Monday, December 02, 2019

ക്ഷേത്രജ്ഞന്‍ ഗുണാതീതന്‍

Monday 2 December 2019 2:56 am IST
സര്‍വതഃ പാണിപാദം തത്
സര്‍വതോക്ഷി ശിരോമുഖം
സര്‍വതശ് ശ്രുതി മല്ലോകേ
സര്‍വമാവൃത്യ തിഷ്ഠതി
(അധ്യായം 13, ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം, ശ്ലോകം13 ) 

അന്വയം: 
തത് സര്‍വതഃ
പാണിപാദം സര്‍വതഃ
അക്ഷിശിരോമുഖം 
സര്‍വത ശ്രുതിമത്
ലോകേ സര്‍വം ആവൃത്യ 
തിഷ്ഠതി 
അന്വയാര്‍ഥം: 
അത് (ബ്രഹ്മം)  എല്ലായിടത്തും കൈയും കാലുമുള്ളതായി എല്ലായിടത്തും കണ്ണും തലയും ഉള്ളതായി എല്ലായിടത്തും ചെവി ഉള്ളതായി ലോകത്തിലെല്ലാറ്റിനേയും മറിച്ചിട്ട് സ്ഥിതി  ചെയ്യുന്നു. 
പരിഭാഷ:
ഒരേയൊരു ബ്രഹ്മം തന്നെയാണ് സമസ്ത ചരാചരങ്ങളുടേയും ജ്ഞാതാവായിരിക്കുന്ന ക്ഷേത്രജ്ഞന്‍. അതുകൊണ്ട് എല്ലാകാഴ്ചയുടേയും പിന്നിലിരുന്നു കാണുന്നവന്‍, എല്ലാ കേള്‍വിയുടേയും പിന്നില്‍ നിന്ന് കേള്‍ക്കുന്നവന്‍, എന്നെല്ലാം പറയുന്നു. 'സഹസ്രശീഷഃ പുരുഷഃ സഹസ്രാക്ഷ സഹസ്രപാത്'  എന്ന് പുരുഷസൂക്തത്തിന്റെ ഉപക്രമം. 'വിശ്വതോമുഖോ /  വിശ്വതോബാഹു'  എന്ന് യജുര്‍മന്ത്രം. സര്‍വത്ര കണ്ണുകളും മുഖങ്ങളും ബാഹുക്കളും പാദങ്ങളുമുള്ള പരമേശ്വരന്‍ ധര്‍മാധര്‍മങ്ങളനുസരിച്ച് നിരന്തരം സര്‍ഗം നടത്തിക്കൊണ്ടിരിക്കുന്നു. അവന് മറ്റുപകരണങ്ങളുടെ ആവശ്യമില്ല. 
 ബ്രഹ്മത്തിന് കണ്ണും മൂക്കുമൊക്കെയുണ്ടെന്ന് ഇതുകൊണ്ടര്‍ഥമാക്കരുത്. കര്‍മേന്ദ്രിയങ്ങള്‍, ജ്ഞാന്ദ്രേിയങ്ങള്‍, മനസ്സ്, ബുദ്ധി ഇവയുടെയെല്ലാം ചേഷ്ടാരൂപമായി പ്രതിഭാസിക്കുന്ന ക്ഷേത്രജ്ഞന്‍ ഗുണാതീതനാണ്. ഈ ഗീതാശ്ലോകത്തില്‍ വേദമന്ത്രങ്ങള്‍ പ്രതിധ്വനിക്കുന്നു.

No comments:

Post a Comment