Wednesday, December 25, 2019

സൂര്യഗ്രഹണം നിങ്ങൾക്ക് ഗുണം ചെയ്യും! ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.

Samayam Malayalam | Updated:Dec 24, 2019, 12:41PM IST

ഗ്രഹണ സമയത്ത് സൂര്യ കിരണങ്ങൾ ഭൂമിയിൽ പതിക്കുമ്പോൾ പ്രകൃതിയിൽ ചില മാറ്റങ്ങൾ വരുമെന്ന് ശാസ്ത്രം പറയുന്നു. ഈ മാറ്റങ്ങൾ ജ്യോതിഷ പരമായും ഓരോ ഫലങ്ങൾ ഉണ്ടാക്കുന്നവയാണ്. 2019 ഡിസംബർ 26ന് സംഭവിക്കുന്ന സൂര്യഗ്രഹണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഭാരതത്തിൽ ഇത് ആദ്യം ദൃശ്യമാവുക കാസർകോട് ജില്ലയിലെ ചെറുവത്തൂരിലാണ്.രാവിലെ 8.04ന് ആരംഭിക്കുന്ന ഭാഗിക ഗ്രഹണം 9.25ന് പൂര്‍ണതയിലെത്തും.മൂന്ന് മിനുട്ട് 12 സെക്കൻ്റ് വരെ തുടരുന്ന പൂര്‍ണ വലയ ഗ്രഹണം 11.04ന് അവസാനിക്കും.സാധക‍ര്‍ക്ക് അവരുടെ സാധനാശക്തിക്ക് ആക്കം കൂട്ടുന്നതിന് ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് സൂര്യ ഗ്രഹണം. അന്ന് പൂര്‍ണമായും ജപത്തിനു ധ്യാനത്തിനുമായി മാറ്റിവെക്കുന്നത് ഏറെ ഉത്തമമാണ്.

മന്ത്രജപം


സൂര്യ ഗ്രഹണ സമയത്ത് ഏത് മന്ത്രങ്ങളായിക്കോട്ടെ അത് ഒരു തവണ ജപിച്ചാൽ ലക്ഷം തവണ ജപിക്കുന്നതിന്‍റെ ഫലമാണ് ലഭിക്കുക. ഗുരു മുഖത്ത് നിന്ന് മന്ത്രോപദേശം സ്വീകരിച്ചവർക്ക് മൂലമന്ത്രം യഥാവിഥി ജപിക്കാവുന്നതാണ്. അല്ലാത്തവർ ആദിത്യ മന്ത്രം ജപിക്കുന്നതായിരിക്കും ഏറ്റവും ഉചിതം. ഗ്രഹണം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ആരംഭിച്ച് ഗ്രഹണത്തിനു ശേഷം ഒരു മണിക്കൂർ വരെയെങ്കിലും മന്ത്ര ജപം തുടരണം. ഗ്രഹണം നടക്കുന്ന മിനിറ്റുകളിൽ മാത്രം മന്ത്രജപം നടത്തുന്നതിൽ ഗുണമില്ല. കുളിച്ച് ദേഹശുദ്ധി വരുത്തി വേണം ജപം ആരംഭിക്കാൻ. 108, 1008 എന്നിങ്ങനെ എത്ര ഉരു മന്ത്രം ജപിക്കാം എന്നുള്ള ധാരണം ആദ്യമേ ഉണ്ടായിരിക്കണം. ഇതിന് ഒരു പ്രധാന കാരണമുണ്ട്. ഏത് മന്ത്രങ്ങളാണെങ്കിലും എത്ര തവണ ജപിക്കണമെന്നതിന് കൃത്യമായ കണക്കുകളുണ്ട്. അവയ്ക്ക് അനുസൃതമായി ജപിച്ചെങ്കിൽ മാത്രമേ പൂർണ ഫലം ലഭിക്കുകയുള്ളു. അതിനാൽ ജപം ആരംഭിക്കുന്നതിനു മുൻപ് തന്നെ എത്ര ഉരു എന്നതിനെ കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം.

എങ്ങനെ മന്ത്രജപം നടത്താം?


