Friday, December 06, 2019

[06/12, 19:16] Bhattathiry: *🚩🔥അയ്യപ്പ ചരിതം*🔥🚩


 *ഭാഗം - 2⃣0⃣*

   *💥  മഹിഷിയുടെ ജനനം*

🔥●●●●●●●ॐ═🔱═ॐ●●●●●●●🔥

 *നാരദമുനി പറഞ്ഞു.*

          *"ഹേ രാജൻ,ഭദ്രദീപപ്രതിഷ്ഠ എന്ന കർമ്മം ചെയ്താൽ ഈ രണ്ടു കാര്യവും സാധിക്കാം."*

              *നാരദരുടെ ഉപദേശപ്രകാരം കാർത്തവീര്യാർജ്‌ജുനൻ പത്നീസമേതം നർമ്മദാ തീരത്തിൽ ചെന്ന് ഒരാശ്രമം കെട്ടി ഭദ്രദീപപ്രതിഷ്ഠാവ്രതം ആരംഭിച്ചു. ദത്താത്രേയനായിരുന്നു  കാർത്തവീര്യാർജ്ജുനന്റെ  ഗുരു.യാഗാവസാനം സംപ്രീതനായ ദത്താത്രേയമഹർഷി കാർത്തവീര്യാർജ്ജുനനോട്‌  എന്തു വരം വേണമെന്നു ചോദിച്ചു.*                     

           *"മഹർഷേ,എനിക്ക് ആയിരം കൈകൾ ഉണ്ടാകണം. കൂട്ടത്തിൽ പൂർണ ആരോഗ്യവും ദേഹ ആരോഗ്യവും. എന്റെ രാജ്യത്ത് ഒരിക്കലും ദ്രവ്യം ഒടുങ്ങരുത്.എല്ലാവർക്കും എന്നിൽ സ്നേഹവും വിശ്വാസവും ഉണ്ടാകണം. ദിനംപ്രതി എൻ്റെ വീര്യവും ബലവും വർദ്ധിക്കണം. കൂടാതെയോഗസിദ്ധി, ധർമ്മനീതി, ചക്രവർത്തിത്വം,    സപ്തലോകാധിപത്യം,  ഇവയും എനിക്ക് വേണം."*

തുടരും.......

 *_ശ്രീകൃഷ്ണകൃപാസാഗരം_*

✍🏻 സനൂപ് പാലപ്ര,
         
 *_സർവ്വംശ്രീകൃഷ്ണാർപ്പണമസ്തു_*


✿❁═══❁★🔥🚩🔥★❁═══❁✿
[06/12, 19:16] Bhattathiry: 🙏ഹരിഃ ഓം🙏

🌹തത്ത്വമസി🌹

ഭാഗം - 5

തൃവൃത്കരണമെന്നാൽ, ഒരോ ഭൂതത്തേയും രണ്ടായി ഭാഗിക്കുക . ഒരോന്നിന്റെയും രണ്ടാമത്തെ പകുതിയെ വീണ്ടും രണ്ടായി ഭാഗിച്ച് , മറ്റു രണ്ടെണ്ണത്തോട് ചേർക്കുക. എങ്ങിനെ എന്നാൽ , തേജസ്സിന്റെ 1/2 ഭാഗവും , അപ്പിന്റെ (ജലത്തിന്റെ)1/4 ഭാഗവും ,അന്നത്തിന്റെ 1/4 ഭാഗവും ചേർന്നാൽ (തേജസ്സ് )അഗ്നി എന്ന സ്ഥൂലരൂപമാകുന്നു.

ജലത്തിന്റെ 1/2 ഭാഗവും, തേജസ്സിന്റെ 1/4 ഭാഗവും
അന്നത്തിന്റെ1/4 ഭാഗവും ചേർന്നത് ജലം എന്ന സ്ഥൂലരൂപം'

അന്നത്തിന്റെ 1/2 ഭാഗവും , തേജസ്സിന്റെ 1/4 ഭാഗവും , ജലത്തിന്റെ 1/4 ഭാഗവും ചേർന്നാൽ അന്നം, പൃഥിവി എന്ന സ്ഥൂലരൂപം . സ്ഥൂലങ്ങളാക്കി തീർത്ത ശേഷമാണ് നാമരൂപാദികൾ വ്യക്തമാകുന്നത്. പഞ്ചീ കരണവും ഇതുപോലെ തന്നെ ആകാശവും, വായുവും കൂട്ടത്തിൽ ചേരുന്നു. ഇതിന് ശേഷം , സൂര്യൻ മിനുസമുള്ള ഉപരിതലങ്ങളിൽ പ്രതിഫലിക്കുന്നതു പോലെ സദ്രൂപിയായ ആത്മാവ് വിരാട് ശരീരത്തിൽ പ്രവേശിച്ച് പ്രജാപതി ആയും വ്യഷ്ടി ശരീരങ്ങളിൽ പ്രതിഫലിച്ച് ദേവമനുഷ്യാദി വ്യക്തികളായും പ്രകാശിച്ചു. ഇങ്ങനെ നാമരൂപങ്ങളെ ഭിന്നമായിത്തീർന്നു 🙏

ഇതാണ് സൃഷ്ടിയെപ്പറ്റി ഇവിടെ പറയുന്നത്. പല ഉപനിഷത്തിലും പല രീതിയിൽ പറയുന്നു എന്ന് മാത്രം. ഛാന്ദോഗ്യോപനിഷത്ത് ഇതാണ് പറയുന്നത്.🙏

തുടരും


  • നമസ്കാരം.🙏

No comments:

Post a Comment