Saturday, December 14, 2019

ഋഗ്വേദം (അഷ്ടകം 2)*
മന്ത്രം 2. മണ്ഡലം 1 . സുക്തം 122
(ഒരു മാതൃകാഭാര്യ എങ്ങനെയായിരിക്കണമെന്നു പറയുന്നു )
പത്നീവ പൂർവഹൂതിം വാവൃധന്യാ
ഉഷാസാനക്താപുരുധാ വിദാനേ
സരീർ നാത്കം വൃതം വസാനാ
സൂര്യസു ശ്രീയാ സുദൃശ്രീ ഹിരണ്യൈഃ
( ഹേ ഉത്തമതനീ ! ) - ഉത്തമയായ സ്ത്രീരത്നമേ
ത്വം പത്നീവ , വവൃധധ്യൈ - യജ്ഞാദി മംഗള കർമ്മങ്ങളിൽ ഭാഗഭാക്കാകുന്ന ധർമ്മപത്നിയെപ്പോലെ ഗൃഹസ്ഥാശ്രമധർമ്മത്തെ വർധിപ്പിക്കുന്നതിനുവേണ്ടി
പൂർവ്വഹൂതിം ( പതിംശുശ്രൂഷ്യ ) - ആദ്യം അനുസരിക്കേണ്ടതും സേവിക്കേണ്ടതുമായ ഭർത്താവിന് സേവാശുശ്രൂഷാദികൾ ചെയ്തശേഷം
പുരുധാ വിദാനേ - നാനാതരത്തിൽ സദ്ഗുണങ്ങൾ പേറി മാറ്റമില്ലാതെ വന്നുംപോയും ഇരിക്കുന്ന
ഉഷാസാനക്ത ( ഇവ ശോഭസ് ) - രാവും പകലും പോലെ ധർമ്മനിരതയായി ശോഭിച്ചാലും
സൂര്യസ്യ ( ഇവ ) - സൂര്യസമാനം തേജസ്വിനിയായി
ഹിരണ്യൈഃ ശ്രീയാചഅത്കം - ഹിതകാരിയും രമണീയവുമായ ഗുണങ്ങളോടുകൂടി , ആഭരണങ്ങളോടുകൂടി ലക്ഷ്മീവിലാസത്തോടുകൂടി ശരീരാംഗങ്ങളെ
സുദൃശ്രീവ്യുതം - അന്യർ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന രീതിയിൽ ഉള്ളവളായി വർണ ശബളിമയോടു കൂടി നെയ്തെടുത്ത വസ്ത്രം
വസാനാസരീഃ ന ( നിത്യം വിരാജസ്വ ) - ധരിച്ചിരിക്കുന്നവളായി ഭർത്താവിന്റെ ആഗ്രഹാഭിലാഷങ്ങളെ ലക്ഷ്യത്തിൽ എത്തിക്കുന്ന ഒരു വഞ്ചിയെന്നോണം നിൽക്കുന്നതായി എന്നും വിരാജിച്ചാലും.
യജ്ഞാദി മംഗളകർമ്മങ്ങളിലൂടെ ദാരങ്ങൾക്ക് മതിയായ സ്ഥാനമാണ് കൊടുക്കുന്നത് . അപ്രകാരം യജ്ഞാദികളിൽ ഭാഗഭാക്കാകുന്ന അവൾ ഗൃഹസ്ഥാശ്രമത്തെ അഭംഗുരം നിർവ്വഹിക്കുവാൻ സഹായിയായി ഇരിക്കുന്നു . ഭർതൃശുശ്രൂഷയാണ് അവളെ സംബന്ധിച്ചിടത്തോളം പ്രഥമവും പ്രധാനവും . അവ വേണ്ടുംവിധം നിർവഹിച്ചശേഷം സദ്ഗുണസമന്വിതയായി അവൾ ശോഭിക്കുന്നു . മുടങ്ങാതെയുള്ള രാവും പകലും പോലെ അവളുടെ പത്നീധർമ്മത്തിനും ഒരു മുടക്കവും ഒരിക്കലും ഇല്ല . ആകർഷകമായ തേജസ്സോടുകൂടിയ രമണീയ ഗുണവതിയും ഹിതവതിയുമാണ് അവൾ , ലക്ഷ്മി വിലാസം തുളുമ്പുന്ന അവളുടെ അംഗശോഭ തികവാർന്നതാണ്. വർണശബളിമയോടെ നെയ്തെടുത്ത പട്ടുടയാട അണിഞ്ഞ അവൾ ഭർത്താവിന്റെ ആഗ്രഹാഭിലാഷങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്ന ഒരു തോണിപോലെ പൂർത്തീകരിക്കുന്നു .🙏🏻
മാധ്വകല്യാൺ എന്ന പുസ്തകത്തിൽ നിന്നും പകർത്തിയത്
*ഹരി ഓം*
🌿🌿🌿🌿🌿🌿🌿
*✍🏻 അജിത്ത് കഴുനാട്*
*കണ്ണനും കൂട്ടുകാരും*

No comments:

Post a Comment