Friday, December 13, 2019

[13/12, 13:31] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം-32

 ഭഗവാനു മുമ്പ് മറ്റു യാതൊന്നും
ഉണ്ടായിരുന്നില്ല, പിമ്പുണ്ടായതെല്ലാം ഭഗവാനെ ആശ്രയിച്ചു മാത്രം കാണപ്പെട്ടവയുമാണ്. അതുകൊണ്ട് ഭഗവാൻ പണ്ടേയുള്ളവനാണ്. പണ്ടേയുള്ള ഈ ഭഗവാനെ സമീപിക്കാൻ ബുദ്ധിക്കു രണ്ടു മാർഗ്ഗങ്ങളേയുള്ളു; സഗുണ
മാർഗ്ഗവും നിർഗുണമാർഗ്ഗവും. ഇതിൽ ഏതവലംബിച്ചാലും ഭഗവാൻ 'ണത്താരിൽ മാനിനിമണാളനാ'ണ്. സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും
മുഴുവൻ പ്രതീകമാണ് ലക്ഷ്മി. അതുപോലെ സർവവ്യാപിയായ പരമാത്മാവിന്റെ പ്രതീകമാണ് ശംഖചക്രാബ്ജധരനും പീതാംബരധാരിയുമായ വിഷ്ണു. 'വിഷ്ണു' എന്ന പദത്തിനു തന്നെ സർവത്ര വ്യാപിച്ചിരിക്കുന്നവൻ
എന്നാണർഥം. ബോധസ്വരൂപമായ സൂക്ഷ്മസത്യം വിചാരം ചെയ്തറിയാൻ കഴിവില്ലാത്തവർക്ക്  ആരംഭത്തിൽ ചതുർബാഹുവായി വനമാലധരിച്ച്, കടകകുണ്ഡലകിരീടങ്ങളോടുകൂടി ശോഭിക്കുന്ന ലക്ഷ്മീമണാളനെ ധ്യാനിച്ച് ബുദ്ധിക്ക് ഏകാഗ്രത വരുത്താവുന്നതാണ്. ആദ്യമേ തന്നെ വസ്തു ബുദ്ധിക്കു പിടികിട്ടുന്നവർക്കു വിചാരരൂപത്തിലുള്ള ജ്ഞാനമാർഗ്ഗമോ
സങ്കൽപ്പനിരോധരൂപത്തിലുള്ള യോഗമാർഗ്ഗമോ അംഗീകരിച്ച് ബുദ്ധിയെ ഏകാഗ്രപ്പെടുത്തി സത്യത്തെ സമീപിക്കാവുന്നതാണ്. ഏതു മാർഗ്ഗമവലംബിച്ചാലും മനസ്സ് ഏകാഗ്രപ്പെടുന്നതോടെ വ്യക്തിയുടെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന കുണ്ഡലിനി അഥവാ പ്രപഞ്ചപ്രാണശക്തി ഉണർന്ന് ദേഹമാകെ വ്യാപിക്കും. ഹൃദയാന്തർഭാഗം പ്രകാശം കൊണ്ടു നിറയും. ശക്തിയുടെ ഉറവിടങ്ങളായ ആധാരപത്മങ്ങൾ വ്യക്തമായി കാണാറാകും. പ്രപഞ്ചപ്രാണ ശക്തിയായ കുണ്ഡലിനി ആധാരപദ്മങ്ങളിൽ നിന്നും ഊറി പ്രകാശിച്ചതുകൊണ്ടുതന്നെയായിരിക്കണം യോഗികൾ ലക്ഷ്മിയെ
'ണത്താരിൽമാനിനി' എന്നു സങ്കൽപ്പിക്കാനിടയായത്. ശക്തിപ്രസരത്തിനുളളിൽ അതിനുറവിടമായ ബോധസത്യവും യോഗിബുദ്ധിക്ക്
അനുഭവവിഷയമായിത്തീരുന്നു. ഇങ്ങനെ 'ണത്താരിൽ മാനിനി മണാളനാണ്' ജഗദീശ്വരനെന്ന് ബോധ്യപ്പെടുന്നു. ചുരുക്കത്തിൽ ആധാരപദ്മങ്ങളിൽ നിന്നുള്ള പ്രപഞ്ചപ്രാണശക്തിയുടെ ആവിർഭാവം, അതിൽ വ്യക്തമായി തെളിയുന്ന ശക്തിക്കുറവിടമായ ബോധവസ്തു, യഥാക്രമം ഇവയുടെ പ്രതീകങ്ങളായ ലക്ഷ്മിയും വിഷ്ണുവും; ഇത്രയും അർത്ഥങ്ങളുൾക്കൊള്ളുന്നതാണ് 'ണത്താരിൽമാനിനി മണാളൻ' എന്ന പദമെന്നോർക്കണം.
കുണ്ഡലിനീപ്രാണപ്രസരത്തിന്റെ വിശദവിവരം ഒമ്പതാം പദ്യത്തിന്റെ വ്യാഖ്യാനം നോക്കി അറിയേണ്ടതാണ്. സഗുണമോ നിർഗുണമോ ആയ ഏതു മാർഗം അവലംബിച്ചാലും ബുദ്ധി ഏകാഗ്രപ്പെടുന്തോറും ഭഗവദ് രൂപം കൂടുതൽ കൂടുതൽ തെളിഞ്ഞു കിട്ടുകയും അലൗകികമായ ആനന്ദവും ശാന്തിയും കൂടിവരികയും ചെയ്യും. അതോടെ ഭക്തനുള്ള ഭൗതികസമ്പത്തുകൾ പോലും ഭഗവാന്റെ അനുഗ്രഹം മാത്രമാണെന്നു ബോധ്യപ്പെടുകയും ചെയ്യും. ജീവിതം ദിനംപ്രതി ധന്യധന്യമായിത്തീരുന്നു എന്നനുഭവിക്കാനുംകഴിയും. ഇക്കാരണത്താലാണ് മറ്റു സത്യദർശികളെ പിന്തുടർന്ന് എഴുത്തച്ഛനും ഭഗവാനെ 'ഭക്തവത്സലൻ' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.
സഗുണമോ നിർഗുണമോ ആയ ഭക്തിയെ അവലംബിച്ച് തന്നെ
സമീപിക്കുന്നവരിൽ വാത്സല്യം ചൊരിഞ്ഞ് അവരുടെ ജീവിതത്തെ ധന്യമാക്കിത്തീർക്കുന്നവൻ എന്നു താത്പ്പര്യം.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[13/12, 13:31] +91 94955 57148: വിവേകചൂഡാമണി- 112

14. ആത്മജ്ഞാനത്തിന്റെ മഹത്ത്വം (56-61)

  നയോഗേന ന സാംഖ്യേന
  കർമ്മണാ നോ ന വിദ്യയാ
  ബ്രഹ്മാത്മൈകത്വബോധേന
  മോക്ഷഃ സിദ്ധ്യതി നാന്യഥാ
                                                (56)
   
    യോഗംകൊണ്ടോ, സാംഖ്യംകൊണ്ടോ, കർമ്മംകൊണ്ടോ,
വിദ്യകൊണ്ടോ മോക്ഷം സിദ്ധിക്കുന്നതല്ല. ആത്മാവും ബ്രഹ്മവും ഒന്നു തന്നെയെന്ന അഭേദജ്ഞാനത്താൽ മാത്രമേ മോക്ഷം സാദ്ധ്യമാകൂ; മറ്റൊന്നുകൊണ്ടും സാദ്ധ്യമല്ല.

    ഈ ശ്ലോകത്തിൽ സൂചിപ്പിച്ചിരിക്കുന്ന മാർഗ്ഗങ്ങളൊന്നും തന്നെ, യാന്ത്രികമായി മാത്രം അനുഷ്ഠിക്കുകയാണെങ്കിൽ, ലക്ഷ്യ പ്രാപ്തിക്കുതകുകയില്ല. അവലംബിക്കുന്ന മാർഗ്ഗത്തിൽ ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിലേ അത് സാധകന് പ്രയോജനപ്പെടൂ.
 
   ഭാരതത്തിൽ ആകെ ആറ് ദർശനശാസ്ത്രങ്ങളുള്ളതിൽ
ചിലതിനെ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. ബാക്കിയുള്ളവ ആത്മസാക്ഷാത്കാരത്തിന് പ്രതികൂലമാണെന്നർത്ഥമില്ല. അവയും പറയപ്പെട്ടവയിൽ ഉൾക്കൊളളുന്നുണ്ട്.

     'യോഗം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ചിത്തവൃത്തി
നിരോധരൂപമായ ഹഠയോഗാദി അഭ്യാസങ്ങളെയാണ്.

   'സാംഖ്യ'ശാസ്ത്രത്തെ വേദാന്തത്തിന്റെ ഉറവിടമായി കണക്കാക്കാം. വളരെ വിസ്തൃതമായ ആ ശാസ്ത്രത്തെ സംശോധനം ചെയ്ത് കടഞ്ഞെടുത്തതാണ് മികവുറ്റ സൂക്ഷ്മചിന്തയുടെ പരമോത്കൃഷ്ടഭാവമായ വേദാന്തം.

  ദ്വൈതചിന്തയിലധിഷ്ഠിതമായ സാംഖ്യസിദ്ധാന്തപ്രകാരം,
ലോകം പ്രകൃതി-പുരുഷ സമ്മിശ്രമാണ്; ആത്മാവായ പുരുഷനും അനാത്മവസ്തുക്കളായ പ്രകൃതിയും ചേർന്നതാണ്. 'പുരുഷൻ' സചേതനം - ജ്ഞാനസ്വരൂപവും, ചൈതന്യവും; 'പ്രകൃതി'  അചേതനം - ജഡവും, നിശ്ചേഷ്ടവും. എങ്കിലും പുരുഷസമ്പർക്കത്താൽ
പ്രകൃതിയിൽ ചൈതന്യം ആവേശിക്കുന്നു. പുരുഷന്ന് മാത്രമായി സ്വയമേവ, ഒന്നുംതന്നെ ചെയ്യാനോ, നേടാനോ ഇല്ല. പ്രകൃതിയാകട്ടെ, പുരുഷനോടുചേർന്ന് വേണ്ട ശക്തി സംഭരിക്കുന്നു - ശക്തിമത്തായി ഭവിക്കുന്നു. ബൾബ് ജഡമാണ്. അതിന്നു പ്രകാശിക്കാനുള്ള കഴിവെവിടുന്നു കിട്ടി? വിദ്യുച്ഛക്തിയിൽനിന്ന്. പ്രകാശിപ്പിക്കുക എന്ന ക്രിയ വിദ്യുച്ഛക്തിയിലില്ല. അത് ചൈതന്യം (ശക്തി) മാത്രമാണ്. പുരുഷന്ന് മാത്രമായി പ്രവർത്തനമില്ല. പുരുഷൻ പ്രകൃതിയാകുന്ന വസ്ത്രം അണിയുമ്പോഴാണ് (പ്രകൃതി-പുരുഷ
സംയോഗഫലമായിട്ടാണ്) സകലക്രിയകളും നടക്കുന്നത്.

   പ്രകൃതിക്ക് സ്വയമേവ പ്രവൃത്തിയൊട്ടില്ലതാനും. എന്നാൽ അവർ പരസ്പരം ആശ്ലേഷിക്കുമ്പോൾ, ഗുണങ്ങൾ അന്യോന്യം കൈമാറുകയാൽ, ദിവ്യമഹിമയും ശക്തിയും പ്രകടമാവുന്നു. ചൈതന്യ സ്വരൂപിയായ പുരുഷന്ന്
(ആത്മാവിന്ന്) ഉപാധിയായി വർത്തിക്കുന്നു പ്രകൃതി. ഉപാധിതോറും ചൈതന്യ സ്ഫുരണം കാണുകയാൽ, ഉപാധികളുടെ നാനാത്വം പോലെത്തന്നെ ഉപാധിഗതനായ പുരുഷനും നാനാത്വമുണ്ടെന്ന നിഗമനത്തിൽ സാംഖ്യന്മാർ എത്തിച്ചർന്നു. നശ്വരമായ പ്രകൃതിയിൽനിന്ന് ഭിന്നനാണ്
ശാശ്വതനായ പുരുഷൻ എന്നറിഞ്ഞ് പ്രകൃതിപുരുഷ വിവേകം സർവ്വദാ, സർവ്വപ്രകാരേണ അനുഷ്ഠിച്ചാൽ മുക്തനായിത്തീരാമെന്നാണ് സാംഖ്യസിദ്ധാന്തം. ഇതിൽനിന്നും ഒരു പടികൂടി മുകളിലാണ് വേദാന്തം. ആത്മാവായ പുരുഷന്റെ യാഥാർത്ഥ്യം അറിഞ്ഞു കഴിഞ്ഞാൽ, ആ സമ്യക്ജ്ഞാനത്തിൽ പ്രകൃതി എന്ന ഒന്ന് ഭിന്നമായിട്ടില്ലെന്നും, പുരുഷനിൽ കല്പിക്കപ്പെട്ട (ആരോപിതമായ) വെറും പ്രതിഭാസം മാത്രമാണ് പ്രകൃതിയെന്നും അത്യന്ത
സൂക്ഷ്മവും, സർവ്വഗതവും, ശുദ്ധചിന്മയവും, ഏകവും അദ്വിതീയവുമായ പരമാത്മാവ് മാത്രമാണ് സത്യമെന്നും ഉള്ള അനുഭവം യോഗിക്ക് സിദ്ധിക്കും എന്നത്രെ വേദാന്തസിദ്ധാന്തം.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[13/12, 13:31] +91 94955 57148: *🎼ചാരുത*                               

സൗന്ദര്യത്തിന്റെ നൈസർഗികതയാണ് ചാരുത. പരിപൂർണമായ സ്വാസ്ഥ്യത്തെ ചൂഴ്ന്നു നിൽക്കുന്ന ഒരു പ്രഭാവലയം തന്നെയാണ് ചാരുത. ചാരുത സൗന്ദര്യത്തിന്റെ ക്രിയാത്മകതയാണ്. സർഗ്ഗാത്മകതയാണ്.

നാം വളരെ നൈസർഗികമായി ചലിക്കുമ്പോൾ ഓരോ നിമിഷത്തിലുമാണ് അടുത്ത നിമിഷം എങ്ങനെ സംഭവിക്കണമെന്ന കാര്യത്തിൽ തീർപ്പ് കൽപ്പിക്കുന്നത്.
ഈ നിമിഷത്തിന്റെ തുടർച്ചയായാണ് അടുത്ത നിമിഷം വരുന്നത്.
ഈ നിമിഷത്തിന്റെ അന്ത്യത്തിലാണ് അടുത്ത നിമിഷത്തിന്റെ ആദ്യം തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് നാം  എല്ലാംകൊണ്ടും തുറന്ന ഹൃദയത്തോടെ വർത്തിക്കുക.
അടുത്ത നിമിഷം വളരെ സ്വാഭാവികതയോടെ ഉണ്മയെ കണ്ടെത്തിക്കൊള്ളും.  അപ്പോൾ നമുക്കൊരു പദ്ധതിയുമില്ല.
ഒരു ചിന്താഘടനയുമില്ല.
ഒരു പ്രതീക്ഷയുമില്ല.

ഈ ദിവസം തന്നെ നമുക്ക് ധാരാളമാണ്.  നാളേക്കുവേണ്ടി ഇപ്പോൾ സ്വരുക്കൂട്ടേണ്ടതില്ല. നാളേക്ക് മാത്രമല്ല അടുത്ത നിമിഷത്തേക്കു പോലും തയ്യാറാക്കേണ്ടതില്ല. ഇന്ന് അവസാനിക്കുമ്പോൾ നാളെ നവോന്മേഷത്തോടെ കടന്നുവരുന്നു. വളരെ നിഷ്കളങ്കമായി ഒരു കൃത്രിമത്വവും കൂടാതെ.  നാളെ കടന്നുവരുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഭൂതകാലത്തിന്റെ സഹായം കൂടാതെ തന്നെ. ഇതാണ് ചാരുത. പ്രഭാതത്തിൽ ഒരു പൂവ് വിടരുന്നത് നോക്കിക്കാണുക.    അങ്ങനെ കണ്ടു
കൊണ്ടിരിക്കുമ്പോൾ ചാരുത തമ്മിൽ ആകർഷകത്വം ഉണ്ടാക്കുന്നു. അതിനൊരു ആയാസവും ആവശ്യമില്ല. പൂവ് പ്രകൃതിക്കനുസൃതമായി ചലിക്കുന്നു. ഒരു പൂച്ച ഉറക്കമുണർന്നെണീക്കുന്നത് നിരീക്ഷിക്കുക.  അനായാസമായ ചലനം അതിനുചുറ്റും ചാരുതയുടെ ഒരു കാന്തികവലയം സൃഷ്ടിക്കുന്നത് കാണാം.  മുഴുവൻ പ്രകൃതിയും ഈ ചാരുതയാണ്. പക്ഷേ നമുക്ക് ചാരുതയാർന്ന ഒരു ജീവിതം നയിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുകയാണ്. നമ്മുടെ അകത്ത് നിറയെ മുറിവുകളാണ്.

No comments:

Post a Comment