[14/12, 08:03] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം-33
ചിത്തത്തിൽ കളിപ്പന്തലിട്ടു മനസ്സിൽ വിളയാടീടുക
ഈശ്വരൻ സർവ്വവ്യാപിയാണ്. അതുകൊണ്ടുതന്നെ ഭഗവാൻ എല്ലാ ജീവശരീരങ്ങളുടെയും ഉള്ളിൽ സദാ കുടികൊള്ളുന്നു. ഒരിക്കലും അവിടെ നിന്നും വിട്ടുപോകുന്നില്ല. ഒരിക്കലും സ്വരൂപത്തിനു കേടുപറ്റാത്തവനായതുകൊണ്ടാണ് ആചാര്യൻ ഭഗവാനെ 'അച്യുത' എന്നു സംബോധന
ചെയ്തിരിക്കുന്നതും. 'ച്യുതി' കേടുപറ്റൽ; അതില്ലാത്തവനാണ് അച്യുതൻ. അപ്പോൾ ഒരു കേടും പറ്റാതെ ഉളളിൽ സദാ കുടികൊള്ളുന്ന ഭഗവാനെ ആർക്കുവേണമെങ്കിലും അങ്ങാട്ടു തിരിഞ്ഞുനോക്കി കണ്ടെത്താവുന്നതാണ്. ഇങ്ങനെ ഭഗവാനെ കണ്ടെത്താൻ ഒരാൾ പ്രധാനമായി രണ്ടു കാര്യങ്ങളാണനുഷ്ഠിക്കേണ്ടത്. ഉളളിൽ ബോധാനന്ദസ്വരൂപനായ
ജഗദീശ്വരൻ വിട്ടുപോകാതെ ഇരിക്കുന്നു എന്നു സദാ ഓർമ്മിക്കുക. ജീവിതത്തിന്റെ അന്തിമലക്ഷ്യം ആ ഭഗവാനെ കണ്ടെത്തുകയാണെന്നും സ്മരിക്കുക. ഈ നിരന്തര സ്മരണ നിലനിർത്തുന്നത് ചിത്തത്തിന്റെ ജോലിയാണ്. ഇതത്രേ അവധാരണം. ഇതിനെ ഭാവനാമയമായ ഭാഷയിൽ പ്രതിപാദിച്ചിരിക്കുകയാണ് ആചാര്യൻ 'ചിത്തത്തിലച്യുത കളിപ്പന്തലിട്ട്' എന്ന ഭാഗം കൊണ്ട്. അന്തഃകരണം പ്രവർത്തനഭേദമനുസരിച്ച് മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നു നാലായി തിരിയുന്നു. വിവിധ ലോക സങ്കൽപ്പങ്ങളിൽപ്പെട്ട് തിരിയുകയാണ് മനസ്സിന്റെ ജോലി. തീരുമാനമെടുക്കുന്ന അന്തഃകരണാംശമാണ് ബുദ്ധി. അഭിമാനിക്കുന്നത് അഹങ്കാരം. അവധാരണമാണ് ചിത്തത്തിന്റെ പ്രവർത്തനം. ഇതാണ് വ്യവസ്ഥ. കളിക്കാൻ പന്തലിട്ടു കഴിഞ്ഞാൽ പിന്നെ കളി, പന്തലിനുള്ളിലും അതിനു ചുറ്റുമായി ഒതുങ്ങി നിന്നുകൊളളുമല്ലോ. ഭഗവാൻ ഉള്ളിലിരിക്കുന്നുവെന്നും, ഭഗവത് സ്മരണ ഒരിക്കലും വിട്ടുപോകരുതെന്നും ചിത്തം സ്മരിക്കുമെങ്കിൽ ആ സ്മരണയുടെ പശ്ചാത്തലത്തിൽ വിവിധ ലോകസങ്കൽപ്പങ്ങളിലൂടെ ആ ജീവിതയാത്ര തുടരാൻ പ്രയാസമില്ല. ഭഗവാനെ മറന്ന് ലോകസങ്കൽപ്പങ്ങളിൽപെട്ടുപോയാലേ പേടിക്കാനുള്ളൂ. ഭഗവാനെ സദാ ഓർമ്മിച്ചു കൊണ്ടു തന്നെ വിവിധ ലോകസങ്കൽപ്പങ്ങളെ ഉപലാളിക്കാൻ എന്റെ മനസ്സിനു കഴിവുണ്ടാകണമെന്നാണ് 'വിളയാടീടുകെൻമനസി' എന്ന ഭാഗം കൊണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്തം കൊണ്ട് സദാ ഭഗവാനെ സ്മരിക്കാനും ആ സ്മരണയുടെ പശ്ചാത്തലത്തിൽ വിവിധ സങ്കൽപ്പങ്ങളിലൂടെ ലോകത്തു വ്യവഹരിക്കാനും കഴിയണമെന്നു ചുരുക്കം. ഏതാണ്ടിതേ
ആശയം തന്നെ ഭഗവാൻ ഗീതയിൽ അർജുനന് ഉപദേശിക്കുന്നത് നോക്കുക.
