Sunday, December 01, 2019

[01/12, 22:28] Parvati Atmadhara: ചതുശ്ലോകീ ഭാഗവതം :69

അഞ്ച് ഇന്ദ്രിയങ്ങളും ഉള്ളത് കൊണ്ട് ലോകം എന്ന് പറയുന്നു.. ചില പ്രാണി കൾക്ക് മൂന്ന് ഇന്ദ്രിയങ്ങളെ ഉള്ളൂ...

അവര് കാണ്ന്ന ലോകം.,  നമ്മള് കാണ്ന്ന ലോകം അല്ലാ...

ചെടികൾക് ഒക്കെ ജീവൻ ണ്ട്.. 

സസ്യങ്ങളുടെ അനുഭവത്തിലുള്ള പ്രപഞ്ചം,
നമ്മുടെ പ്രപഞ്ചമേയല്ല!!!


അമീബ മുതൽക്ക് ഏറ്റവും വല്യ പ്രാണിവരെ  ഉള്ളത്‌ നോക്കിയാൽ.... ഏക കോശ ജീവികൾ ണ്ട്..
ഒറ്റ ഇന്ദ്രിയമേ ഉള്ളൂ.
അത്‌ ശരീരം തന്നെ ഒരു  ഇന്ദ്രിയമാണ് !!!

ആ ജീവികളുടെ അടുത്ത് ചോദിച്ചാൽ അവര് കാണ്ന്ന ലോകം നമ്മള് കാണ്ന്ന ലോകം അല്ലാ... ഇന്ദ്രിയങ്ങൾക്ക് അനുസരിച്ച്
ലോകം മാറുകയാണ്....

പലതും കാണുന്നു.... സ്വപ്നത്തിൽ പലതും കാണുന്നു.. ല്ലേ... സ്വപ്നത്തിൽ ഒന്നും ല്ല്യാ....
മുറിയിൽ ഞാൻ കിടന്നുറങ്ങ് ആണ്...
പ്രഭാഷണം നടത്തുന്ന പോലെ സ്വപ്നം കാണ് ആണ്.. നിങ്ങളെയൊക്കെ സ്വപ്നത്തിൽ ഞാൻ ഉണ്ടാക്കും !!.. നിങ്ങളുടെ ഒക്കെ വേഷം കെട്ടി ഇരിക്കും.. ഞാൻ ഇവിടെ ഇരുന്ന് എന്റെ വേഷം കെട്ടി പറയും...
നിങ്ങളുടെ വേഷം കെട്ടി കേൾക്കും.. മൈക്ക് ആയിട്ട് ഇരിക്കും.... ഹാൾ ആയിട്ട് ഇരിക്കും.... പുസ്തകം ആയിട്ട് ഇരിക്കും...

നിങ്ങൾ കേൾക്കുന്നതിനെയും,  ഞാൻ പറയുന്നതിനെയും കണ്ട് കൊണ്ടും ഇരിക്കും.!!!... 😄😄

എത്ര ആശ്ചര്യം ആണ് സ്വപ്നം?..

സൃഷ്ടി രഹസ്യത്തിനെ പറഞ്ഞ് തരാൻ സ്വപ്നത്തിനെ ഉപയോഗിക്കാണ്...

ശ്രീ നൊച്ചൂർ ജി
[02/12, 03:07] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 352*
അടുത്തത് ഒരു വിചിത്രമായ ഗുരു.
ഈ അവധൂതൻ കാട്ടിൽ നിന്ന് നടന്നു.
ഇനി എങ്ങടാ പോകേണ്ടത്..? ജനകമഹാരാജാവിന്റെ രാജ്യമായ മിഥിലാപുരിയിലേക്ക് തന്നെ പോകാം എന്ന് തീരുമാനിച്ചു. വിദേഹനഗരത്തിലേക്ക്. യാത്രയായി.
അവിടെ ഒരു മാളിക.
ആ മാളികയ്ക്ക് മുമ്പിൽ വിസ്താരമായിട്ട് കിടക്കാൻ സ്ഥലം ണ്ട്.
ഇതാരുടെയാ മാളിക?

