Monday, December 02, 2019

വിശ്വം വിരാട്ട് രൂപം

Sunday 1 December 2019 3:34 am IST
സ്ഥാനേ ഹൃഷീകേശ! 
തവ പ്രകീര്‍ത്ത്യാ 
ജഗത് പ്രഹൃഷ്യത്യ-
നുരഞ്ജതേ ച 
രക്ഷാംസി ഭീതാനി  
ദിശോ ദ്രവന്തി
സര്‍വേ നമസ്യന്തി ച 
സിദ്ധസംഘാഃ
(അധ്യായം : 11, വിശ്വരൂപദര്‍ശനയോഗം, ശ്ലോകം 36 ) 
അന്വയം: 
ഹൃഷീകേശ! തവ പ്രകീര്‍ത്ത്യാ ജഗത്പ്രഹൃ ഷ്യതി അനുരഞ്ജതേ, ച 
(തത്) സ്ഥാനേ 
രക്ഷാംസി ഭീതാനി ദിശഃ ദ്രവന്തി സര്‍വേ,
സിദ്ധസംഘാഃ നമസ്യന്തി, ച. 
അന്വയാര്‍ഥം: 
അല്ലയോ, ശ്രീകൃഷ്ണഭഗവാനേ! അങ്ങയുടെ പ്രകീര്‍ത്തി കൊണ്ട്   കൊണ്ട് ജഗത്ത് സന്തോഷിക്കുകയും അനുരഞ്ജിക്കുകയും ചെയ്യുന്നു. അത് യുക്തം തന്നെ. രക്ഷസ്സുകള്‍ ഭയപ്പെട്ടവരായി ദിക്കുകളിലേക്ക് ഓടുന്നു. സകല സിദ്ധ സമൂഹങ്ങളും നമസ്‌ക്കരിക്കുകയും ചെയ്യുന്നു. 
പരിഭാഷ:
അര്‍ജുനന്‍ ഭഗവാനെ സ്തുതിക്കുകയാണിവിടെ. ഇതൊരു വിശ്വപ്രാര്‍ഥന തന്നെ. ആരും തന്നെ ഭഗവാനെ അളക്കരുത്. അളന്നു നോക്കാന്‍ ശ്രമിക്കുകയുമരുത്. നമ്മുടെ അളവ് എത്രയെന്നറിയുക. ഇതാണ് ഭക്തനുണ്ടാവേണ്ടത്. ആത്മമഹത്വമറിയുന്നതോടെ രക്ഷസ്സുകള്‍ 
പോയൊളിക്കും. പാപവാസനകളാണിവിടെ രക്ഷസ്സുകള്‍. അപ്പോള്‍ സദ് വിചാരങ്ങളാകുന്ന സിദ്ധന്മാര്‍ സ്‌നേഹാദരപൂര്‍വം ആത്മാവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യും. 
ഇതു മുതലുള്ള പതിനൊന്നു ശ്ലോകങ്ങള്‍ മധുരോദാരമായ ഭഗവദ്കീര്‍ത്തനമാണ്. ഇന്ദ്രിയ മനോബുദ്ധികള്‍ വഴി നാം അനുഭവിക്കുന്നതാണ് വിശ്വം. വിരാഡ്‌രൂപദര്‍ശനം വിശ്വദര്‍ശനം തന്നെ.

No comments:

Post a Comment