മയ്യേവ മന ആധത്സ്വ
മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ
അത ഊർധ്വം ന സംശയഃ
(ഗീത 12-8)
മനസ്സ് എന്നിൽ അർപ്പിക്കൂ, ബുദ്ധി എന്നിൽ ഉറപ്പിക്കൂ. ഇതു രണ്ടുമായാൽ വിട്ടുപോകാതെ എന്നിൽത്തന്നെ സ്ഥിതി ചെയ്യും. സംശയമേ വേണ്ട. എഴുത്തച്ഛൻ ഗീതയിലെ ബുദ്ധിക്കു പകരം ചിത്തത്തെ സ്വീകരിച്ചു എന്നേയുള്ളൂ.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[14/12, 08:03] +91 94955 57148: വിവേകചൂഡാമണി- 113
'കർമ്മം എന്നത്, യജ്ഞയാഗാദി വൈദികകർമ്മങ്ങളാണ്.
ദിവ്യവും, പവിത്രവുമായ വൈദികകർമ്മാനുഷ്ഠാനങ്ങളിലൂടെ പുണ്യംനേടി മരണാനന്തരം സ്വർഗ്ഗീയഭോഗങ്ങൾ അനുഭവിക്കാമെന്നാണ് കർമ്മകാണ്ഡികളായ മീമാംസകരുടെ വിശ്വാസം. സ്വർഗ്ഗാദി സൂക്ഷ്മലോകങ്ങളിൽ വിശിഷ്ട്യഭോജ്യങ്ങൾ ഭുജിച്ച്,
പുണ്യം ക്ഷയിക്കുമ്പോൾ അവർ മർത്ത്യലോകത്തുതന്നെ വന്നു
പിറന്ന് വീണ്ടും പുണ്യം സമ്പാദിക്കാൻ കർമ്മങ്ങൾ ചെയ്യുന്നു. ഇങ്ങനെ പുണ്യം ആർജ്ജിക്കാൻ കർമ്മം ചെയ്യുക - അതിന്റെ ദിവ്യഫലങ്ങൾ ഭുജിക്കാൻ സ്വർഗ്ഗത്തിൽ പോവുക - ഇതത്രെ അവരുടെ 'മോക്ഷം'! - ജീവിതലക്ഷ്യം!! സ്വർഗ്ഗസുഖം അനുഭവിക്കുക എന്നതാണ് അവരെ സംബന്ധിച്ചേടത്തോളം അമൃതത്വം!!!
വേദങ്ങളിൽ, ഉപാസന എന്ന അർത്ഥത്തിൽ, 'വിദ്യ' എന്ന
ശബ്ദം ഉപയോഗിച്ചുകാണാം. ഏകാന്തഭക്തിയോടെ ധ്യേയവസ്തുവിൽ ചിത്തമുറപ്പിക്കുക; ശിഥിലീകരണപ്രവണതകളേയും സങ്കുചിതചിന്തകളേയും നീക്കി ബുദ്ധിക്ക് വികാസം വരുത്തുക -
അങ്ങനെ ധ്യേയവസ്തുവുമായി താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുക. ഇതത്രെ ഉപാസന, 'സർവ്വഗതനായ പ്രാണനാണ് ഞാൻ'; 'സർവപോഷകനായ സൂര്യനാണ് ഞാൻ', 'ജ്യോതിർമയനായ അഗ്നിയാണ് ഞാൻ', 'സർവ്വശക്തനായ ഇന്ദ്രനാണ് ഞാൻ എന്നിങ്ങനെ
പല ഉപാസനകളും (വിദ്യകളും) വേദങ്ങളിലുണ്ട്. അഥവാ വിദ്യ
എന്നതിന് ശാസ്ത്രജ്ഞാനം (പാണ്ഡിത്യം) എന്ന് വാച്യാർത്ഥവുമാവാം.
ഇവയെല്ലാംതന്നെ ആത്മവികാസത്തിന്നുള്ള ഉപായങ്ങളാണ് - ലക്ഷ്യമല്ല എന്നോർക്കണം, 'കൽക്കട്ടാ റോഡ് കൽക്കട്ടയല്ല; ബോംബെ റോഡ് ബോംബെയല്ല. എന്നാൽ കൽക്കട്ടാറോഡിലൂടെ പോയാൽ തീർച്ചയായും കൽക്കട്ടയിൽ എത്താം. ബോംബെ റോഡിലൂടെ പോയാൽ ബാംബെയിലും എത്താം, പ്രാപ്യസ്ഥാനത്തെത്തിക്കഴിഞ്ഞാൽ നാം സഞ്ചരിച്ച റോഡുകൾ അവിടെയുണ്ടാവില്ല. 'യോഗം', 'സാംഖ്യം', 'കർമ്മം', 'വിദ്യ' എന്നിവ വഴികൾ മാത്രമാണ് ലക്ഷ്യമല്ല.
നമ്മിലെ സത്തയായ ആത്മാവുതന്നെയാണ് സർവചരാചരങ്ങളിലേയും ആത്മാവ്. പരമാത്മാവും ജീവാത്മാവും ഒന്നുതന്നെ എന്ന ബ്രഹ്മാത്മൈകത്വബോധമാണ് നാം സാക്ഷാത്കരിക്കേണ്ട ലക്ഷ്യം. ദിവ്യമഹിമയോടുകൂടിയ ആത്മസ്വരൂപത്തെ ഓരോ ആളും സ്വപ്രയത്നത്താൽ സ്വയം അനുഭൂതിയിൽ വരുത്തണം. അതുകൊണ്ടുമാത്രമേ സർവ്വബന്ധനങ്ങളിൽനിന്നും, ബുദ്ധിയുടെ അസ്വാസ്ഥ്യത്തിൽ നിന്നും മനസ്സിലെ വിക്ഷേപങ്ങളിൽനിന്നും ശാരീരികാവശ്യങ്ങളിൽനിന്നും വിമുക്തി കിട്ടൂ.
'യോഗം' 'സാംഖ്യം തുടങ്ങി ഇവിടെ പ്രതിപാദിതമായവ കൂടാതെ മറ്റുവല്ല ഉപായവും ഉണ്ടായിക്കൂടേ എന്ന ശങ്ക ഒരുപക്ഷേ ശ്രോതാക്കൾക്കുണ്ടായെങ്കിലോ എന്നുകരുതി ശ്രീശങ്കരൻ ദൃഢ
സ്വരത്തിൽ പ്രഖ്യാപിക്കുന്നു - 'നാന്യഥാ', ഇതല്ലാതെ വേറെ വഴിയില്ല. മോക്ഷത്തിന്നുള്ള ഏകോപായം ഇതുമാത്രമത്രെ. ബ്രഹ്മാത്മൈകത്വബോധസ്വരൂപമായ ആത്മസാക്ഷാത്കാരത്തിലുടെ
മാത്രമേ ദുഃഖഭൂയിഷ്ഠമായ സംസാരബന്ധനം പൂർണ്ണമായും നീങ്ങൂ.
ഓം. സ്വാമി ചിന്മയാനന്ദ.

No comments:
Post a Comment