠ നേടിയവരാണ് ബ്രാഹ്മണർ. അതുകൊണ്ട് ഭൂസുരശബ്ദത്തിന് ജാതിബ്രാഹ്മണനെന്നർഥം ഗ്രഹിക്കുന്നത് ശ്രുതി സമ്മതമായിരിക്കയില്ല. ബ്രഹ്മത്തെ അറിയുന്നയാൾ
സാക്ഷാദ് ബ്രഹ്മമായിത്തന്നെ ഭവിക്കുന്നു എന്നാണ് ശ്രുതി ഘോഷിക്കുന്നത്. ബ്രഹ്മനിഷ്ഠന്മാരുടെ ദർശനസ്പർശനാദികൾ പോലും ലൗകികന്മാർക്ക് അതിരറ്റ അനുഗ്രഹമായി ഭവിക്കുന്നു. അതുകൊണ്ടാണ് ആചാര്യൻ 'അരുൾചെയ്ക ഭൂസുരരും' എന്നപേക്ഷിച്ചിരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[01/12, 18:43] +91 94955 57148: .        🌾ഭക്തി മാഹാത്മ്യം🌾

ഭക്തിയെന്നാൽ ശക്തിയാണ്, ധൈര്യമാണ്, ജീവിക്കാനുള്ള പ്രചോദനമാണ് എന്തെല്ലാം തടസങ്ങളുണ്ടായാലും, അനേക ജന്മങ്ങൾക്കുശേഷം പണിപ്പെട്ട് ലഭിച്ച മർത്ത്യ ജന്മം ധന്യമാകാൻ ഓരോരുത്തരും സ്വന്തം മനസ്സിൽ അൽപമെങ്കിലും ഭക്തി വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതാണ്. 

ഭഗവാനിൽ പൂർണ്ണ വിശ്വാസം നമുക്കു വേണം. നാം ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തു വയ്ക്കാറുണ്ട്! ആ ഒരു ചെറിയ കടലാസ് കഷ്ണം ഉള്ളത് കൊണ്ടു നമുക്കുള്ള സീറ്റ് ആരും എടുക്കുകയില്ല എന്നു വിശ്വസിക്കുന്നില്ലേ. അത്രയും വിശ്വാസം എന്തു കൊണ്ടു ഭഗവാനിൽ വയ്ക്കുന്നില്ല? പ്രാർത്ഥന എന്നാ ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ നമുക്കുള്ളത് തീർച്ചയായും നമുക്കു തന്നെ കിട്ടും എന്ന വിശ്വാസം വേണം. ദൃഡമായ വിശ്വാസം

ദൃഡ വിശ്വാസവും ഭക്തിയും.  ഭഗവാനിൽ നമുക്കും വരണം. അത് പോലെ അനന്യ ചിന്തകളൊക്കെ വിട്ടിട്ടു ഭഗവാനെ തന്നെ ചിന്തിക്കണം. അങ്ങനെയായാൽ നമ്മുടെ ജീവിതവും വിജയിക്കും.

ഭക്തന്മാർ ഒരിക്കലും തോൽക്കുന്നില്ല. അവരുടെ ദൃഡ വിശ്വാസം അവരെ സദാ രക്ഷിക്കുന്നു. എന്ത് നടന്നാലും അത് ഭഗവാന്റെ ഇഷ്ടം എന്ന് കരുതിയിരിക്കുക. ആരു എന്തു ഭക്തിയോടെ കൊടുത്താലും ഭഗവാൻ സ്വീകരിക്കുന്നു. ഭഗവാൻ നൽകുന്ന ആളിന്റെ സ്ഥിതിയെയോ, അല്ലെങ്കിൽ വസ്തുവിന്റെ ഗുണത്തിനെയോ നോക്കുന്നില്ല. അതിലുള്ള ഭക്തിയെ മാത്രമാണ് കണക്കാക്കുന്നത്.