വീട്ടിലെ പൂജാ മുറിയിൽ ഇരുന്ന് ജപിക്കാം. പൂജാമുറി ഇല്ലാത്തവരാണെങ്കിൽ പുറത്ത് നിന്നുള്ള ശല്യങ്ങളൊന്നും ഇല്ലാതെ മനസ്സിനെ ഏകാഗ്രമായി നിലനിർത്താൻ സഹായിക്കുന്ന ഏത് സ്ഥലവും തിരഞ്ഞെടുക്കാം. മന്ത്രജപ സമയത്ത് മനസ്സ് പൂർണമായും ഏകാഗ്രമായിരിക്കണം. ആരാധനാ മൂർത്തി മാത്രമായിരിക്കണം മനസ്സിൽ നിറഞ്ഞ് നിൽക്കേണ്ടത്. സൂര്യഗ്രഹണത്തിന് ഒരു മണിക്കൂർ മുൻപ് ജപം ആരംഭിച്ചാൽ ഗ്രഹണ സമയമാകുമ്പോഴേക്കും പൂർണ ഏകാഗ്രതയോടെ ജപം ഉച്ഛസ്ഥായിയിലെത്തും ഇത് കൂടുതൽ ഗുണകരമാണ്. ഗ്രഹണം കഴിഞ്ഞ് ചുരുങ്ങിയത് ഒരു മണിക്കൂറിന് ശേഷം മന്ത്രജപം അവസാനിപ്പിക്കാം. പിന്നീട് കുളിച്ച് ദേഹശുദ്ധി വരുത്തിയതിനു ശേഷം മാത്രം ഭക്ഷണമോ വെള്ളമോ കഴിക്കുക. ഗ്രഹണത്തിനു ശേഷം വീടും പരിസരവും വൃത്തിയാക്കുന്നതും നല്ലതാണ്.

ഗ്രഹണസമയത്ത് ക്ഷേത്രങ്ങൾ അടച്ചിടുന്നു


ഗ്രഹണ സമയത്ത് സൂര്യനിൽ നിന്നും വരുന്ന കിരണങ്ങൾക്ക് സാധാരണയിലും ഇരട്ടി ശക്തിയായിരിക്കും ഉണ്ടാവുക. കൂടാതെ മനുഷ്യ ശരീരത്തിന് ഭീഷണിയായ സൂക്ഷ്മ രശ്മികളുടെ അളവും പതിവിലും കൂടുതലായിരിക്കും. ഈ കാരണം കൊണ്ടാണ് ഗ്രഹണം കഴിഞ്ഞ് കുളിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കണമെന്ന് നിർദ്ദേശിക്കുന്നത്. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങൾ തുറക്കാത്തതിനു കാരണവും ഇതാണ്. ശ്രീകോവിലിലെ പ്രതിഷ്ഠാ ചൈതന്യം ഇല്ലാതാക്കുന്നതിനു വരെ ശക്തിയുള്ളവയാണ് ആ സമയത്തെ സൂര്യ രശ്മികൾ. ഗ്രഹണം കഴിഞ്ഞ് അടിച്ചു തളിയും പുണ്യാഹ ശുദ്ധിയും വരുത്തിയ ശേഷം മാത്രമാണ് ക്ഷേത്രങ്ങൾ ദർശനത്തിനായി തുറക്കുക.ഗ്രഹണ സമയത്ത് പാകം ചെയ്യുന്ന ആഹാരം വിഷമയമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ഇരട്ടിയിലധികം അപകടകരമായ രശ്മികൾ ഭക്ഷത്തെ വിഷമയമാക്കുമെന്നാണ് ശാസ്ത്രവും ജ്യോതിഷവും പറയുന്നത്. ഗര്‍ഭിണികൾ, കുട്ടികൾ, പ്രായം ചെന്നവര്‍ എന്നിവര്‍ ഈ സമയം വളരെയധികം സൂക്ഷിക്കണം. നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ പതിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.

ഗായത്രീമന്ത്രം


സൂര്യ പ്രീതിക്കായി ഗായത്രീമന്ത്രം, സൂര്യസ്തോത്രം, ആദിത്യഹൃദയ മന്ത്രം എന്നിവ ജപിക്കാം. അല്ലെങ്കിൽ ഓം നമോ നാരായണ എന്ന് 108 തവണ ജപിച്ചാലും മതി.
‘‘ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് ’’
മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം.എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യദേവൻ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ് മന്ത്രത്തിന്‍റെ സാരാംശം. വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹർഷിയാണു ഗായത്രീമന്ത്രത്തിൻ്റെ സൃഷ്ടാവ്.

സൂര്യസ്തോത്രം


ഓം സപ്താശ്വം സമാരുഹ്യാരുണസാരഥിമുത്തമം ।
ശ്വേതപദ്മധരം ദേവം ത്വാം സൂര്യം പ്രണമാംയഹം ॥ 1॥
ബന്ധൂകപുഷ്പസങ്കാശം ഹാരകുണ്ഡലഭൂഷണം ।
ഏകചക്രധരം ദേവം ത്വാം സൂര്യം പ്രണമാംയഹം ॥ 2॥
ലോഹിതസ്വര്‍ണസങ്കാശം സര്‍വലോകപിതാമഹം ।
സര്‍വവ്യാധിഹരം ദേവം ത്വാം സൂര്യം പ്രണമാംയഹം ॥ 3॥
ത്വം ദേവ ഈശ്വരഃ ശക്രബ്രഹ്മവിഷ്ണുമഹേശരാട് ।
പരം ധര്‍മം പരം ജ്ഞാനം ത്വാം സൂര്യം പ്രണമാംയഹം ॥ 4॥
ത്വം ദേവലോകകര്‍താ ച കീര്‍ത്യാത്മാ കരണാംശകം ।
തേജോ രുദ്രധരം ദൈവം ത്വാം സൂര്യം പ്രണമാംയഹം ॥ 5॥
പൃഥിവ്യപ്തേജോ വായുശ്ചാത്മാപ്യാകാശമേവ ച ।
സര്‍വജ്ഞം ശ്രീജഗന്നാഥം ത്വാം സൂര്യം പ്രണമാംയഹം ॥ 6॥
അഖണ്ഡമണ്ഡലാകാരം വ്യാപ്തം യേന ചരാചരം ।
ഗഗനാലിങ്ഗമാരാധ്യം ത്വാം സൂര്യം പ്രണമാംയഹം ॥ 7॥
നിര്‍മലം നിര്‍വികല്‍പം ച നിര്‍വികാരം നിരാമയം ॥
ജഗത്കര്‍താ ജഗദ്ധര്‍താസ്ത്വാം സൂര്യം പ്രണമാംയഹം ॥ 8॥
സൂര്യസ്തോത്രം ജപേന്നിത്യം ഗ്രഹപീഡാവിനാശനം ।
ധനം ധാന്യം മനോവാഞ്ഛാ ശ്രിയഃ പ്രാപ്നോതി നിത്യശഃ ॥ 9॥
ശിവരാത്രിസഹസ്രേഷു കൃത്വാ ജാഗരണം ഭവേത് ।
യത്ഫലം ലഭതേ സര്‍വം തദ്വൈ സൂര്യസ്യ ദര്‍ശനാത് ॥ 10॥
ഏകാദശീസഹസ്രാണി സങ്ക്രാന്ത്യയുതമേവ ച ।
സപ്തകോഡിസു ദര്‍ശേഷു തത്ഫലം സൂര്യദര്‍ശനാത് ॥ 11॥
അശ്വമേധസഹസ്രാണി വാജപേയശതാനി ച ।
കോടികന്യാപ്രദാനാനി തത്ഫലം സൂര്യദര്‍ശനാത് ॥ 12॥
ഗയാപിണ്ഡഃ പരം ദാനേ പിതൃണാം ച സമുദ്ധരം ।
ദൃഷ്ട്വാ ഹ്യഗ്ര്യേശ്വരം ദേവം തത്ഫലം സമവാപ്നുയാത് ॥ 13॥
അഗ്ര്യേശ്വരസമോപേതോ സോമനാഥസ്തഥൈവ ച ।
കൈദാരമുദകം പീത്വാ പുനര്‍ജന്‍മ ന വിദ്യതേ ॥ 14॥
സൂര്യസ്തോത്രം പഠേന്നിത്യമേകചിത്തഃ സമാഹിതഃ ।
ദുഃഖദാരിദ്ര്യനിര്‍മുക്തഃ സൂര്യലോകം സ ഗച്ഛതി ॥ 15॥

ആദിത്യ ഹൃദയമന്ത്രം


"സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ"
ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം.ശത്രുക്ഷയം വരുത്തുന്നതിനായി അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത്. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ ലഭിക്കുമെന്നാണ് സ്തോത്രത്തിൻ്റെ ഫലശ്രുതി.
Samayam 

No comments:

Post a Comment