Monday, December 09, 2019

ചതശ്ലോകീ ഭാഗവതം :73

തത്വാത്മബോധയേവ ഇഹ
സർവാശാ  തൃണ പാവകഃ
പ്രോക്തഃ സമാധി ശബ്ദേന 
ന തു തൂഷ്ണീം അവസ്ഥിതി

ജഢമായിട്ട് ഇരിക്കണ സ്ഥിതിയല്ല സമാധി...

തത്വജ്ഞാനം തന്നെയാണ് സമാധി....

തത്വജ്ഞാനിക്ക് ബ്രഹ്മത്തിൽ നിന്ന് അന്യമായി ഒന്നും തന്നെയില്ല...

ആത്മാവിൽ നിന്ന് അന്യമായി ഒന്നും തന്നെയില്ല.. എന്നുള്ള നിശ്ചയമായ ബോധത്തിന് പേരാണ് സമാധി....

ഇത് നിർവികല്പ ബോധം ആണ്....

നിർവികല്പ യോഗം അല്ലാ...

യോഗമാണെങ്കിൽ വരികയും പോകുകയും ഒക്കെ ചെയ്യും..

നിർവികല്പ ബോധം ആണ്...

ഇതെങ്ങനെ ഉറപ്പിക്കണം?

ഏകാന്തത്തിൽ ഇരുന്ന്

അന്വയ വ്യതിരേകാഭ്യാം
യസ്യാത് സർവത്ര ശ്രവത..

അന്വയം എന്ന് വെച്ചാൽ ജാഗ്രത്തില് ശരീരം ണ്ട്, മനസ്സ് ണ്ട്, ഞാൻ ണ്ട്....

സ്വപ്നത്തിൽ മനസ്സ് ണ്ട് ഞാൻ ണ്ട്

സുഷുപ്തിയില് ശരീരവും ഇല്ലാ, മനസ്സും ഇല്ലാ !!!
എങ്കിലും ഞാൻ ണ്ട്...

ആ സുഷുപ്തിയിൽ ഇതൊന്നും ഇല്ലാത്തപ്പോഴും ഞാൻ ണ്ട് എന്നുള്ളതുണ്ടല്ലോ
അത്‌ വ്യതിരേകം....

ജാഗ്രത്തില് ശരീരവും മനസ്സും ഒക്കെ  ഉള്ളപ്പോഴും ഞാൻ ണ്ട് എന്നുള്ളതുണ്ടല്ലോ അത്‌ അന്വയം....

സ്വർണം വളയും മാലയും ഒക്കെ  ആയിട്ടിരിക്കുമ്പോഴും സ്വർണം ആണ് എന്നുള്ളത് അന്വയം....

സ്വർണം എന്ന് പറയുന്നത്‌ വളയോ മാലയോ ഒന്നും അല്ലാ, അത്‌ essential stuff ആണ്.. അത്‌ അറിയാൻ വേണ്ടീട്ട് നിഷേധിക്കണത് വ്യതിരേകം....

ഇവിടെ ഏകാന്തത്തിൽ ഇരുന്ന് ശരീരം ഞാൻ അല്ലാ....

മനസ്സ് ഞാൻ അല്ല.........

ബുദ്ധി ഞാൻ അല്ലാ.....

 എന്ന് തള്ളിക്കളഞ്ഞു, തള്ളാനും കൊള്ളാനും കഴിയാതെ  അവശേഷിക്കുന്നതായ  കേവലമായ ബോധം ചിദ്...

ആ ചിദ് നെ തന്റെ സ്വരൂപം ആണെന്ന് recognize     ചെയ്യ്ണത്... എന്ന് വെച്ചാൽ പ്രത്യഭിജ്ഞ ണ്ടാവണത്....
*സോഹം അസ്മി* എന്ന് പ്രത്യഭിജ്ഞ ണ്ടാവണത് ആണ്, ഇവിടെ സമാധി എന്ന് പറഞ്ഞത്....

ശ്രീ നൊച്ചൂർ ജി.....
  • Lakshmi prasad 

No comments:

Post a Comment