തനിക്കുള്ളത് എല്ലാം തന്നെ ഭാഗവാനുകൊടുക്കണം എന്ന ഭാവം ഉണ്ടാകണം. ഭഗവാനോട് പ്രീതി ഉണ്ടാവണം. തനിക്കു എത്ര പ്രയാസങ്ങൾ ഉണ്ടായാലും തന്നെ ആശ്രയിക്കുന്നവർക്ക് സന്തോഷം കിട്ടണം എന്നു വിചാരിക്കുന്നു.  ഉത്തമമായ ഭക്തി ഉണ്ടാകണം. ഭഗവാനു ഭക്തരിൽ യാതൊരു ഭേദവും ഇല്ല.

'നാസ്തി തേഷു ജാതി വിദ്യാ രൂപ കുലാദി ഭേദഃ'

തന്റെ ഭക്തന്മാരിൽ കുലമോ, ജാതിയോ, വിദ്യയോ ധനമോ തുടങ്ങിയ യാതൊരു ഭേദവും ഭഗവാൻ നോക്കുന്നില്ല. ഭക്തി മാത്രമാണ് ഭഗവാൻ ഗണിക്കുന്നത്. 

യാതൊരു ചിന്തയും ഇല്ലാതെ ഭഗവാനെ മാത്രം ചിന്തിച്ചിരുന്ന നമ്മെ ഭഗവാൻ ഒരിക്കലും കൈവെടിയുകയില്ല. ഭഗവാനു പ്രീതിയോടെ അർപ്പിച്ചു സ്വീകരിച്ചാൽ അതു നമ്മേ ശുദ്ധീകരിക്കും. ഭഗവാനു നൽകാനുള്ള മനോഭാവം ഉണ്ടാവണം! നാം നല്കുന്നത് സ്വീകരിക്കാൻ ഭഗവാൻ കാത്തിരിക്കുകയാണ്.  ഭഗവാൻ ഭക്തിക്കു മയങ്ങുന്നു. ഭക്തിയോടെ നാം എന്തു കൊടുത്താലും അതു ആർത്തിയോടെ സ്വീകരിക്കുന്നു.

 വിദുര പത്നി സ്വയം മറന്നു പഴത്തിനു പകരം തൊലിയാണ് കൊടുത്തത്. എന്നാൽ ഭഗവാനും ബോധം ഇല്ലായിരുന്നു. വിദുര പത്നിയുടെ ദിവ്യ പ്രേമത്തിൽ മയങ്ങി അതു ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു. (ഭക്തിയിൽ സ്വയം മറക്കണം. നമ്മുടെ ഭക്തി ഭഗവാനെയും മയക്കുന്നതാകണം. വിദുരരുടെ പത്നിക്കു അതു പോലെ ആഴമായ ഭക്തി ഉണ്ടായിരുന്നു). നാം നല്കുന്ന വസ്തുക്കൾ ആ കരുണാസാഗരന് എത്ര ആഗ്രഹത്തോടെ സ്വീകരിക്കുന്നു!  ഭഗവാൻ സ്വീകരിക്കാൻ തയ്യാറായി നില്ക്കുകയാണ്. നൽകാനാണ് ആളില്ലാത്തത്!

നമ്മുടെ നിവേദ്യമൊക്കെ വെറും ചടങ്ങുകളായി തീരുകയാണ്. നാം ഇനിയെങ്കിലും നമ്മളുടെ ചിന്തകളെ ഭാഗവാനിലേക്ക് തിരിക്കണം. നാം തരുന്നതും കാത്തു ആ കരുണാസാഗരൻ ആകാംക്ഷാ പൂർവ്വം ഇരിക്കുകയാണ്. ആ സ്നേഹനിധിയെ നാം അലക്ഷ്യപ്പെടുത്തരുത്. അദ്ദേഹം വർഷിക്കുന്ന കൃപാധാരയ്ക്ക് പകരമായി നമുക്ക് മറ്റെന്താ ചെയ്യാൻ കഴിയുക? വീട്ടിലെ കുഞ്ഞുങ്ങൾക്ക് എത്ര വാല്സല്യത്തോടെയും ശ്രദ്ധയോടെയും ആണ് നാം ഭക്ഷണം നൽകുക. അതു പോലെ ഭഗവാനെ വീട്ടിലെ ഒരംഗമായി കണക്കാക്കുക!

ഒരു പഴം കഴിക്കുകയാണെങ്കിൽ പോലും നാം അതു ശരിയായി പാകം എത്തിയോ എന്നു നോക്കിട്ടാണ് കഴിക്കുന്നത്. അതേ പോലെ ഭഗവാനു നേദിക്കുന്ന സമയത്തും പാകത്തിന് പഴുക്കാത്ത ഫലങ്ങൾ നേദിക്കരുത്. ഹൃദയ പൂർവമായി ഭഗവാനെ സ്നേഹിച്ചാൽ ഭഗവാനോടുള്ള നമ്മുടെ സമീപനവും മാറും.

കർമ്മങ്ങൾ ചെയ്യുന്നത് കൊണ്ടു നാം ഭക്തിയിൽ നിന്നും അകലുന്നില്ല. ചെയ്യുന്ന കർമ്മങ്ങൾ ഭഗവാന് വേണ്ടി ചെയ്തു കൊണ്ടിരുന്നാൽ മാത്രം മതി    ഭഗവാനെ മുറുകെ പിടിക്കണം. ഒരു ക്ഷണം പോലും ഭഗവാനെ മറക്കരുത്. മറക്കേണ്ട ആവശ്യവും ഇല്ല. സദാ സർവദാ കൃഷ്ണ സ്മരണം ചെയ്യണം. 'എന്നെ മാത്രം ചിന്തിച്ചു കൊണ്ടു, മറ്റു ചിന്തകളെ വെടിഞ്ഞു ആരാണോ എന്നെ ആരാധിക്കുന്നത്, അവരുടെ യോഗവും ക്ഷേമവും ഞാൻ വഹിക്കുന്നു' എന്നു ഭഗവാൻ ഗീതയിൽ പറയുന്നു. യോഗം എന്നാൽ കിട്ടാൻ പ്രയാസമായത് കിട്ടുന്നത്. ക്ഷേമം എന്നാൽ അതിനെ സംരക്ഷിക്കുന്നത്.

ഭഗവാൻ നമുക്കു ഒരു ജന്മത്തിനു മുഴുവനും വേണ്ട കൃപ ചെയ്യാൻ കാത്തിരിക്കുന്നു. പക്ഷേ നാം അപ്പപ്പോൾ ഉള്ള ആവശ്യത്തിനു അനുസരിച്ചു ഫലം ആഗ്രഹിക്കുന്നു  ഭഗവാൻ നമുക്കു നല്ലത് തന്നെ ചെയ്യുന്നു. നാം അതു മനസ്സിലാക്കി വരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കണം. ഓരോരുത്തരും അവരവരുടെ ഗൃഹത്തിൽ ഇരുന്നുകൊണ്ട് നാമജപം ചെയ്യേണ്ടതാണ്. നാമം ജപിക്കുന്ന സമയത്ത് നമ്മുടെ മറ്റു ചിന്തകൾ നമ്മിൽ നിന്നും അകന്നു നില്ക്കും.

ഭഗവാൻ തന്നെയാണ് ഗതി. ആത്മാവ് ഭഗവാന്റെ സ്വന്തമാണ്, നമ്മുടേതല്ല. എപ്പോൾ ആത്മാവ് തന്നെ ഭഗവാന്റെയാകുമ്പോൾ, ഈ ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ആ ശരീരത്തെ ആധാരമാക്കിയുള്ള ജീവിതം എല്ലാം തന്നെ ഭഗവാന്റെ ചുമതലയാണ്. അത് കൊണ്ടു നിശ്ചിന്തയോടെ, നിർഭയത്തോടെ ജീവിതം നയിക്കണം. എന്നും ഉണരുമ്പോൾ ഹൃദയം പുഷ്പിക്കണം. അതിനു എന്നും ഭഗവത് ധ്യാനം ചെയ്യണം. യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു വിഷയമാണ് ഭഗവത് ധ്യാനം. ഏറ്റവും സുഖകരമായ ഒന്നാണ് അത്. മനസ്സ് ഇപ്പോഴും ഭഗവാനെ തന്നെ ഓർക്കണം. എന്നാൽ ആനന്ദം അനുഭവിക്കാം. ഭക്തി വളരെ ശ്രേഷ്ടമാണ്.
( കടപ്പാട് )
[01/12, 18:43] +91 94955 57148: വിവേകചൂഡാമണി- 💯

  ശ്രദ്ധാഭക്തിധ്യാനയോഗാത് 
  മുമുക്ഷോഃ
  മുക്തേർഹേതൂൻ
  വക്തി സാക്ഷാത് ശ്രുതേർഗീഃ |
  യോ വാ ഏതേഷ്വേവ
  തിഷ്ഠത്യമുഷ്യ
  മോക്ഷോऽവിദ്യാകല്പ്പിതാ-
  ദ്ദേഹബന്ധാത് ||                   (46)

   ശ്രദ്ധാ, ഭക്തി, ധ്യാനയോഗം - ഇവയാണ് സാധകന്ന്
മുക്തിക്കുള്ള മുഖ്യസഹായകങ്ങൾ എന്ന് ശ്രുതി പറയുന്നു. ഇവയിൽ സുസ്ഥിതി നേടിയവൻ അവിദ്യാകല്പിതമായ ദേഹബന്ധത്തിൽനിന്ന് മുക്തനാവുന്നു.

   സമ്യക്ജ്ഞാനലബ്ധിക്ക് വഴിതെളിയിക്കുന്ന വേദാന്താർത്ഥ
വിചാരത്തെക്കുറിച്ച് വ്യക്തമായി നിരൂപണം ചെയ്ത് അതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി, "വിചാരം ചെയ്യാനുള്ള ശക്തിയാണ് "ആദ്ധ്യാത്മികവാഹനത്തിന്ന്" യാത്രാക്ഷമത നല്കുന്ന 'ഇന്ധനം'. വിചാരത്തിന്റെ സ്വരൂപമെന്തെന്നും കഴിഞ്ഞ ശ്ലോകത്തിൽ നിരൂപണം ചെയ്തു. ഈ ശക്തി - വിചാരം ചെയ്യാനുള്ള കഴിവ് - വർദ്ധിക്കാനും, അത് പരമാവധി കാര്യക്ഷമമാക്കാനും
നിശ്ചിതമായും ആത്മാർത്ഥമായും നാം ചെയ്യേണ്ടതെന്തെന്ന് ഈ
ശ്ലോകം അനുശാസിക്കുന്നു.

  ശ്രദ്ധയും ഭക്തിയും ധ്യാനനിഷ്ഠയെ പുഷ്ടിപ്പെടുത്തുന്നു - ധ്യാനാത്മകതയെ പ്രോത്സാഹിപ്പിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ മൂന്നും ചേർന്നതാണ്, ആത്മവികാസത്തിന്ന് ഋഷിമാർ ആസൂത്രണം ചെയ്ത അനുഷ്ഠാനപദ്ധതി. ഇതിൽ ആദ്യത്തേത് പിന്നത്തേതിനെ സുശക്തവും സമ്പുഷ്ടവുമാക്കുന്നു. ശ്രദ്ധ, ഭക്തിയെ വർദ്ധിപ്പിക്കുന്നു; ശ്രദ്ധയും ഭക്തിയുമുള്ളവൻ എളുപ്പത്തിൽ ധ്യാനനിഷ്ഠ കൈവരിക്കുകയും ചെയ്യുന്നു. ശ്രദ്ധ യുടെ സ്വരൂപത്തെക്കുറിച്ച് 25-ാം ശ്ലോകത്തിൽ വ്യക്തമായി നിരൂപണം ചെയ്തു കഴിഞ്ഞതാണ്. ആ അർത്ഥത്തിൽത്തന്നെ ഇവിടേയും ധരിക്കണം, അതുപോലെത്തന്നെ, ഭക്തിയേയും, ദുഷിച്ച് പ്രാകൃതമായ ഇന്നത്തെ അർത്ഥത്തിലെടുക്കരുത്. 31-ാം ശ്ലോകത്തിൽ നിരൂപണം ചെയ്തതുപോലെ, 'ധ്യേയമായ (ലക്ഷ്യമായ) ആത്മതത്ത്വത്തിൽ തന്മയത്വം പ്രാപിക്കലാണ് ഭക്തി' എന്നറിയേണ്ടതാണ്.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments:

Post a Comment