അവിടെ ഉള്ളവര് പറഞ്ഞു.
"സ്വാമീ, അങ്ങടേയ്ക്ക് പോകണ്ടാ.
അതൊരു വേശ്യയുടെ മാളിക ആണ്. 
അവൾക്ക് പിംഗളാ എന്ന് പേര്.

"ഓ ശരി, അതിനെന്താപ്പോ.
അദ്ദേഹം അവിടെ കിടന്നു.
ഈ വേശ്യസ്ത്രീ അലങ്കാരം ചെയ്ത് തനിക്ക് ആരെങ്കിലും വരണണ്ടോ എന്ന് നോക്കിക്കൊണ്ട് ഉമ്മറത്ത് വന്നു നില്ക്കും. കുറേ നേരം വന്നു നിന്നു.

ആരും വരുന്നില്യ.
അവൾ അകത്ത് ചെന്നു വേഷം മാറി.
ചിലപ്പോ ആളുകള് വരും, ചിലപ്പോ വരില്യ. ഇടയ്ക്കിടയ്ക്ക് ഇവൾ വേഷം മാറി മാറി വന്ന് ഉമ്മറത്ത് വന്നു നിന്നു നോക്കും.
ഇവൾക്ക് രാത്രി ഉറക്കല്യ.
ഇവൾക്ക് ആരോടും  നിത്യനിരന്തരമായ സമ്പർക്കോം ഇല്ല്യ, വരികയും പോകുകയും ചെയ്യുന്ന സംബന്ധം ആണ്.

അവൾ ഉമ്മറത്ത് നിന്ന് നോക്കിയപ്പോ ഈ അവധൂതന്റെ ദൃഷ്ടി അവളുടെ മേലെ വീണു!! പരമവൈരാഗ്യം അവൾക്ക് ണ്ടായി!!!

ആ പിംഗള പറഞ്ഞു.
അഹോ!😔😟 മേ മോഹവിതതിം പശ്യദ് അവിജിതാത്മന:
യാ കാന്താദ് അസത: കാമം കാമയേ യേന ബാലിശാ

ഞാനൊരു മൂഢബുദ്ധി!
എത്ര മോഹം, എനിക്ക്. 
എത്ര അജ്ഞാനം!
ഈ മിഥിലാപുരിയിൽ ഞാനൊരുത്തിയേ ഉള്ളൂ ഇങ്ങനെ. ദേഹ ബോധം തന്നെ ഇല്ലാത്ത ആളുകളുള്ള ഈ വിദേഹരാജ്യത്ത് എല്ലാവർക്കും അവരവരുടേതായ ഒരു പതി ണ്ട്.

യാ കാന്താദ് അസത:
അസത്തുക്കളിൽ നിന്നും ഭോഗം കിട്ടുമെന്ന് ആഗ്രഹിച്ചു ഞാനിങ്ങനെ ഇവിടെ ഇരിക്കണുവല്ലോ.

ബാലിശാ:
ഞാനൊരു മൂഢബുദ്ധി.
എനിക്കൊരു ഭർത്താവ് വേണം.

ഓ, അപ്പോ വിവാഹം കഴിക്കാൻ പോവ്വാണോ?

"ഏയ്, എനിക്ക് എന്നെ വിട്ടുപിരിയാത്ത ഒരു ഭർത്താവ് വേണം. എപ്പോഴും എന്റെ കൂടെ ണ്ടാവണം. എപ്പോഴും ആനന്ദം തന്നുകൊണ്ടേ ഇരിക്കണ ഒരു ഭർത്താവായിരിക്കണം. അങ്ങനെ ഒരു ഭർത്താവ് വേണം.

എന്നാപ്പോ കിട്ടിയതു തന്നെ🤭!!
അങ്ങനെ ഒരു പതിയെ കിട്ട്വോ
അങ്ങനെ ഒരു പതി ണ്ടാവോ ലോകത്തില്....🤔
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment