Saturday, December 07, 2019

*ശ്രീമദ് ഭാഗവതം 358*

കൂട്ടത്തോടെ മെഡിറ്റേഷൻ എന്നൊക്കെ പറഞ്ഞാലൊന്നും ശരിയാവില്യ. രാമകൃഷ്ണദേവനെ ഒരിക്കൽ ബ്രഹ്മസമാജത്തിന്റെ ധ്യാനം കാണാൻ കൂട്ടിക്കൊണ്ടു പോയി.
അഞ്ചര മണിക്ക് ടിങ് എന്ന് ബെല്ലടിച്ചാൽ എല്ലാരും കണ്ണടച്ച്  ധ്യാനിക്കും.
ആറുമണിക്ക് ടിങ് എന്ന് ബെല്ലടിച്ചാൽ എല്ലാരും കണ്ണ് തുറക്കും.

രാമകൃഷ്ണദേവൻ ഇവരുടെ നടുവിലിരുന്ന് ഇവര് ധ്യാനിക്കുന്നതൊക്കെ കണ്ടു.
അവര് രാമകൃഷ്ണദേവനോട് ചോദിച്ചു.

ഞങ്ങളുടെ മെഡിറ്റേഷൻ എങ്ങനെണ്ടായിരുന്നു?

രാമകൃഷ്ണദേവന് വെച്ചു കെട്ടൊന്നും ഇല്ല്യ. അദ്ദേഹം പറഞ്ഞു.

ദക്ഷിണേശ്വർ കോവിലില് വൈകുന്നേരം ദീപാരാധന സമയത്ത് നട അടയ്ക്കും.
നട അടച്ചാൽ അവിടുത്തെ കുരങ്ങന്മാരൊക്കെ മരത്തിൽ കയറി  കൈ കെട്ടി  നോക്കി ഇരിക്കൂംത്രേ . ഇങ്ങടേക്ക് നോക്കീട്ട്  കണ്ടാൽ തോന്നും ദീപാരാധന തൊഴാൻ നിക്കാണെന്ന്. കാര്യം അതൊന്നുമല്ല. ദീപാരാധന കഴിയുമ്പോ വാതില് തുറന്ന് പായസചെമ്പ് ഇറക്കി വെയ്ക്കും. അതില് ആദ്യം കൈയ്യിട്ട് വാരാനായിട്ട് തയ്യാറായിട്ട് നില്ക്കാണ്.😇
അതുപോലെ ണ്ടായിരുന്നത്രേ ഈ കൂട്ടത്തോടെ ഇരിക്കണത് കണ്ടിട്ട്. *ഭഗവദ് ധ്യാനം* ചെയ്യുന്നത് *തനിയെ ആവണം* എന്ന് ഈ *കന്യകയിൽ* നിന്ന് പഠിച്ചു.

അടുത്തത് *അമ്പ് ണ്ടാക്കുന്ന ആള്.*
ഈ അമ്പ് ണ്ടാക്കുന്നവൻ അമ്പ് ഉണ്ടാക്കുന്നതിലേ ശ്രദ്ധിച്ചിരിക്കുമ്പോ 
അടുത്ത് കൂടെ ഒരു വലിയ ഘോഷയാത്ര പോയിട്ടും അറിഞ്ഞില്യ.
അയാളോട് അവധൂതൻ ചോദിച്ചു.

ഇവിടെ ഒരു ഘോഷയാത്ര പോയല്ലോ.

ഈ അമ്പ് ണ്ടാക്കുന്ന ആള് പറഞ്ഞു.

ആവോ ഞാൻ കണ്ടില്യ.

അവധൂതന് ആശ്ചര്യം തോന്നി.
ഇത്ര ഏകാഗ്രതയോ!
ഈ ഏകാഗ്രതയുടെ രഹസ്യം എന്താ.

അയാൾ പറഞ്ഞു. ചെറിയകുട്ടിയായിരുന്നപ്പോൾ മുതൽ ഇതിൽ തന്നെ ആയിരുന്നു എന്റെ ശ്രദ്ധ. വേറൊന്നും ഞാൻ പഠിച്ചില്യ.
അമ്പ് ഉണ്ടാക്കുന്നതിൽ മാത്രമാണെന്റെ ശ്രദ്ധ. ബാക്കി ഒരു വിഷയവും എനിക്കറിയില്യ. എനിക്കറിയേം വേണ്ട.

ഇത്തരത്തിലുള്ള ഒരു ഏകാഗ്രത, വ്യവസായാത്മികാ ബുദ്ധി ണ്ടെങ്കിൽ ഭഗവദ് പ്രാപ്തി ണ്ടാവും. ഈ അമ്പ് ണ്ടാക്കുന്നവൻ ഒരു ഗുരു.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment