Saturday, December 21, 2019

ഹൃദയമാകുന്ന വിളക്കുപാത്രത്തില്‍ ജീവനാകുന്ന തിരിയുണ്ട്. ആ ജീവന്‍ - തിരി - ഇത്രയും നാള്‍ ഇന്ദ്രിയസുഖങ്ങളാകുന്ന വെള്ളത്തില്‍ കുതിര്‍ന്നു കിടക്കുകയാണ്. അതിനാലാണ് ജ്ഞാനദീപം കൊളുത്താന്‍  സാധിക്കാത്തത്.
ആഗ്രഹങ്ങളാകുന്ന ആ വെള്ളത്തെ ഹൃദയമാകുന്ന ആ പാത്രത്തില്‍നിന്നും നിശ്ശേഷം നീക്കംചെയ്യുക. അനന്തരം നാമസ്മരണ എന്ന എണ്ണയൊഴിച്ച് ആ ഹൃദയ പാത്രത്തില്‍ നിറയ്ക്കുക. ആഗ്രഹങ്ങളില്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്ന ജീവനാകുന്ന തിരിയെ നല്ലപോലെ പിഴിഞ്ഞ് ആഗ്രഹങ്ങളാകുന്ന വെള്ളത്തിന്റെ നനവ് നിശ്ശേഷം മാറ്റി വൈരാഗ്യം എന്ന വെയിലത്തുണക്കി നാമസ്മരണ ഭക്തി, എന്ന എണ്ണയില്‍ മുക്കിയിടുക.
. അപ്പോള്‍ തീര്‍ച്ചയായും  ജ്ഞാനദീപം കത്തിക്കുകയും ജ്ഞാനക്കണ്ണ് തുറന്നുകാട്ടുകയും ചെയ്യും.

No comments:

Post a Comment