Saturday, December 21, 2019

*_"ഓരോ നിമിഷവും സംശയം വെച്ചുകൊണ്ടിരിക്കുന്ന ഭക്തി ഭക്തിയല്ല......."_*

_ഒരിടത്തൊരു അച്ഛനും മകനും ഉണ്ടായിരുന്നു....._

_മകന്റെ അസുഖത്തിന് വൈദ്യനെ കണ്ടു. ഒരു പ്രത്യേക തരം ഔഷധച്ചെടിയുടെ നീര് കൊടുത്താല്‍ അസുഖം മാറുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു......_

_അച്ഛനും മകനും കൂടി അതന്വേഷിച്ചു പല സ്ഥലത്തും അലഞ്ഞു. എങ്ങും കിട്ടിയില്ല. പലരോടും അന്വേഷിച്ചു. ആര്‍ക്കും അറിയില്ല. ആ ചെടി തേടി അവര്‍ നടന്നു തളര്‍ന്നു. തളര്‍ച്ച മൂലം ഇരുവര്‍ക്കും കലശലായ ദാഹം തോന്നി...._

_കുറച്ചകലെ ഒരു കിണര്‍ കണ്ടു. വെള്ളം കോരിക്കുടിക്കുന്നതിനു വേണ്ടി മകനെയും കൂട്ടി അച്ഛന്‍ കിണറ്റിന്‍കരയില്‍ ചെന്നു. അവിടെ കയറും തൊട്ടിയുമുണ്ട്.........._

_വെള്ളം കോരുന്നതിനു വേണ്ടി തൊട്ടി കിണറ്റിലേക്ക് ഇറക്കി. ചുറ്റിലും കാട്ടുചെടികള്‍ വളര്‍ന്നുനില്‍ക്കുന്ന കിണര്‍. അതിന്റെ അടിഭാഗത്ത് തങ്ങള്‍ അന്വേഷിച്ചലയുന്ന ഔഷധച്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നത് അച്ഛന്റെ ശ്രദ്ധയില്‍പ്പെട്ടു............_

_കിണറ്റിലിറങ്ങാന്‍ നോക്കിയെങ്കിലും സാധിക്കുന്നില്ല. നല്ല ആഴവുമുണ്ട്....._

_അച്ഛന്‍ മറ്റൊന്നും ചിന്തിച്ചില്ല..._

_മകന്റെ അരയില്‍ കിണറ്റുകയറിന്റെ ഒരറ്റം ശ്രദ്ധാപൂര്‍വം കെട്ടി മകനെ സാവധാനം കിണറ്റിലേക്കിറക്കി....._

_അടിയിലെത്തിയാല്‍ ശ്രദ്ധയോടെ ചെടികള്‍ പിഴുതെടുക്കണമെന്ന് അച്ഛന്‍ പറഞ്ഞു............_

_ഈ സമയത്താണ് മറ്റു ചില യാത്രക്കാര്‍ അവിടെയെത്തിയത്....._

_അച്ഛന്റെ പ്രവര്‍ത്തി കണ്ട് അവര്‍ അമ്പരന്നു...._

_”ഈ കൊച്ചു കുട്ടിയെ അരയ്ക്കു കയര്‍ കെട്ടി കിണറ്റിലിറക്കുന്ന നിങ്ങള്‍ മനുഷ്യനാണോ?”- അവര്‍ ചോദിച്ചു.........._

_അച്ഛന്‍ നിശ്ശബ്ദനായി കയര്‍ പിടിച്ചുകൊണ്ടു നിന്നു..._

_താഴെയെത്തിയ മകന്‍ ചെടികളെല്ല‍ാം പിഴുതെടുത്തു. അച്ഛന്‍ ശ്രദ്ധേയാടെ സാവകാശം മകനെ കിണറ്റില്‍നിന്ന് ഉയര്‍ത്തി...._

_കരയിലെത്തിയ മകനോട് യാത്രക്കാര്‍ ചോദിച്ചു:_

_”എങ്കിലും നിനക്കെങ്ങനെ ധൈര്യം വന്നു, അരയ്ക്കു കയറും കെട്ടി ഈ കിണറ്റിലിറങ്ങാന്‍”_

_മകന്‍ സംശയിക്കാതെ ഉത്തരം നല്‍കി:_
_”എന്റെ അച്ഛനാണ് ആ കയറില്‍ പിടിച്ചിരുന്നത്.”_

_സ്വന്തം പിതാവിനെ ആ പുത്രന് അത്രയേറെ വിശ്വാസമുണ്ടായിരുന്നു....._

_അച്ഛന്റെ വാക്കുകളില്‍ അവന് ഒട്ടും സംശയമുണ്ടായിരുന്നില്ല...._

_ആ വിശ്വാസം പ്രവര്‍ത്തിയില്‍ കൊണ്ടുവന്നപ്പോള്‍ കിണറ്റിലിറങ്ങി ഔഷധച്ചെടികള്‍ പറിച്ചെടുക്കാന്‍ സാധിച്ചു. അവ ഉപയോഗിച്ച് മരുന്ന് നിര്‍മിച്ച് കഴിച്ചപ്പോള്‍ അസുഖം ഭേദമായി...._

*_ഈയൊരു വിശ്വാസമാണ് നമുക്ക് ഈശ്വരനോട് ഉണ്ടായിരിക്കേണ്ടത്. എന്നെ രക്ഷിക്കാന്‍ ഈശ്വരനുണ്ട്. പിന്നെ ഞാനെന്തിനു ദുഃഖിക്കണം, വിഷമിക്കണം?_*

*_ആത്മസാക്ഷാത്ക്കാരത്തെപ്പറ്റി പോലും വേവലാതി വേണ്ട....._*

*_ഈ ഒരു ഉറപ്പാണ് ഈ ജീവിതത്തില്‍ നാം വെച്ചു പുലര്‍ത്തേണ്ടത്............_*

*_ഓരോ നിമിഷവും സംശയം വെച്ചുകൊണ്ടിരിക്കുന്ന ഭക്തി ഭക്തിയല്ല...._*
*_വിശ്വാസം വിശ്വാസവുമല്ല............_*

*_ഈശ്വരനില്‍ പൂര്‍ണ വിശ്വാസം ഉണ്ടാകുന്നതു തന്നെയാണ് സാക്ഷാത്ക്കാരം......_*

*_പ്രാര്‍ഥനയിലൂടെയും സാധനയിലൂടെയും ശരിയായ വിശ്വാസം വളര്‍ത്തിയെടുക്കണം_*...

No comments:

Post a Comment