Tuesday, December 24, 2019

ബൗദ്ധദര്‍ശനസാരം

Monday 23 December 2019 4:15 am IST
മ്മം (ധര്‍മ്മം), പടിച്ചസമുപ്പാദം (പ്രതീത്യസമുത്പാദം), ജാതി, ഭവം, ഉപാദാനം, തന്‍ഹ, വേദനാ, ഫസ്സാ, ആയതനം, നാമരൂപം, വിജ്ഞാനം, സംഘാരം, അവിജ്ജാ, ഭവചക്രം, അവിദ്യാ, സംസ്‌കാരം, വിജ്ഞാനം, നാമരൂപം, ഷഡായതനം, സ്പര്‍ശം (ഫസ്സാ), വേദനാ, തൃഷ്ണാ,ഉപാദാനം, ഭവം, ജാതി, ജരാമരണം എന്നീ ദ്വാദശാംഗം/ ദ്വാദശനിദാനം, ശീലം, സമാധി, ആനപാനസതി, ബ്രഹ്മവിഹാരം, മൂന്നു തരം കമ്മം, നാലു തരം കമ്മം, നിബ്ബാണം തുടങ്ങിയ സാങ്കേതിക പദങ്ങളാല്‍ വിവക്ഷിതമായ നിരവധി ആശയങ്ങള്‍ ഈ ദര്‍ശനത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു.
ധമ്മം എന്ന പദത്തിന് ബൗദ്ധപഥത്തില്‍ നാല് അര്‍ത്ഥങ്ങളുണ്ട് പ്രമാണഗ്രന്ഥങ്ങള്‍ (Scriptural Texts), ഗുണങ്ങള്‍ (Quality), ഹേതു അഥവാ കാരണം (Cause), നിസ്സത്താ നിജ്ജീവ (Unsubstantial and soulless). കമ്മം കായികം, വാചികം, മാനസികം എന്നു മൂന്നു തരം. ഇവയെ അശുദ്ധി (Impurity) യുണ്ടാക്കുന്ന ദുഷ്‌കര്‍മ്മങ്ങള്‍, ശുദ്ധി ഉണ്ടാക്കുന്ന സത്കര്‍മ്മങ്ങള്‍, ശുദ്ധാശുദ്ധങ്ങളെ ഉണ്ടാക്കുന്ന സദസത്കര്‍മ്മങ്ങള്‍,സത്തുമസത്തുമല്ലാത്തതും ശുദ്ധാശദ്ധങ്ങളുണ്ടാക്കാത്തതും കര്‍മ്മത്തെ തന്നെ നശിപ്പിക്കുന്നവയുമായവ എന്നിങ്ങനെ ഫലമനുസരിച്ച് നാലായി തിരിച്ചിരിക്കുന്നു. പ്രതീത്യസമുത്പാദവാദം (ക്ഷണികവാദം അഥവാ ക്ഷണഭംഗവാദം), നാല് ആര്യസത്യങ്ങള്‍, ദ്വാദശനിദാനങ്ങള്‍, അഷ്ടാംഗപഥം (ശരിയായ വിശ്വാസം, ശരിയായ നിശ്ചയം, ശരിയായ ഭാഷണം, ശരിയായ്കര്‍മ്മം, ശരിയായ ജീവിതം, ശരിയായ പരിശ്രമം, ശരിയായ ചിന്താ, ശരിയായ ധ്യാനം), നാലു തരം ഝാനം (ധ്യാനം), നിബ്ബാണം (നിര്‍വാണം) എന്നിവയാണ് ബൗദ്ധദര്‍ശനസാരം. അവിദ്യാ, സംസ്‌കാരം,വിജ്ഞാനം, നാമരൂപം, ഷഡായതനം, സ്പര്‍ശം (ഫസ്സാ), വേദനാ, തൃഷ്ണാ,ഉപാദാനം, ഭവം, ജാതി, ജരാമരണം എന്നിവയാണ് ദ്വാദശനിദാനങ്ങള്‍. അവിദ്യയില്‍ നിന്നും സംസ്‌കാരം (സംഘാരം), സംസ്‌കാരത്തില്‍ നിന്നും വിജ്ഞാനം (Consciousness), വിജ്ഞാനത്തില്‍ നിന്നും നാമരൂപം (Spychophysical Organisation), നാമരൂപത്തില്‍ നിന്നും ഷഡായതനം (പഞ്ചേന്ദ്രിയങ്ങളും മനസ്സും), ഷഡായതനത്തില്‍ നിന്നും സ്പര്‍ശം (Contact), സ്പര്‍ശത്തില്‍ നിന്നും വേദനാ (Sensation), വേദനയില്‍ നിന്നും തൃഷ്ണാ (desire), തൃഷ്ണയില്‍ നിന്നും ഉപാദാനം (attachment), ഉപാദാനത്തില്‍ നിന്നും ഭവം(will to be born), ഭവത്തില്‍ നിന്നും ജാതി (birth), ജരാമരണം എന്നിങ്ങനെയാണ് ഗൗതമബുദ്ധന്‍ കണ്ടെത്തിയ ദു:ഖദുരിതങ്ങളുടെ ശൃംഖലാബദ്ധമായ ദ്വാദശനിദാനക്രമം. ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപസ്‌കന്ധം, വിജ്ഞാനസ്‌കന്ധം, വേദനാസ്‌കന്ധം, സംജ്ഞാസ്‌കന്ധം, സംസ്‌കാരസ്‌കന്ധം എന്നിങ്ങനെ അഞ്ചു സ്‌കന്ധ (aggregate) ങ്ങള്‍ ആയും കല്‍പ്പിക്കുന്നു. ബൗദ്ധതത്വചിന്തയുടെ ഉള്‍പ്പിരിവുകളെ കേരളീയമായ മാനമേയോദയം എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു മുഖ്യോ മാധ്യമികോ വിവര്‍ത്തമഖിലം ശൂന്യസ്യ മേനേ ജഗദ്. യോഗാചാരമതേ തു സന്തി മതയസ്താസാം വിവര്‍ത്തോഖില:. അര്‍ത്ഥോസ്തി ക്ഷണികസ്ത്വസാവനുമിതോ ബുദ്ധ്യേതി സൗത്രാന്തിക:ഃ പ്രത്യക്ഷം ക്ഷണഭംഗുരം ച സകലം വൈഭാഷികോ ഭാഷതേ.(ബൗദ്ധന്മാരില്‍ മാധ്യമികന്‍ ജഗത്തെല്ലാം ശൂന്യത്തിന്റെ വിവര്‍ത്തം
ആണെന്നു പറഞ്ഞു. യോഗാചാരമതത്തില്‍ ക്ഷണികവിജ്ഞാനങ്ങളുണ്ട്. അവയുടെ വിവര്‍ത്തമാണെല്ലാം. സൗത്രാന്തികനാവട്ടെ ക്ഷണികമായ പദാര്‍ത്ഥമുണ്ട്.പക്ഷേ അതു ജ്ഞാനം കൊണ്ട് അനുമിതമാണ്, പ്രത്യക്ഷമല്ല എന്നഭിപ്രായപ്പെട്ടു. വൈഭാഷികന്‍ ബാഹ്യാര്‍ത്ഥം പ്രത്യക്ഷമാണ്, ക്ഷണഭംഗുരമാണ് ജഗത്തെന്നു സമര്‍ത്ഥിക്കുന്നു എന്ന് പ്രൊഫസര്‍ ആര്‍.വാസുദേവന്‍ പോറ്റി ഈ ശ്ലോകത്തിന് അര്‍ത്ഥം പറഞ്ഞിരിക്കുന്നു).

No comments:

Post a Comment