Wednesday, December 25, 2019

ഋഗ്വേദത്തില്‍ പല ഭാഗങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ള വൈദികകാല ഋഷി. വാതാപി എന്ന രാക്ഷസനെ നിഗ്രഹിച്ചു. വിന്ധ്യപര്‍വതത്തെ പ്രളയത്തില്‍നിന്ന്  രക്ഷിച്ചു. സമുദ്രജലം മുഴുവന്‍ കുടിച്ചുവറ്റിച്ചു. ഇങ്ങനെ മൂന്ന് പ്രധാന സംഭവങ്ങളാണ് അഗസ്ത്യമഹര്‍ഷിയെക്കുറിച്ച് പ്രസിദ്ധങ്ങളായിട്ടുള്ളത്. ഇദ്ദഹേ വിന്ധ്യപര്‍വതം കടന്ന് ദക്ഷിണഭാരതത്തിലെത്തുകയും ചെയ്തു. ദക്ഷിണപൂര്‍വേഷ്യയിലെ  ദ്വീപുകളില്‍  ഇന്നും അഗസ്ത്യമുനിയുടെ വിഗ്രഹം പൂജിക്കപ്പെടുന്നു.

No comments:

Post a Comment